ദുബായ് : തിയ്യറ്റര്‍ ദുബായ് യുടെ ആഭിമുഖ്യ ത്തില്‍ 2011 മാര്‍ച്ച് അവസാന വാരം ദുബായ് ഫോക് ലോര്‍ തിയ്യറ്ററില്‍ വെച്ച് ‘ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് ‘ എന്ന പേരില്‍ മലയാള നാടക മത്സരം സംഘടിപ്പിക്കുന്നു.
ദുബായില്‍ ആദ്യമായാണ് മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നത്. 30 മുതല്‍ 45 മിനിറ്റ് വരെ സമയ ദൈര്‍ഘ്യമുള്ള നാടക ങ്ങളാണ് ഉള്‍പ്പെടുത്തുക.
യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലുമുള്ള നാടക തല്‍പ്പരരായ സംഘടന കളില്‍ നിന്നും മത്സര ത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 20 ആണ് അവസാന തീയതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 822 72 95 എന്ന നമ്പറില്‍ ബന്ധപ്പെടുക.
eMail : theatredubai @ gmail dot com
- pma





























