ലയന ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും, തങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ യു.ഡി.എഫില്‍ പതിനൊന്നില്‍ കൂടുതല്‍ സീറ്റ് ലഭിക്കാന്‍ മാണി ഗ്രൂപ്പ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ് ഘടകം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ ബഹളം വെയ്ക്കുന്നവരൊന്നും ആ സമയത്ത് പ്രതികരിയ്ക്കാന്‍ ഉണ്ടാവില്ല. ഇപ്പോള്‍ ബഹളം വെയ്ക്കുന്നത് വെറുമൊരു പുകമറ മാത്രമാണ്. ആത്മാര്‍ഥത ഉണ്ടെങ്കില്‍ ആ സമയത്ത് ഇക്കൂട്ടര്‍ പ്രതികരിക്കാന്‍ തയ്യാറാവണം. ലയനം മൂലം ഉണ്ടാവുന്ന നഷ്ടം കോണ്ഗ്രസിനെയാണ് ബാധിക്കുന്നത്.
കോണ്ഗ്രസിനോട് കൂറുള്ള പ്രവര്‍ത്തകര്‍ ലയനത്തെ എതിര്‍ക്കണം. മാണി പറഞ്ഞത് പോലെ ലയനം അവരുടെ ആഭ്യന്തര കാര്യം തന്നെയാണ്. പക്ഷെ കോണ്ഗ്രസിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം ഇത്. ലയനം പ്രാവര്ത്തി കമാവുന്നത് കോണ്ഗ്രസിന്റെ സീറ്റുകള്‍ വിട്ട് കൊടുത്തു കൊണ്ടാവരുത്. ഒരു പാര്‍ട്ടിക്ക് വേറൊരു പാര്‍ട്ടിയുമായി ലയനമാവാം. ഇത് പാടില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ പറയാന്‍ ആവില്ല. അഴിമതി ആരോപണമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക്, ലയനത്തിന് ശേഷം ഇവരെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോ എന്ന കാര്യം കോണ്ഗ്രസിനും യു.ഡി.എഫിനും ചര്‍ച്ച ചെയ്തു തീരുമാനി ക്കാവുന്നതാണ് എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
നഷ്ടം കേരളത്തിലെ ജനങ്ങള്‍ക്കാണ്, സ്വൈര്യമായി ജീവിക്കുവാന്‍ കഴിയില്ല ഗ്രൂപ്പും ലയനവും കാരണം. നേതാക്കന്മാര്‍ക്ക് സീറ്റു കിട്ടും, സീറ്റു കിട്ടുമെന്ന് കരുതി കീജെയ് വിളിക്കുന്നവര്‍ക്ക് അതു തന്നെ തുടരാം. കോണ്‍ഗ്രസ്സിനു വലിയ നഷ്ടം ഒന്നും വരില്ല.