‘ലവണാസുരവധം’ കഥകളി അബുദാബിയില്‍ അവതരിപ്പിച്ചു

June 27th, 2010

kala-abudhabi-epathramഅബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്താനോ ല്‍ഘാടനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച കഥകളി ‘ലവണാസുര വധം’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ അരങ്ങേറി. കേരളീയം 2010 എന്ന പേരില്‍ അവതരിപ്പിച്ച കല പ്രവര്‍ത്ത നോല്‍ഘാടന ത്തില്‍ കലാ നിലയം ഗോപി ആശാനും സംഘവും ഒരുക്കിയ കഥകളി കൂടാതെ കേളി, തായമ്പക, വിവിധ നൃത്യ നൃത്ത്യങ്ങള്‍ എന്നിവയും അരങ്ങേറി.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക മലയാളി കൌണ്‍സില്‍ വാര്‍ഷികം ദുബായില്‍

June 24th, 2010

World Malayalee Council ePathramദുബായ്‌ : ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ അംഗീകൃത കൂട്ടായ്മയായ വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ദുബായ്‌ പ്രോവിന്‍സിന്റെ ഏഴാമത് വാര്‍ഷികവും, കുടുംബ സംഗമവും ജൂണ്‍ 25നു ദുബായ്‌ ദൈറ മാര്‍ക്കോ പോളോ ഹോട്ടലില്‍ നടക്കും. ദുബായില്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് ലോക മലയാളി കൌണ്‍സില്‍ ഭാരവാഹികളായ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് (ചെയര്‍മാന്‍), തോമസ്‌ കൊരത്ത് (പ്രസിഡണ്ട്), എം. ഡി. ഡേവിസ്‌ മണവാളന്‍ (സെക്രട്ടറി), ലിജു മാത്യു (ജോയന്റ് സെക്രട്ടറി), സാജന്‍ വേളൂര്‍ (പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയാ കണ്‍വീനര്‍), ചാള്‍സ് മാത്യു (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.

ലോക മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡണ്ട് തോമസ്‌ കൊരത്ത് അദ്ധ്യക്ഷത വഹിക്കും. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ്‌ മൂപ്പനെ തദവസരത്തില്‍ ആദരിക്കും. ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി പുരസ്കാര ദാനം നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റ്‌ ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്‌) മുഖ്യ സന്ദേശം നല്‍കും. വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഉല്‍ഘാടനവും നിര്‍വഹിക്കും.

യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ്‌ അലി നിര്‍വഹിക്കും. ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ലവണാസുര വധം’ കഥകളി അബുദാബിയില്‍

June 24th, 2010

kala-abudhabi-epathramഅബുദാബി :  കല അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ ത്താനോ ല്‍ഘാടന  ത്തോട്  അനുബന്ധിച്ച് അവതരിപ്പിക്കുന്ന കഥകളി ‘ലവണാസുര വധം’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ ജൂണ്‍ 24  വ്യാഴാഴ്ച വൈകീട്ട് 6 : 30  ന് അരങ്ങേറുന്നു.  കേരളീയം 2010  എന്ന പേരില്‍ അവതരിപ്പിക്ക പ്പെടുന്ന ‘കല  പ്രവര്‍ ത്താനോ ല്‍ഘാടന’  ത്തില്‍
കലാ നിലയം ഗോപി  ആശാനും  സംഘവും ഒരുക്കുന്ന കഥകളി കൂടാതെ കേളി, തായമ്പക, വിവിധ നൃത്യ നൃത്ത്യങ്ങള്‍ എന്നിവയും ഉണ്ടാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിത്ര രചനാ മല്‍സരം മലയാളി സമാജത്തില്‍

June 24th, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി :  മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ ചിത്ര രചനാ മല്‍സരം ജൂണ്‍ 25 വെള്ളിയാഴ്ച വൈകീട്ട് 5  മണി മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളി ലായി ആണ്‍ കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കുന്ന ചിത്ര രചനാ മല്‍സര ത്തെ തുടര്‍ന്ന്‍ കലാ നിലയം  ഗോപി ആശാന്‍ കഥകളി യെ ക്കുറിച്ച് ക്ലാസ്സ്‌ എടുക്കുന്നു. വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക : 02 66 71 400

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി സുരക്ഷാ പദ്ധതി: ചരിത്രത്തിലേക്ക് ഒരു കയ്യൊപ്പ്‌

June 24th, 2010

yuva-kala-sahithy-logo-epathramഅബുദാബി: കേരള ത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍, പ്രവാസി കളുടെ ക്ഷേമത്തി നായി നടപ്പി ലാക്കിയ ‘പ്രവാസി സുരക്ഷാ പദ്ധതി’ യുടെ നടപടി ക്രമങ്ങളെ ക്കുറിച്ചും ക്ഷേമ വശങ്ങളെ ക്കുറിച്ചും പ്രവാസി ജനതയെ ബോധാവല്‍കരി ക്കുന്നതിനു വേണ്ടി യുവ കലാ സാഹിതി അബുദാബി യില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ” പ്രവാസി സുരക്ഷാ പദ്ധതി
ചരിത്ര ത്തിലേക്ക് ഒരു കയ്യൊപ്പ്‌” എന്ന പേരില്‍ ജൂണ്‍ 25  വെള്ളിയാഴ്ച വൈകീട്ട് 5  മണിക്ക് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും.
 
യു. എ. ഇ. യിലെ പ്രമുഖ നിയമ വിദഗ്ദന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖ്യ അവതാരകന്‍ ആയിരിക്കും.  പ്രസ്തുത സെമിനാറില്‍  യു. എ. ഇ. യിലെ വിവിധ മേഖല കളിലെ  നിയമ വശങ്ങളെ ക്കുറിച്ചും പ്രതിപാദി ക്കുന്നതാ യിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക  050 31 60 452

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്‌ മസ്തി
Next »Next Page » ചിത്ര രചനാ മല്‍സരം മലയാളി സമാജത്തില്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine