അബുദാബി : പാലക്കാട് എന്‍. എസ്. എസ് എന്‍ജിനീയറിംഗ് കോളേജിലെ യു. എ. ഇ. യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ വാര്‍ഷിക കുടുംബ സംഗമം ഡിസംബര്‍ 3 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടക്കും.
‘നൊസ്റ്റാള്‍ജിയ 2010’ എന്ന പേരിലുള്ള ആഘോഷ പരിപാടി കളില്‍ മാതൃസംഘടന യുടെ പ്രസിഡണ്ടും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ‘സൂഫി പറഞ്ഞ കഥ’ യിലെ നായകനു മായ പ്രകാശ് ബാരെ മുഖ്യാതിഥി ആയിരിക്കും.
വൈകിട്ട് അഞ്ചുമണി വരെ നീണ്ടു നില്‍ക്കുന്ന ‘നൊസ്റ്റാള്‍ജിയ 2010’ ല്‍ വിവിധ കലാപരിപാടി കള്‍ അരങ്ങേറുമെന്ന് പ്രസിഡന്‍റ് കാളിദാസ് മേനോന്‍, ജനറല്‍ സെക്രട്ടറി ആര്‍. രമേശ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 050 44 61 912 – 050 661 26 84