ഖത്തറിലെ ഓണ്‍ അറൈവല്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. പുതിയ നിയമ പ്രകാരം അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ 33 രാജ്യങ്ങളി ലുള്ളവര്‍ക്ക് ഇനി വിസ ലഭിക്കണ മെങ്കില്‍ മുന്‍കൂട്ടി അപേക്ഷിക്കണം. ബ്രിട്ടിഷ് പൌരന്മാര്‍ക്ക് ഇനി മുതല്‍ വിസയുടെ അപേക്ഷ യോടൊപ്പം അവസാന മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റുമെന്റും അക്കൌണ്ടില്‍ കുറഞ്ഞത് 1300 ഡോളര്‍ ഉണ്ടായിരിക്കുകയും വേണം. ഫ്രാന്‍സ്, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, ഇറ്റലി, ജര്‍മ്മനി, ന്യൂ സിലാന്റ്, ജപ്പാന്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ പെടുന്നുണ്ട്. കൂടാതെ ഖത്തറില്‍ ബിസിനസ് ആവശ്യത്തിനായി എത്തുന്നവരും മുന്‍കൂറായി അപേക്ഷിക്കണം. ഇതിന് ഖത്തര്‍ പൌരനായ സ്പോണ്സര്‍ കൂടി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ നിയമം മെയ് ഒന്നു മുതലാണ് നിലവില്‍ വരിക.



അബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ ‘യോഗശക്തി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ് പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്, മനോജ്, വികാസ്, ശരീഫ്, രജീദ്, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
അബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

























