കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എം.നസീറിനെയും ജനറല്‍ സെക്രട്ടറിയായി കെപിഎം സാദിഖിനേയും ട്രഷററായി ടി, സുരേന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു.
കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എം.നസീറിനെയും ജനറല്‍ സെക്രട്ടറിയായി കെപിഎം സാദിഖിനേയും ട്രഷററായി ടി, സുരേന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു.
- ജെ.എസ്.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജമന്ത്രിയുമായ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ഊര്‍ജ്ജ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്
- ജെ.എസ്.
ദുബായില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ പീസ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ഇസ്ലാമിക്ക് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. പതിനെട്ടാം തിയ്യതി മുതല്‍ 20 തിയ്യതി വരെയാണ് കണ്വെന്ഷന്
- ജെ.എസ്.
കൂടുതല്‍ സ്വദേശികളെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന ദൗത്യവുമായി ഖത്തര്‍ കരിയര്‍ ഫെയര്‍ തുടങ്ങി. ഇന്നു കണ്ടെത്തു നാളെയെ ജയിക്കു എന്ന മുദ്രാവാക്യവുമായി ആരംഭിച്ച തൊഴില്‍ മേള ഖത്തര്‍ കീരീടാവകാശി ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ , സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍, ബാങ്കിംങ്,ഇന്‍ഷൂറന്‍സ് മേഖലകള്‍ , എണ്ണകമ്പനികള്‍ എന്നിവ തൊഴില്‍ മേളയില്‍ സജീവമായി പങ്കെടുത്തു.
- ജെ.എസ്.
ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന് നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്ഫില് നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല.
പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- ജെ.എസ്.