45 മീറ്റര്‍ ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണ മെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റ ത്തോടൊപ്പം കണ്ണി ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്ക പ്പെടുന്ന വരുടെ കൂട്ടായ്മ നവംബര്‍ 19 നു വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഏഷ്യ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന താണ്.
സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ടിന്‍റെ അദ്ധ്യക്ഷത യില്‍
നടക്കുന്ന യോഗത്തില്‍ ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍
ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഈ കൂട്ടായ്മ യില്‍ പങ്കെടുക്കുവാന്‍ താല്പര്യ മുള്ളവര്‍ 055 563 90 63, 050 100 48 71 എന്നീ നമ്പരു കളില്‍ ബന്ധപ്പെടുക.
അയച്ചു തന്നത്: അജി രാധാകൃഷ്ണന്‍.