എഫ്. എഫ്. സി. റസ്റ്റോറന്‍റ് ശൃംഖലക്ക് യു. എ. ഇ. യിൽ പദ്‌മശ്രീ എം. എ. യൂസഫലി തുടക്കം കുറിച്ചു

June 8th, 2022

ffc-fries-n-flames-chicken-inauguration-ePathram
അബുദാബി : പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖല ഫ്രൈസ് & ഫ്ലയിംസ് ചിക്കൻ (എഫ്. എഫ്. സി.) റസ്റ്റോറന്‍റ് യു. എ. ഇ. യിലെ ആദ്യ ബ്രാഞ്ച് അബുദാബി മുസഫ ഷാബിയ (10) യിലെ അല്‍ റായ് സ്ട്രീറ്റില്‍ തുടക്കം കുറിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി ആദ്യ സംരംഭം ഉദ്‌ഘാടനം ചെയ്തു. പ്രമുഖ ആർ. ജെ. യും നടനും ടെലി വിഷന്‍ അവതാരകനുമായ മിഥുൻ രമേശ് മുഖ്യാതിഥിയായി സംബന്ധിച്ചു.

ma-yousufali-inaugurate-fries-n-flames-chicken-ffc-in-uae-ePathram

ഫ്രൈസ് ആൻഡ് ഫ്ലയിംസ് ചിക്കൻ (യു. എ. ഇ.) ചെയർമാൻ ടി. എ. ഉമർ, സി. എം. നൗഷാദ് (സി. ഇ. ഒ.), മുഹമ്മദ് അറക്കൽ (എം. ഡി.), പി. കെ. സലീം (ഡയറക്ടർ) എന്നിവരും അബുദാബി യിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും മാധ്യമ പ്രവര്‍ത്തകരും ചടങ്ങിൽ സംബന്ധിച്ചു.

fries-n-flames-chicken-ffc-in-uae-opening-ePathram

എം. എ. യൂസഫലി എഫ്. എഫ്. സി. റസ്റ്റോറന്‍റ്
മാനേജ്മെന്‍റ് ടീമിനൊപ്പം

ഗുണമേന്മയോടെ വൈവിധ്യമാർന്ന ഭക്ഷണമാണ് ഇവിടെ മിതമായ നിരക്കിൽ ഒരുക്കിയിട്ടുള്ളത് എന്ന് എഫ്. എഫ്. സി. മാനേജ്‌മെന്‍റ് അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രവാസികൾ നൽകുന്ന പ്രാധാന്യം വർദ്ധിച്ചു വരുന്നതിനാൽ ഓർഗാനിക് വിഭവങ്ങളും വിവിധ തരം ജ്യൂസുകളും ഫ്രൈസ് ആൻഡ് ഫ്ലയിംസ് ചിക്കൻ റസ്റ്റോറന്‍റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ തൃപ്രയാറിൽ എഫ്. എഫ്. സി. യുടെ ആദ്യ ബ്രാഞ്ച് തുടക്കം കുറിച്ചതും പദ്‌മശ്രീ എം. എ. യൂസഫലി തന്നെ ആയിരുന്നു. കേരളത്തിൽ നിലവിൽ 35 ശാഖകൾ പ്രവർത്തിക്കുന്നു. ഇപ്പോൾ ഇന്ത്യക്ക് പുറത്ത് ആദ്യമായി അബുദാബിയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിലും മറ്റു ജി. സി. സി. രാജ്യങ്ങളിലും ഫ്രൈസ് ആൻഡ് ഫ്ലയിംസ് ചിക്കൻ റസ്റ്റോറന്‍റ് ശാഖകൾ തുറക്കുവാൻ പദ്ധതി ഉണ്ടെന്നും എഫ്. എഫ്. സി. മാനേജ്‌മെന്‍റ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.

June 7th, 2022

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു. എ. ഇ. അപലപിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി യു. എ. ഇ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു. എ. ഇ. നിരസിക്കുന്നു എന്ന് വിദേശ കാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മത ചിഹ്നങ്ങളെ ബഹുമാനിക്കണം എന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. വിവിധ മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകൾ തടയേണ്ടതാണ് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്ഷരക്കൂട്ടം കഥാ – കവിത രചനാ മത്സരം

June 5th, 2022

ink-pen-literary-ePathram
ദുബായ് : യു. എ. ഇ.യിലെ സാഹിത്യ-സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം കഥ, കവിത വിഭാഗത്തിൽ രചനാ മത്സരം സംഘടിപ്പിക്കുന്നു. കഥ എട്ടു പേജിലും കവിത 30 വരികളിലും കൂടരുത്. ജി. സി. സി. യിലെ എല്ലാ പ്രവാസികൾക്കും പ്രായ ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം.

സൃഷ്ടികൾ മുമ്പ് പ്രസിദ്ധീകരിച്ചതോ ആശയങ്ങളുടെ അനുകരണമോ പരിഭാഷയോ ആകരുത്. സൃഷ്ടികൾ പി. ഡി. എഫ്. ആയി ഫോട്ടോയും മൊബൈൽ നമ്പറും സഹിതം aksharakootam17 @ gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുക. അവസാന തീയ്യതി 2022 ജൂലായ് 10.

മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങുന്ന ജൂറി അന്തിമ ഫലം നിശ്ചയിക്കും. തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള കഥ / കവിത സമാഹാരങ്ങൾ അക്ഷരക്കൂട്ടം പ്രസിദ്ധീകരിക്കും. ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ആര്‍ട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പം എന്നിവയാണ് സമ്മാനങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്തനാര്‍ബുദത്തിന് പുതിയ മരുന്ന് : ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി

May 31st, 2022

drug-for-breast-cancer-uae-health-ministry-approved-ePathram അബുദാബി : ബ്രെസ്റ്റ് ക്യാൻസർ ചികിത്സക്ക് വേണ്ടി പുറത്തിറക്കിയ പുതിയ മരുന്നിന് യു. എ. ഇ. ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്‍സര്‍ (TNBC) തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പുതിയ മരുന്നിനാണ് യു. എ. ഇ. ആരോഗ്യ വിഭാഗം അനുമതി നല്‍കിയിരിക്കുന്നത്.

എം. എസ്. ഡി. (Merck Sharp and Dohme – MSD) ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയതാണ് പുതിയ മരുന്ന്. കീമോ തെറാപ്പിയുടെ കൂടെ ഓരോ മൂന്നാഴ്ചകള്‍ കൂടുമ്പോള്‍ ഞരമ്പുകളിലൂടെ കുത്തി വെച്ചാണ് മരുന്നു നല്‍കുന്നത്.  യു. എ. ഇ. യിലെ ക്യാന്‍സര്‍ രോഗികളില്‍ 21.4 ശതമാനം സ്തനാര്‍ബുദം ബാധിച്ചവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അമേരിക്ക കഴിഞ്ഞാല്‍ ഈ മരുന്നിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് യു. എ. ഇ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

May 25th, 2022

covid-19-test-result-for-uae-entry-ePathram
അബുദാബി : യു. എ. ഇ. യിൽ ആദ്യമായി മങ്കി പോക്സ് (കുരങ്ങുപനി) റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും എത്തിയ 29 വയസ്സുള്ള ഒരു വനിതക്കാണ് കുരങ്ങു പനി സ്ഥിരീകരിച്ചത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട് എന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു. അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കുവാനും എല്ലാ ആരോഗ്യ കേന്ദ്ര ങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി ബുക്ക് ഫെയറിനു തുടക്കമായി
Next »Next Page » സ്തനാര്‍ബുദത്തിന് പുതിയ മരുന്ന് : ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine