നവോത്ഥാന നായകരുടെ പാത പിന്‍പറ്റുക : വി. ടി. മുരളി

May 25th, 2011

yuva-kala-sahithy-vt-murali-epathram
അബുദാബി : ജാതി വ്യവസ്ഥകള്‍ക്ക്‌ എതിരെ പോരാടി മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച നവോത്ഥാന നായകരുടെ പാത പിന്‍പറ്റി പ്രവര്‍ത്തിക്കണം എന്ന് പ്രശസ്ത ഗായകന്‍ വി. ടി. മുരളി.

അബുദാബി യുവകലാ സാഹിതി യുടെ യുവകലാസന്ധ്യ 2011 ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന സാംസ്കാരിക സമ്മേളന ത്തില്‍ വൈസ്‌ പ്രസിഡന്‍റ് ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുവീരന്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളും, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

audiance-yuva-kala-sandhya-2011-epathram

ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാ സാഹിതി ഏര്‍പ്പെടുത്തിയ ‘കാമ്പിശ്ശേരി അവാര്‍ഡ്‌’ ജേതാവിനെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ പ്രഖ്യാപിച്ചു.

ജനറല്‍ സിക്രട്ടറി സുനീര്‍ സ്വാഗതവും ജോയിന്‍റ് സിക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വി. ടി. മുരളി, റംലാ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് പ്രഖ്യാപിച്ചു

May 25th, 2011

mr-radha-krishnan-pk-rajan-epathram
ദുബായ്: തൃശ്ശൂര്‍ ജില്ല യിലെ ചാവക്കാട് പ്രദേശത്തെ ആഗോള പ്രവാസി മലയാളി കളുടെ കൂട്ടായ്മ യായ ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കും തണല്‍ മരം പരിസ്ഥിതി ഗ്രൂപ്പും സംയുക്ത മായി ഏര്‍പ്പെ ടുത്തിയ ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് എം. ആര്‍. രാധാകൃഷ്ണനും പി. കെ. രാജനും ലഭിക്കും. തൃശ്ശൂര്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ മാസത്തില്‍ ചാവക്കാട് നടക്കുന്ന പ്രവാസി സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനം നടക്കും. ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്കിന്‍റെ സഹായധന വിതരണം, വിവിധ കലാപരിപാടികള്‍ തുടങ്ങിയ അരങ്ങേറും. ചാവക്കാട്ടു കാരായ പ്രവാസി കളുടെ സംഗമം കൂടിയായിരിക്കും അവാര്‍ഡ് ദാനചടങ്ങ് എന്ന് സംഘാടകര്‍ അറിയിച്ചു.

ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മുഖ്യധാരാ പ്രവര്‍ത്തകരായ ഒ. എസ്. എ. റഷീദ്, e പത്രം കറസ്പോണ്ടന്‍റു കൂടിയായ പി. എം. അബ്ദുല്‍ റഹിമാന്‍, തണലല്‍ മരം ഗ്രൂപ്പിന്‍റെ സലീം ഐ ഫോക്കസ്, ജയിംസ് മാസ്റ്റര്‍, എന്നിവര്‍ ആയിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ചാവക്കാട് മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമാണ് എം. ആര്‍. രാധാകൃഷ്ണന്‍. മുല്ലശ്ശേരി ബ്ലോക്ക് മുന്‍ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ് പി. കെ. രാജന്‍.

ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ ആത്മാര്‍ഥമായി സമയം ചിലവഴിക്കുന്ന പൊതു പ്രവര്‍ത്ത കനാണ് രാധാകൃഷ്ണന്‍. ഇദ്ദേഹത്തെ അവാര്‍ഡ് കമ്മറ്റി പരിഗണിച്ചത് ചാവക്കാട് കടല്‍ത്തീരത്ത് സീസണില്‍ മുട്ടയിടാന്‍ എത്തുന്ന കടലാമ കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി ചെയ്ത പ്രത്യേക പ്രവര്‍ത്തന ങ്ങളാണ്.

കടലാമ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണെന്നും അവയെ സംരക്ഷിക്ക പ്പെടേണ്ടതാണ് എന്നും അദ്ദേഹം ചാവക്കാട്ടുകാരെ ഓര്‍മിപ്പിക്കുക മാത്രമല്ല പരിസ്ഥിതി സംഘടന കളുമായി ഒന്നിച്ച് കടലാമ സംരക്ഷണ ത്തിന്‍റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഫിലിം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കുട്ടികളെ ബോധവാന്മാര്‍ ആക്കുന്നതിനു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കടല്‍ത്തീരത്ത് മണ്ണാമ നിര്‍മാണം നടത്തുകയും ചെയ്തു.

കടലാമ സംരക്ഷണത്തെ ജനകീയാസൂത്രണ പദ്ധതി യില്‍ ഉള്‍പ്പെടുത്തുകയും തീരദേശത്തെ ലോക്കല്‍ ക്ലബുകളുമായി സഹകരിച്ച് രാത്രി കാലങ്ങളില്‍ കടലാമ നിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു രാധാകൃഷ്ണന്‍.

കനോലി കനാലിന്‍റെ സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ക്കും മുന്‍നിരയില്‍ ഉണ്ടായിരുന്നു ഇദ്ദേഹം. കനോലി കനാലിനെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കനോലി കനാല്‍ സംരക്ഷണ പഠനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ഇതിന്‍റെ ഭാഗമായി കനോലി യാത്ര സംഘടിപ്പിക്കുകയും ചെയ്തു. കനോലി കനാലിന്‍റെ തീരത്തെ സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും രാധാകൃഷ്ണന്‍ നടപ്പിലാക്കി.

ചാവക്കാട് കനോലി കനാലിന്‍റെ ടൂറിസം സാധ്യത മനസ്സിലാക്കി അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍കൈ എടുത്തു.

മഴവെള്ള സംഭരണത്തിനായി മഴ സംഭരണി നിര്‍മാണം കടല്‍ത്തീരത്ത് വൃക്ഷത്തെ വെച്ച് പിടിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നു എം. ആര്‍. രാധാകൃഷ്ണന്‍ നടത്തി വരുന്ന ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.

മുല്ലശ്ശേരി നിവാസികള്‍ക്ക് പ്രിയപ്പെട്ടവനായ പി. കെ. രാജന്‍ നിലവില്‍ മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. അന്നകര, പേനകം പാടങ്ങളില്‍ വിരുന്നെത്തുന്ന ജല പക്ഷികളെ സംരക്ഷിക്കുന്നതിനും അതിന് വേണ്ട വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നതിനും രാജന്‍ മുന്നിട്ടിറങ്ങി.

ഇവിടങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്ക് വേണ്ടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും കമ്പുകള്‍ നാട്ടിയും രാജന്‍ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. തികഞ്ഞ ഒരു പക്ഷി സ്‌നേഹിയായ അദ്ദേഹം നല്ലൊരു ക്ഷീര കര്‍ഷകനും നെല്‍ കര്‍ഷകനും കൂടിയാണ്. തദ്ദേശ ഇനം പശു ഇനങ്ങളെ കണ്ടെത്തി അവയുടെ പരിപാലനവും രാജന്‍ നടത്തിപ്പോരുന്നു.

മുല്ലശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ വനവല്‍ക്കരണ പ്രക്രിയയ്ക്ക് രാജന്‍ പിന്തുണ പ്രഖ്യാപിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടന കള്‍ക്ക് വേണ്ടതായ സഹായങ്ങള്‍ ചെയ്തും അവരുമായി സഹകരിച്ച് ജൈവ വൈവിധ്യ പ്രവര്‍ത്ത നങ്ങളും നടത്തിവരുകയാണ് രാജന്‍.

-അയച്ചു തന്നത് : ഒ. എസ്. എ. റഷീദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

May 23rd, 2011

saudi driving ban-epathram

റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.

സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിനോദ് ജോണിന് കെ. സി. വര്‍ഗീസ് ഫൌണ്ടേഷന്‍ അവാര്‍ഡ്‌

May 23rd, 2011

manorama-reporter-vinod-john-epathram
അബുദാബി : മൂന്നു പതിറ്റാണ്ടുകളോളം ഖത്തറിലെ സാമൂഹിക – സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യം ആയിരുന്ന പരേതനായ കെ. സി. വര്‍ഗ്ഗീസിന്‍റെ സ്മരണാര്‍ത്ഥം രൂപീകരിച്ച കെ. സി. വര്‍ഗ്ഗീസ്‌ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2010ലെ മികച്ച പത്ര പ്രവര്‍ത്ത കനുള്ള അവാര്‍ഡ് മലയാള മനോരമ കോട്ടയം യൂണിറ്റ് ചീഫ് സബ് എഡിറ്റര്‍ വിനോദ്‌ ജോണിന്.

നാലു വര്‍ഷം മനോരമ ചീഫ്‌ റിപ്പോര്‍ട്ടറായി ദുബായില്‍ പ്രവര്‍ത്തിച്ച വിനോദ്‌ ജോണ്‍ പ്രവാസി കളുടെ നിരവധി പ്രശ്നങ്ങള്‍ അധികൃത രുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ വലിയ പങ്കു വഹിച്ചതായി അവാര്‍ഡ്‌ നിര്‍ണ്ണയ സമിതി വിലയിരുത്തി.

കോട്ടയം കറുകച്ചാല്‍ ശാന്തിപുരം സ്വദേശിയാണ് വിനോദ്‌ ജോണ്‍. പ്രസ്സ്‌ ക്ലബ്ബിന്‍റെ എ. ശിവറാം അവാര്‍ഡ്‌, തൃശൂര്‍ സ്പോര്‍ട്സ്‌ കൌണ്‍സില്‍ അവാര്‍ഡ്‌ തുടങ്ങീ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കെ. സി. വര്‍ഗ്ഗീസിന്‍റെ ചരമ ദിനമായ മെയ് 26 വ്യാഴാഴ്ച വൈകീട്ട് 4.30 ന് ചങ്ങനാശ്ശേരി കെ. ടി. ഡി. സി. ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നിരവധി മന്ത്രിമാരും സാംസ്കാരിക നായകരും പരിപാടി യില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂര്യ കൃഷ്ണമൂര്‍ത്തി യുടെ ദ്വയം അബുദാബിയില്‍

May 21st, 2011

dwayam-soorya-stage-programme-epathram
അബുദാബി : സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കുന്ന ‘ദ്വയം’ ഇന്ന് അബുദാബിയില്‍ അരങ്ങേറുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ഇമ്മിണി ബല്യ ഒന്ന്’ സംഗീത നൃത്ത ആവിഷ്‌കാരമാണ് ദ്വയം. കഥക്, ഭരതനാട്യം, നാദസ്വരം, തകില്‍, വായ്പ്പാട്ട് എന്നിവ സമന്വയിപ്പിച്ചു കൊണ്ടാണ് ഇമ്മിണി ബല്യ ഒന്ന്, ദ്വയം ആയി രൂപ പ്പെടുത്തി യിരിക്കുന്നത്. ഇന്ത്യ യിലെ പ്രശസ്തരായ കലാ കാരന്മാരാണ് ‘ദ്വയ’ ത്തില്‍ അണിനിരക്കുക.

എന്‍. എം. സി. ഗ്രൂപ്പിനു വേണ്ടി സൂര്യ അബുദാബി ചാപ്റ്റര്‍ ഒരുക്കുന്ന ഈ പരിപാടി ഇന്ന് ( മെയ് 21 ശനിയാഴ്ച ) രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തിലാണ് അരങ്ങേറുക. പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « നായനാര്‍ അനുസ്മരണം ദല ഹാളില്‍
Next »Next Page » വിനോദ് ജോണിന് കെ. സി. വര്‍ഗീസ് ഫൌണ്ടേഷന്‍ അവാര്‍ഡ്‌ »



  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine