പയ്യന്നൂര്‍ സൗഹൃദവേദി കുടുംബ സംഗമം നടത്തി

January 31st, 2011

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ വിവിധ പരിപാടി കളോടെ കുടുംബ സംഗമം നടത്തി. യു. എ. ഇ.  എക്സ്ചേഞ്ച് സി. ഒ. ഒ.  വൈ. സുധീര്‍കുമാര്‍ ഷെട്ടി,  സംഗമം ഉദ്ഘാടനം ചെയ്തു.
 
പ്രസിഡന്‍റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി.  മുരളി, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, ബി. ജ്യോതിലാല്‍,  ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം, എം. സുരേഷ് ബാബു, യു. ദിനേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 ദുബായ് ചിരന്തന യുടെ പ്രഥമ സാഹിത്യ പുരസ്‌കാരം നേടിയ ജലീല്‍ രാമന്തളി,  ബൂഗി ബൂഗി അന്താരാഷ്ട്ര മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രണവ് പ്രദീപ്, പയ്യന്നൂരിലെ റിട്ട. അദ്ധ്യാപിക കെ. ചന്ദ്രമതി ടീച്ചര്‍  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
 
സൗഹൃദവേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കളും അരങ്ങേറി.  കെ. ടി. പി. രമേഷ്‌, ഖാലിദ്‌ തയ്യില്‍,  എം. അബ്ബാസ്‌, കെ. കെ. ശ്രീവല്‍സന്‍, ടി. ഗഫൂര്‍, വി. വി. ശ്രീകാന്ത്‌ തുടങ്ങി യവര്‍ പരിപാടി കള്‍ക്ക്‌ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള കവിത ആലാപന മത്സരം : വിജയികള്‍

January 31st, 2011

അബൂദാബി: മലയാള ത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ യുടെ ജന്മ ശതാബ്ദി യോട് അനുബന്ധിച്ച് അബുദാബി ശക്തി തിയ്യറ്റേഴ്സ്, വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ സംഘടിപ്പിച്ച മലയാള കവിതാ ആലാപന മത്സര ത്തിലെ വിജയികള്‍.
 
 ഒന്‍പത് വയസ്സു മുതല്‍ 12 വയസ്സു വരെ :

1. ദേവയാനി സായ്‌നാഥ്, 2. തീര്‍ത്ഥ ഹരീഷ്, 3. ജോയല്‍ ബിജു.

പന്ത്രണ്ടു  വയസ്സു  മുതല്‍ 15 വയസ്സു വരെ :

1. റിചിന്‍ രാജന്‍, 2. അമല്‍ കാരൂത്ത്, 2. ശില്‍പ നീലകണ്ഠന്‍, 3. സ്മൃതി ത്രിലോചനന്‍, 3. അനഘ വള്ളിക്കാട്ട്  3. ആര്‍ദ്ര അയ്യപ്പത്ത്. ( ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം രണ്ടു പേരും മൂന്നാം സ്ഥാനം മൂന്നു പേരും പങ്കിട്ടു.)

18 വയസ്സു മുതല്‍ ഉള്ളവര്‍ മുതിര്‍ന്ന വരുടെ  വിഭാഗ ത്തില്‍
ഒന്നാം സ്ഥാനം. ബിന്ദു ജലീല്‍, രണ്ടാം സ്ഥാനം. ഇ. ആര്‍. ജോഷി മൂന്നാം സ്ഥാനം. അനന്തലക്ഷ്മി ശരീഫ് എന്നിവര്‍ കരസ്ഥമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമ : വിനയ

January 31st, 2011

vinaya-police-in-ksc-epathram

അബുദാബി : പുരുഷന്‍ ‘ആധിപത്യം’ എന്ന  ചിന്തക്ക് അടിമയാണെങ്കില്‍ സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക യും കേരള പോലീസ് ഉദ്യോഗസ്ഥ യുമായ എന്‍. എ. വിനയ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗ വും വനിതാ വിഭാഗവും സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ ഏകദിന ശില്പശാല യില്‍ ‘സ്ത്രീയും സമൂഹ നിര്‍മ്മിതിയും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അവര്‍.

ഇത്തര ത്തിലുള്ള അടിമ മനോഭാവ മാണ് സ്ത്രീ യുടെ ത്യാഗം പോലും ഔദാര്യ മായി കാണാന്‍ പുരുഷ സമൂഹം ഇഷ്ടപ്പെടുന്നത്. ഈ ചിന്ത യുടെ തോടുകള്‍ പൊട്ടിച്ചാണ് സ്ത്രീ സമൂഹം പുറത്തു വരേണ്ടത്. പുരുഷ നിര്‍മ്മിതമായ പല നിയമ ങ്ങളും ഇന്ന് അവനെ പാമ്പായി തിരിഞ്ഞു കൊത്തി ക്കൊണ്ടിരിക്കുക യാണ്. എഴുത്തുകാരി കൂടിയായ വിനയ നിരവധി ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞു.

ബാഹ്യമായ ആധിപത്യ ശ്രമങ്ങളെ ആര്‍ജ്ജവ ത്തോടെ നേരിടുമ്പോഴും ആഭ്യന്തര മായ കൈയേറ്റ ങ്ങള്‍ക്കു മുമ്പില്‍ ദുര്‍ബ്ബലയായി ത്തീര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗ മായും, സമൂഹ ത്തിലെ പ്രോജക്ടുകള്‍ വിജയിപ്പിക്കാന്‍ ഉള്ള ഉപകരണമായും മാറിയിരിക്കുന്നു.

സ്ത്രീയ്ക്ക് സമൂഹ ത്തില്‍ തുല്യ പ്രാധാന്യം ലഭിക്കുന്ന തിനായി താന്‍ നടത്തിയ എല്ലാ പോരാട്ട ങ്ങളും വിജയം കണ്ടെങ്കിലും വ്യക്തി എന്ന നിലക്ക് അമ്പേ പരാജയ പ്പെടുകയാണ്. അതു കൊണ്ടു തന്നെ കേരള പോലീസില്‍ ആണ്‍പോലീസ് പെണ്‍പോലീസ് വിനയ പോലീസ് എന്ന രീതിയില്‍ മൂന്നുതരം പോലീസ് ആണുള്ളത്.
 
 
സ്ത്രീയുടെ പൊതു ആവശ്യം ഉയര്‍ത്തി ക്കാണിച്ച് താന്‍ നടത്തി ക്കൊണ്ടിരിക്കുന്ന പോരാട്ട ങ്ങളെ ലഘൂകരിച്ച് അത് വ്യക്തി പരമായ ആവശ്യമായി പരിഗണിക്കുന്ന ഒരു ദുരന്ത കാലത്തി ലൂടെയാണ് കടന്നു പോകുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എന്‍റെ സ്വപ്നം, ഫുള്‍സ്റ്റോപ്പ് എന്നീ സ്വന്തം കവിത കള്‍ വിനയ ആലപിച്ചു.

കെ. എസ്. സി.  വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത് അദ്ധ്യക്ഷത വഹിച്ചു.    പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനി പ്രസിഡന്‍റ് ശൈലജ ശരത്ത്, ഐ. സി. സി. യുടെ യു. എ. ഇ. എക്‌സിക്യൂട്ടീവ് അംഗം ഐഷ ഹബീബ്, ദേവികാ സുധീന്ദ്രന്‍, റൂഷ് മെഹര്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണ ങ്ങള്‍ നടത്തി. മോഡറേറ്റര്‍ അഡ്വ. ആയിഷ ഷക്കീര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
 
വിനയ എഴുതിയ ‘നീ പെണ്ണാണ്’ എന്ന കവിതാ സമാഹാര വും എന്‍റെ കഥ അഥവാ ഒരു മലയാളി യുവതി യുടെ ജീവിത യാത്ര എന്ന ആത്മകഥ യും സഫറുള്ള പാലപ്പെട്ടി സദസ്സിനു പരിചയ പ്പെടുത്തി. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും വനിതാ വിഭാഗം അംഗം പ്രീതാ നാരായണന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

മീഡിയാ ഫോറം പ്രസിഡണ്ട് മാതൃകയാവുന്നു

January 31st, 2011

e-satheesh-asianet-gulf-roundup-epathram
ദുബായ്‌ : ഇന്ന് ഞാന്‍ നാളെ നീ എന്നും പറഞ്ഞ്, പരസ്പരം പുറം ചൊറിയുന്നത് പോലെ പുരസ്കാരങ്ങള്‍ കൊടുക്കുകയും വാങ്ങുകയും, “ഞങ്ങളുടെ ആളുകള്‍”ക്ക് എതിരായ വാര്‍ത്ത കൊടുക്കാത്തതിന് പ്രതിഫലമായി പുരസ്കാരം വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഗള്‍ഫിലെ വിചിത്രമായ സാഹചര്യത്തില്‍ മാധ്യമ ഫോറം പ്രസിഡണ്ട് പുരസ്കാരങ്ങള്‍ക്ക് പുറകെ ഓടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരു പുതിയ മാതൃകയാവുന്നു.

ഇന്നലെ പ്രഖ്യാപിച്ച സഹൃദയ പുരസ്കാര വാര്‍ത്തയില്‍ തന്റെ പേര് കണ്ട ഏഷ്യാനെറ്റ്‌ ടി. വി. യുടെ വാര്‍ത്താ വിഭാഗം മേധാവിയായ ഇ. സതീഷാണ് തനിക്ക്‌ ലഭിച്ച പുരസ്കാര ത്തിന് താന്‍ അര്‍ഹനല്ല എന്നും തന്റെ നേട്ടങ്ങള്‍ക്ക് കാരണം താന്‍ പ്രതിനിധീ കരിക്കുന്ന സ്ഥാപന മാണെന്നും പറഞ്ഞത്‌. ഒരു വ്യക്തിഗത ബഹുമതി ലഭിക്കാനൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നും അതിനാല്‍ തന്റെ പ്രസ്ഥാനമായ ഗള്‍ഫ്‌ റൌണ്ട് അപ്പിന് ഈ പുരസ്കാരം നല്‍കണം എന്നും അദ്ദേഹം അറിയിച്ച തനുസരിച്ച് ഇന്നലെ ലഭിച്ച പത്രക്കുറിപ്പിന് ഒരു തിരുത്തുമായി ഇന്ന് വീണ്ടുമൊരു പത്രക്കുറിപ്പ്‌ വായനക്കൂട്ടം പുറത്തിറക്കി. അതില്‍ ഇ. സതീഷിന്റെ പേരില്ല. അതിനു പകരം പ്രവാസി ക്ഷേമം എന്ന വകുപ്പില്‍ ഗള്‍ഫ്‌ റൌണ്ടപ്പ്‌ സ്ഥാനം പിടിച്ചിരിക്കുന്നു.

എളിമയുടെയും വിനയത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ സംഭവം പ്രവാസ ലോകത്ത്‌ തീര്‍ത്തും ഒരു പുതുമയാണ്. ഊര്ജസ്വലനും സുമുഖനുമായ ഈ ചെറുപ്പക്കാരന്റെ സാന്നിധ്യം ഗള്‍ഫ്‌ റൌണ്ടപ്പ്‌ എന്ന പരിപാടിയെ ജനപ്രിയ മാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രവാസ ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ പൊതുജന സമക്ഷം ഉയര്‍ത്തി ക്കാണിക്കുക വഴി നിരവധി സമസ്യകള്‍ക്ക് പരിഹാരം കാണുവാന്‍ വഴി തുറന്നതാണ് ഇതിനെ പ്രവാസി ക്ഷേമ പുരസ്കാരത്തിന് അര്‍ഹമാക്കിയത് എന്ന് വായനക്കൂട്ടം അറിയിച്ചു. എന്നാല്‍ ഈ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്തിട്ടും, വിനയാന്വിതനായി, തനിക്ക് ലഭിച്ച പുരസ്കാരം തന്റെ പരിപാടിക്ക്‌ നല്‍കിയാല്‍ മതി എന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം തങ്ങള്‍ ഏറെ വിലമതിക്കുന്നു എന്നും കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) പ്രസിഡണ്ട് ജബ്ബാരി കെ. എ. അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

അക്കാഫ്‌ കൂട്ട ഓട്ടം – ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011

January 30th, 2011

ദുബായ് : ആള്‍ കേരള കോളേജസ് അലുമ്‌നായ് ഫോറം – അക്കാഫ് ന്റെ (AKCAF – All Kerala Colleges Alumni Forum) ആഭിമുഖ്യത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ എന്ന പേരില്‍ ജനുവരി 28ന് ദുബായില്‍ കൂട്ട ഓട്ടം സംഘടിപ്പിച്ചു. യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ്‌ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമിന്‍റെ ഭരണ നേതൃത്വ ത്തോടുള്ള ബഹുമാനാര്‍ത്ഥവും, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്‍റെ 61-ാമത് വാര്‍ഷിക ത്തോടനു ബന്ധിച്ചുമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ അക്കാഫ്‌ ഒരുക്കിയത്‌.

the_great_indian_run_2011കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ എന്ന സംഘടനക്കു വേണ്ടിയാണ് ഓട്ടം സംഘടിപ്പിച്ചത്. ദുബായ്‌ മംസാര്‍ ബീച്ച് റോഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂട്ട ഓട്ടത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കോണ്‍സുലേറ്റ് ജീവനക്കാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മറ്റി യിലെ അംഗത്വ സംഘടനകള്‍, കലാ – കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അക്കാഫ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സമൂഹ ത്തില്‍ പീഡിപ്പിക്ക പ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനു വേണ്ടി പ്രവര്‍ത്തി ക്കുന്ന സംഘടന യാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡോ. ആസാദ്‌ മൂപ്പന് നാടിന്റെ ആദരം
Next »Next Page » മീഡിയാ ഫോറം പ്രസിഡണ്ട് മാതൃകയാവുന്നു »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine