മനോജ്‌ കാനയുടെ ഏകാഭിനയ നാടകം

January 7th, 2010

prerana-uaeപ്രേരണ യു. എ. ഇ. യുടെ വിഷ്വല്‍ ആന്റ് പെര്‍ഫോര്‍മിംഗ്‌ ആര്‍ട്ട്‌സ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, ജനുവരി 8 വെള്ളിയാഴ്ച, വൈകീട്ട്‌ 5.30 ന്‌, റോളയിലെ നാഷണല്‍ തിയേറ്ററില്‍ വെച്ച്‌, പ്രമുഖ നാടക രചയിതാവും സംവിധായകനുമായ മനോജ്‌ കാനയുടെ Dotcom എന്ന ഏകാഭിനയ നാടകാവതരണം (Solo Drama Performance) ഉണ്ടായിരിക്കുന്നതാണ്‌.
 
2005-ലെയും 2007-ലെയും നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരം ലഭിച്ച മനോജ്‌ കാന ഒരുക്കുന്ന, തീര്‍ത്തും വ്യത്യസ്തമായ ഈ നാടകാ നുഭവത്തിലേക്ക്‌ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രദോഷ്‌ കുമാര്‍ (055-7624314), അനൂപ്‌ ചന്ദ്രന്‍ (050-5595 790) എന്നിവരുമായി ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളോത്സവത്തിന് വര്‍ണാഭമായ പരിസമാപ്തി

January 6th, 2010

keralolsavamഅബുദാബി: കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ മാത്രം കണ്ടു വരുന്ന ഗ്രാമോത്സ വങ്ങളുടെ പ്രതീതി ജനിപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോ ത്സവത്തിന് വര്‍ണ ശബളിമയാര്‍ന്ന പരിസമാപ്തി. സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ തട്ടു കടയും യുവ കലാ സാഹിതിയുടെ ജന യുഗം സ്റ്റാളും കല അബുദാബിയുടെ കേരള കഫെയും കേരളോ ത്സവത്തിന് ഉത്സവ ച്ഛായ പകര്‍ന്നു.
 
ദോശ, ഉണ്ണിയപ്പം, ഇടിയപ്പം, കപ്പയും മീന്‍ കറിയും, മുളക് ബജി, പരിപ്പ് പായസം, അട പ്രഥമന്‍, പൊറാട്ട, ബീഫ് കറി, ചിക്കന്‍ കറി, കട്‌ലറ്റ് തുടങ്ങി നാടന്‍ വിഭവങ്ങള്‍ സന്ദര്‍ശകരില്‍ ഗൃഹാതുര സ്മരണ യുണര്‍ത്തി. വയനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ചുക്ക് കാപ്പി, കുരുമുളക്, നെല്ലിക്ക, ഏലം, ചുക്ക്, മുളകരി പായസം തുടങ്ങി നിരവധി ഔഷധ മൂല്യമുള്ള വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സംഘടിപ്പിച്ച വയനാടന്‍ പെരുമ മറ്റൊരു ശ്രദ്ധാ കേന്ദ്രമായി.
 
മാജിക് ലാമ്പും ഒരിക്കലും ചിരിക്കാത്ത മനുഷ്യനും കാണികളെ അത്ഭുത സ്തബ്ധരാക്കി. കൊട്ടും കുഴല്‍ വിളിയും പൂക്കാവടി കളുമായി സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ കേരളോത്സവത്തില്‍ പതിനായിര ത്തിലേറെ പേര്‍ പങ്കെടുത്തു.
 
സമാപനത്തില്‍ കേരളോത്സ വത്തിലേക്കുള്ള പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് 51 വിജയികളെ കണ്ടെത്തി. 03242 എന്ന ടിക്കറ്റിന്റെ ഉടമയായ പാലക്കാട് സ്വദേശിനി ഉഷ ശര്‍മയ്ക്കാണ് ഒന്നാം സമ്മാനമായ കിയ സ്‌പോര്‍ട്ടേജ് കാര്‍ ലഭിച്ചത്. വണ്ടിയുടെ താക്കോല്‍ ഉഷാ ശര്‍മയ്ക്കും കുടുംബത്തിനും സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി സമ്മാനിച്ചു.
 

ksc-abudhabi-keralaolsavam

 
07275, 08114, 47901, 50736, 56909, 57992, 01099, 47311, 16214, 42462, 32485, 57801, 13771, 05300, 05834, 30853, 27410, 30144, 59869, 15033, 06573, 33414, 48200, 35523, 24430, 18571, 24173, 0890, 07958, 02292, 30851, 27387, 28531, 09793, 40128, 38436, 34789, 17891, 23787, 41605, 32536, 06998, 58611, 06300, 28446, 05447, 34935, 19429, 44490, 25612, എന്നിവയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ മറ്റു വിജയികള്‍.
 
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, കിയ മോട്ടേഴ്‌സ് സെയില്‍സ് മാനേജര്‍ അഹമ്മദ് അജാവി, യു. എ. ഇ. എക്‌സ്‌ചേഞ്ച് സെയില്‍സ് മാനേജര്‍ സുജിന്‍ ഘോഷി, സെന്റര്‍ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സമാപനത്തില്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദി രേഖപ്പെടുത്തി.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. വൈ. എസ്. ഓഫീസ് ഉദ്ഘാടനം ചെയ്തു

January 5th, 2010

sys-riyadh-officeറിയാദ് :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടി ഉസ്താദ്‌ എം. കെ. കോടശ്ശേരി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനു വേണ്ടി ഓരോ പ്രവര്‍ത്തകരും ഈ പ്രവാസ ജീവിതത്തിലും സമയം കണ്ടെത്ത ണമെന്നും ഇഖലാ സ്സോടെയും പര ലോക വിജയ ലക്‌ഷ്യം മുന്‍നിറുത്തി യുള്ളതാവണം നമ്മുടെ ഓരോ പ്രവര്‍ത്തന ങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 
വി. കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബൂബക്കര്‍ ഫൈസി വെള്ളില, കരീം ഫൈസി ചേരൂര്‍, മൊയ്ദീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്‌, മുസ്തഫ ബാഖവി , ജലലുധീന്‍ അന്‍വരി കൊല്ലം, ബഷീര്‍ താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം വാവൂര്‍ സ്വാഗതവും ഷാഫി ഹാജി ഒമാച്ചപ്പുഴ നന്ദിയും പറഞ്ഞു.
 
നൌഷാദ് അന്‍‌വരി, റിയാദ്
 
 

regards

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും

January 4th, 2010

burj-dubaiദുബായ് : ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് (ജനുവരി നാല്, 2010) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഉല്‍ഘാടനം ചെയ്യും. യു. എ. ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരി യുമായി ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തില്‍ ഏറിയതിന്റെ നാലാം വാര്‍ഷിക ദിനമാണ് ജനുവരി 4.
 
800 മീറ്ററില്‍ അധികം ഉയരത്തില്‍ നില കൊള്ളുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന് 160 ലേറെ നിലകളാണ് ഉള്ളത്. ലോകത്തിന്റെ നെറുകയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന്റെ ഉയരമാണ് പലര്‍ക്കും ചര്‍ച്ചാ വിഷയം ആകുന്നതെങ്കിലും ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ പുറകിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും 124-‍ാം നിലയിലെ “അറ്റ് ദ റ്റോപ്” എന്ന സന്ദര്‍ശക ഗാലറിയില്‍ നിന്നുള്ള ആകാശ കാഴ്‌ച്ചയും ഇനിയുള്ള നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് തീര്‍ച്ച.
 

burj-dubai

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഉയരത്തിനു പുറമെ മറ്റ് നിരവധി പ്രത്യേകതകളും റെക്കോര്‍ഡുകളും ബുര്‍ജ് ദുബായ് അവകാശപ്പെടുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും 96 കിലോമീറ്റര്‍ അകലെ നിന്നു പോലും ബുര്‍ജ് ദുബായ് ഗോപുരം ദൃശ്യമാവും. 124-‍ാം നിലയിലെ സന്ദര്‍ശക ഗ്യാലറി ഇത്തരം പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ഗ്യാലറിയാണ്. 160 ലക്ഷുറി ഹോട്ടല്‍ റൂമുകളാണ് ഇവിടെയുള്ളത്. 605 മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റിയതാണ് മറ്റൊരു ലോക റെക്കോര്‍ഡ്. 5500 കിലോഗ്രാം ഭാരം കയറ്റാവുന്ന ബുര്‍ജ് ദുബായിലെ സര്‍വീസ് ലിഫ്റ്റ് 504 മീറ്റര്‍ ഉയരമാണ് താണ്ടുന്നത്. ഇതും ഒരു ലോക റെക്കോര്‍ഡ് തന്നെ.
 
49 ഓഫീസ് ഫ്ലോറുകള്‍, 57 ലിഫ്റ്റുകള്‍, 1044 സ്വകാര്യ അപ്പാര്‍ട്ട്മെന്റുകള്‍, 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12,000 ജോലിക്കാരാണ് ഒരേ സമയം ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഇവിടെ ജോലി ചെയ്തത്. 31,400 ടണ്‍ ഉരുക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു എന്നതും മറ്റൊരു സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ജല ധാരയായ “ദ ദുബായ് ഫൌണ്ടന്‍” ബുര്‍ജ് ദുബായ് കെട്ടിടത്തിന് മുന്‍പില്‍ സ്ഥിതി ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം

January 3rd, 2010

vtv-damodaranഅബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
 
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
 
പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട് സംഘടനയുടെ പ്രസിഡന്റായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
പയ്യന്നൂര്‍ ഡോട്ട് കോം കോ – ഓഡിനെറ്റര്‍ കൂടിയായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍ തെയ്യത്തിന്റെ ഐതിഹ്യം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ വിവിധ വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ മധ്യ വേനല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
 
പ്രമുഖ കോല്‍ക്കളി കലാകാരന്‍ കെ. യു. രാമ പൊതുവാളിന്റെ മകനായ ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1,307 of 1,30810201,3061,3071,308

« Previous Page« Previous « ബഷീര്‍ തിക്കോടിയേയും പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീനെയും ആദരിച്ചു
Next »Next Page » ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine