ചങ്ങാതിക്കൂട്ടം ദുബായില്‍

December 23rd, 2010

changathikoottam-epathram

ദുബായ് :   ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പ്‌ ചങ്ങാതിക്കൂട്ടം,  ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ  ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നു.
 
ഔപചാരിക വിദ്യാഭ്യാസ ത്തിന്‍റെ ചട്ടക്കൂടിനു പുറത്തു നിന്നു കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘു പരീക്ഷണ ങ്ങളിലൂടെയും ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് ലക്ഷ്യമിടുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  050 39 51 755

അയച്ചു തന്നത് : റിയാസ്‌ വെഞ്ഞാറമൂട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ദ മിറര്‍’ നാടകോത്സവ ത്തില്‍

December 23rd, 2010

ksc-drama-fest-logo-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  എട്ടാം ദിവസമായ  വ്യാഴം (ഡിസംബര്‍ 23 ) രാത്രി 8.30 ന്, പ്ലാറ്റ്‌ഫോം ദുബായ്  അവതരിപ്പിക്കുന്ന  ‘ദ മിറര്‍’  എന്ന നാടകം അരങ്ങേറും. രചന : മണികണ്‍ഠദാസ്‌. സംവിധാനം :  ബാബു കുരുവിള

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഡ്രൈവര്‍മാരുടെ കൂട്ടായ്മ അബുദാബി യില്‍

December 23rd, 2010

അബുദാബി : വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തി ജോലി ചെയ്യുന്ന ഡ്രൈവര്‍ മാര്‍ക്ക്  നിയമ പരി രക്ഷയും  സാമ്പത്തിക പിന്തുണയും നല്‍കി അവരുടെ  കൂട്ടായ്മ കള്‍ സജീവ മായി പ്രവര്‍ത്തി ക്കുമ്പോള്‍,  മലയാളി  ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്‌. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ  രൂപീകരി ച്ചിരിക്കുന്ന വിവരം  അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും  അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
 
ജീവിത ത്തിന്‍റെ ഓട്ടത്തിനിട യില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആശ്വാസ മേകുന്ന ഈ കൂട്ടായ്മ യെ ക്കുറിച്ച് വിശദീകരി ക്കുന്നതിനായി ഡിസംബര്‍  23  വ്യാഴാഴ്ച വൈകുന്നേരം  6.30 ന്   അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒത്തു കൂടുന്നു. വിവര ങ്ങള്‍ക്കു വിളിക്കുക:   050 88 544 56 – 050 49 212 65

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്നേഹ സംവാദം ശ്രദ്ധേയമായി

December 23rd, 2010

zubair-pediekkal-epathram

ദുബായ്‌ : ബര്‍ദുബായ്‌ ഷിന്‍ഡഗയിലുള്ള ഹെറിറേറജ്‌ വില്ലേജ്‌ അങ്കണത്തില്‍ നടന്ന സ്നേഹ സംവാദം ഏറെ ശ്രദ്ധേയമായി. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ ഡിപാര്‍ട്ട്‌മന്റും ബര്‍ദുബൈ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവരും ശ്രോതാക്കളായെത്തി. ചോദ്യങ്ങള്‍ ചോദിച്ചും സംശയ നിവാരണം നടത്തിയും സ്നേഹ സംവാദം  ചര്‍ച്ചയുടെ ലോകത്തേക്ക്‌ വാതില്‍ തുറന്നു.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ കോര്‍ഡിനേററര്‍ സുബൈര്‍ പീടിയേക്കല്‍ സ്നേഹ സംവാദത്തിനു നേതൃത്വം നല്‍കി.

എല്ലാ കാലത്തും നില നിന്നിരുന്ന യഥാര്‍ത്ഥ്യമാണ്‌ ഏക ദൈവ വിശ്വാസമെന്നും, ഇസ്ലാമിലാണ്‌ അതിന്റെ അവക്രമായ രൂപം ദര്‍ശിക്കുകയെന്നും സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ദര്‍ശനമാണതെന്നും മുഹമ്മദ്‌ നബിയാണ്‌ ഈ മഹദ്‌ ദര്‍ശനം പരിചയ പ്പെടുത്തുവാന്‍ ദൈവം നിശ്ചയിച്ച അവസാനത്തെ പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. ഏക ദൈവ വിശ്വാസം സത്യസന്ധമായി ഉദ്ഘോഷിക്കുന്ന ദൈവിക വചനങ്ങളാണ്‌ ഖുര്‍ആണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര സെഷനുമുണ്ടായിരുന്നു.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ പി. സി. കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, ആരിഫ്‌ സൈന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ വിഭാഗം സീനിയര്‍ എക്സിക്യകൂട്ടീവ്‌ അര്‍ഷദ്‌ ഖാന്‍ സംസാരിച്ചു.

ഷാര്‍ജ, അല്‍മനാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സ്നേഹ സംവാദ പരിപാടിക്കും സുബൈര്‍ നേതൃത്വം നല്‍കി. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്‌. എം. കേരള സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌ പ്രചരണത്തിന്റെ ഭാഗമായാണ്‌ യു. എ. ഇ. യില്‍ സ്നേഹ സംവാദം സംഘടിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്കോട്ട സെമിനാര്‍ സംഘടിപ്പിച്ചു

December 22nd, 2010

sir-syed-college-alumni-epathram

ഷാര്‍ജ : മാറി വരുന്ന കാലത്തിനനുസരിച്ച് ജീവിത മൂല്യങ്ങള്‍ ത്യജിച്ചതാണ് മലയാളിയുടെ പരാജയ കാരണം എന്ന് സാമൂഹിക ചിന്തകനും അദ്ധ്യാപകനുമായ ഡോക്ടര്‍ ആര്‍. രജിത് കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ മദ്യവും ലഹരി വസ്തുക്കളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും വിവാഹ പരാജയങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും മലയാളി കള്‍ക്കിടയിലാണ്. അന്തസിന്റെ ഭാഗമായി മദ്യപാനത്തെ കാണുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ കേരളത്തെ മദ്യപാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് പിടിച്ചു നിര്ത്തുന്നു.

സ്കോട്ട (സര്‍ സയ്യദ്‌ കോളേജ്‌ അലുംനി) ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച “വാല്യു ബേസ്ഡ് പെര്സനാലിറ്റി ഡവലപ്മെന്റ് ഫോര്‍ ഫാമിലി” (value based personality development for family) എന്ന സെമിനാറില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

k-balakrishnan-sharjah-indian-association-epathram

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്കോട്ട പ്രസിഡണ്ട് എസ്. എം. ജാബിര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആഷിക്, മുസ്തഫ കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി രാധാ കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ്‌ വട്ടപൊയില്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സര്‍ സയ്യദ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി കായിക മേള
Next »Next Page » സ്നേഹ സംവാദം ശ്രദ്ധേയമായി »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine