ദുബായ് അന്താരാഷ്ട്ര സമാധാന കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും.

March 18th, 2010

ദുബായ് അന്താരാഷ്ട്ര സമാധാന കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും. ഇതോടൊപ്പം സാല്‍വേഷന്‍ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ ദുബായ് എയര്‍‍‍പോര്‍ട്ട് എക്സ്‍‍പോയില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ശൈഖ് അബ്ദുറഹ്‍‍മാന്‍ അല്‍ സുദൈസി മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രാസംഗികര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ദുബായ് സര്‍ക്കാറിന്‍റെ ഇസ്ലാമിക്ക് അഫയേഴ്സിന്‍റെ മുഖ്യപങ്കാളിത്തത്തോടെ ദുബായ് അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്‍ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്‌

March 17th, 2010

അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.

സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്

പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു.

ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്.
ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍.

എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു.

ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട്
ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്.
അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ ഇന്റര്‍നെറ്റ്‌ ഫോണ്‍ : പ്രതീക്ഷകള്‍ അസ്ഥാനത്ത്‌

March 17th, 2010

voip-uaeടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ്‌ (VOIP – Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ്‌ അധികൃതര്‍ നല്‍കിയിട്ടില്ല.
 
ടെലിഫോണ്‍ രംഗത്ത്‌ ഏറെ നാളത്തെ കുത്തക ആയിരുന്ന എത്തിസലാത്തിനും, പിന്നീട് രംഗത്ത്‌ വന്ന ഡു എന്ന കമ്പനിക്കും ആണ് ആദ്യ ഘട്ടത്തില്‍ ലൈസന്‍സ്‌ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉപഗ്രഹ ടെലിഫോണ്‍ സേവനം നല്‍കി വരുന്ന യാഹ്സാത്, തുരയ്യ എന്നീ കമ്പനികള്‍ക്കും ലൈസന്‍സ്‌ നല്‍കിയിട്ടുണ്ട്.
 
ഈ കമ്പനികള്‍ക്ക് ഇനി മുതല്‍ നിയമ വിധേയമായി തങ്ങളുടെ ടെലിഫോണ്‍ സേവനത്തില്‍ VOIP സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഫോണ്‍ സിഗ്നല്‍ ഇന്റര്‍നെറ്റ്‌ വഴി തിരിച്ചു വിടാനാകും. പരമ്പരാഗത ടെലിഫോണ്‍ വ്യവസ്തയെക്കാള്‍ അല്‍പ്പം ശബ്ദ മേന്മ ഈ സംവിധാനത്തില്‍ കുറവായിരിക്കും എങ്കിലും ഇത് രാജ്യാന്തര തലത്തില്‍ ഉള്ള വിനിമയ ബന്ധത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
 
എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ലാഭം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക. കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തന്നെയാവും ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.
 
വോയ്പ്‌ രണ്ടു തരത്തില്‍ ഉപയോഗത്തില്‍ വരാനാണ് സാധ്യത. വോയ്പ്‌ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ യന്ത്രമാവും ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ നേരത്തെ തന്നെ അനധികൃതമായി വിപണിയില്‍ ലഭ്യമായിരുന്നു. ഇവ ഇന്റര്‍നെറ്റ്‌ ലൈനില്‍ ഘടിപ്പിച്ച് വോയ്പ്‌ ഉപയോഗിച്ച് സാധാരണ ഫോണിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. മറ്റൊന്ന് ഈ കമ്പനികള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വഴി ഫോണ്‍ വിളിക്കുന്ന സംവിധാനം. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണ ഫോണിനേക്കാള്‍ ഒരല്‍പ്പം കുറവായിരിക്കും.
 
സ്കൈപ്പ് പോലുള്ള കമ്പനികള്‍ യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമ ലംഘനമാണ്. എന്നാല്‍ ലൈസന്‍സ്‌ ലഭിച്ച കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട് കൊണ്ട് ഈ കമ്പനികള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമായി നടത്താനാവും. എന്നാല്‍ ഇതിനു വേണ്ടി വരുന്ന അധിക ചിലവ് കൂടി കണക്കില്‍ എടുക്കുമ്പോള്‍ അനധികൃതം ആയിട്ടാണെങ്കിലും ഇപ്പോള്‍ പലരും ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്ര ലാഭകരമായി ഏതായാലും ഇനിയും നിയമ വിധേയമായി ഫോണ്‍ വിളിക്കാന്‍ ആവില്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു.

March 16th, 2010

ബഹറിന്‍ സമസ്ത സുന്നി ജമാ അത്ത് ഇദൈസിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു. ഗുദൈവിയ കര്‍ണാടക സോഷ്യല്‍ ക്ലബില്‍ വച്ച് നടന്ന ചടങ്ങ് സൂപ്പി മൗലവി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ മൗലവി അദ്യക്ഷത വഹിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബഹറിന്‍ കേരളീയ സമാജത്തിലെ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍

March 16th, 2010

ബഹറിന്‍ കേരളീയ സമാജത്തിലെ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് അംബാസിഡര്‍ ജോര്‍ജ്ജ് ജോസഫ് അറിയിച്ചു. ആയിരം പാസ്‍‍പോര്‍ട്ട് സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. വ്യാഴം , വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി 9 മണി വരെയാണ് സമാജം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും
Next »Next Page » മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു. »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine