അബുദാബി : ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍. അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാറിന്‍റെ നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി. ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.
പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല. 34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്. മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.
ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും. മന്ത്രി പറഞ്ഞു
ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല, എന്‍. വി. മോഹനന്‍, കൊച്ചു കൃഷ്ണന്‍, കെ. വി. പ്രേം ലാല്‍, ജമിനി ബാബു, അമര്‍ സിംഗ്, ടി. എം. സലീം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.



അബുദാബി : ഫോട്ടോ ഗ്രാഫിയില്‍ തല്‍പരരായ, ലോകത്തിലെ വിവിധ ദേശക്കാരായ പ്രവാസികളെ ഒന്നിച്ചു ചേര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സൌഹൃദ കൂട്ടായ്മയായ ‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്’ അബുദാബിയില്‍ ഒത്തു ചേര്‍ന്നു. 
അബുദാബി : അബുദാബി യിലെ സെന്‍റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന ‘സംഗീത സന്ധ്യ- 2010’ ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ് എന്നിവര്‍ നയിക്കുന്ന ഗാന മേളയും ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീര്‍ അവതരിപ്പിക്കുന്ന മിമിക്രിയും ‘സംഗീത സന്ധ്യ- 2010’ ല്‍ അവതരിപ്പിക്കും. പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സിലൂടെ നിയന്ത്രിക്കുന്നു.
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി ഉദ്ഘാടനം ബാല താരങ്ങളായ നിരഞ്ജന യും നിവേദിത യും ചേര്‍ന്ന്‍ നിര്‍വ്വഹിക്കും. ജൂണ്‍ 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന “നിലാ ശലഭങ്ങള്‍” എന്ന പരിപാടിയില്‍ ഗാനമേള, മോണോ ആക്റ്റ്, വിവിധ നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. 
റിയാദ് : സ്നേഹതീരത്തു കൂടി യാത്ര ചെയ്യുന്ന പ്രവാസി കള്‍ക്കിടയില്‍ നിന്ന് നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് സമകാലീന വിഷയങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ സജീമായി നടക്കുന്നുണ്ടെങ്കിലും സമകാലീന സാഹിത്യം വായിക്കുന്നവര്‍ കുറവാണെന്നും, പത്രങ്ങളും മാസികകളും മാത്രം വായിച്ചാല്‍ പോരെന്നും സാഹിത്യ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

























