
സൗദി: സൗദിയില്‍ നിന്നു പൊതു മാപ്പ് ലഭിച്ചു നാട്ടില്‍ തിരിച്ചു പോകുന്നവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. 50 റിയാലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിയാദ് എംബസിയില്‍ എയര്‍ ഇന്ത്യ ഇതിനായി ടിക്കറ്റ് കൗണ്ടറും തുറന്നിട്ടുണ്ട്. ഹജ്ജ്, ഉമ്ര തീര്‍ഥാടനത്തിനു വന്നവര്‍ക്കുള്ള പൊതു മാപ്പ് അടുത്ത മാസം പതിനെട്ടോടെ അവസാനിക്കും.
തൊഴില്‍ വിസയില്‍ വന്നവരടക്കം ആയിരങ്ങളാണ് മടക്ക യാത്ര പ്രതീക്ഷിച്ചു കഴിയുന്നത്. എന്നാല്‍ ആനുകൂല്യത്തിന് അര്‍ഹരായവര്‍ വളരെക്കുറച്ചു മാത്രമാണ് ഉള്ളത്. തൊഴില്‍ വിസയില്‍ വന്നവര്‍ക്ക് ആനുകൂല്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവരും നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ്.




ഷാര്‍ജ : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, വനിത കള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ലേഖന മല്‍സര ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യ മുള്ളവര്‍ ഫുള്‍ സ്‌കാപ് പേപ്പറില്‍ പത്തു പേജില്‍ കവിയാതെ സ്‌കാന്‍ ചെയ്ത ഫയലുകള്‍ seethisahibvicharavedhi at gmail dot com എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. ലേഖന ങ്ങള്‍ ഫെബ്രുവരി 28 നു മുന്‍പായി ലഭിച്ചിരിക്കണം.



























