സിനിമാക്കാര്‍ക്കിടയില്‍ ജാതിയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി

February 3rd, 2010

സിനിമാക്കാര്‍ക്കിടയില്‍ ജാതിയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. പലപ്പോഴും ജാതിപ്രശ്നങ്ങള്‍ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച് അധികം പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്‍റെ ഏറ്റവും പുതിയ സിനിമ സംബന്ധിച്ച് ദുബായില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാബു കിളിത്തട്ടില്‍ കഥയെഴുതുന്ന പുതിയ സിനിമയുടെ ഇതിവൃത്തം ലൗ ജിഹാദാണെന്ന് മേജര്‍ രവി പറഞ്ഞു. പ്രവാസി പ്രശ്നങ്ങളും സിനിമയിലുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

പാലക്കാട് അസോസിയേഷന്‍ യു.എ.ഇയുടെ ഉദ്ഘാടനം വെള്ളിയാഴ്ച

February 3rd, 2010

പാലക്കാട് അസോസിയേഷന്‍ യു.എ.ഇയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ദുബായ് അല്‍ ബര്‍ഷയിലെ ജെ.എസ്.എസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രാവിലെ 11.30നാണ് പരിപാടി. ശാസ്ത്രജ്ഞന്‍ എ.പി ജയരാമന്‍, രാമകൃഷ്ണന്‍, ടി.പി അജയന്‍, ഡോ.കെ.എസ് മേനോന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ദല-കൊച്ചുബാവ പുരസ്ക്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു.

February 3rd, 2010

ദല-കൊച്ചുബാവ പുരസ്ക്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത, ലേഖനം, ഏകാങ്കനാടകം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ മാര്‍ച്ച് 15 നകം ലഭിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. chintadubai@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലാണ് രചനകള്‍ അയക്കേണ്ടത്.
………..

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഫണ്ട് കൈമാറി

February 3rd, 2010

sys-malappuramറിയാദ് : മലപ്പുറം ജില്ല സുന്നി സെന്റര്‍ റിയാദ് കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്ത നത്തിന്റെ ഫണ്ട് കൈമാറി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും ആദ്യ തുക ഏറ്റു വാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറമ്പ് , ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര അസീസ്‌ വാഴക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
നൌഷാദ് അന്‍വരി, റിയാദ്‌ ‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

February 3rd, 2010

അബുദാബി: യു. എ. ഇ., ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന മുപ്പത്തി മൂന്നാമത് “ഐ. എസ്‌. സി – യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ” ഫെബ്രുവരി 4 മുതല്‍ 19 വരെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. പതിനാല് വയസ്സിനു താഴെയുള്ള ഗേള്‍സ് സിംഗിള്‍സ്, ഗേള്‍സ് ഡബിള്‍സ്, ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ് പതിനെട്ട് വയസ്സിനു താഴെയുള്ള ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ്, മെന്‍സ് സിംഗിള്‍സ്, മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ലേഡീസ് ഡബിള്‍സ്, നാല്പത് വയസ്സിനു മുകളിലുള്ള മാസ്റ്റേഴ്‌സ് സിംഗിള്‍സ്, മാസ്റ്റേഴ്‌സ് ഡബിള്‍സ്, 45 വയസ്സിനു മുകളിലുള്ള വെറ്ററന്‍സ് സിംഗിള്‍സ്, വെറ്ററന്‍സ് ഡബിള്‍സ്, വെറ്ററന്‍സ് മിക്‌സഡ് ഡബിള്‍സ്, 50 വയസ്സിന് മുകളിലുള്ള സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം അരങ്ങേറുക.
 
ഫെബ്രുവരി 4, വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഐ. എസ്. സി. മെയിന്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറുന്ന ‘എക്സിബിഷന്‍ മാര്‍ച്ച്” അബുദാബിയിലെ ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേഗതാ നിയന്ത്രണം ; അബുദാബിയിലെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍
Next »Next Page » ഫണ്ട് കൈമാറി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine