ദുബായ് : ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ മാസം 14ന് നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നിശക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പദ്മശ്രീ ഭരത് മമ്മുട്ടി, പദ്മശ്രീ എം.എ. യൂസഫലി എന്നിവര്‍ വിശിഷ്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മുകേഷ്, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്, രസ്ന, ലെന, കൈലാഷ്, അര്‍ച്ചന കവി, അര്‍ച്ചന, കെ.എസ്. ചിത്ര, ബിജു നാരായണന്‍, റിമി ടോമി, രഞ്ജിനി ഹരിദാസ്, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ജി. എസ്. പ്രദീപ്, ഷാനി പ്രഭാകരന്‍, ഫൈസല്‍ ബിന്‍ അഹമദ്, അന്‍വര്‍, കണ്ണൂര്‍ ശരീഫ്, ദേവാനന്ദ്, ജസ്റ്റിന്‍, ആന്‍ ആമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഗെറ്റ് തുറക്കും. കൃത്യം ഏഴിന് അവാര്‍ഡ് നൈറ്റ് ആരംഭിക്കും, ദിര്‍ഹം 50, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വി. വി. ഐ. പി. ടിക്കറ്റ് 500 ദിര്‍ഹമാണ്, കരാമ ലുലുവിന്റെ മുന്നില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ ടെലിവിഷന്‍ അവാര്‍ഡ് വേദിയിലേക്ക് സൌജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലുലു, ഫാത്തിമ, നൂര്‍ജഹാന്‍ റെസ്റ്റോറന്റ്, മദീന സൂപ്പര്‍ മാര്‍ക്കറ്റ് (നാഷണല്‍ പെയിന്റ്സ്), അല്‍ മനാര്‍ ടെക്സ്ടൈല്‍സ് ആന്‍ഡ് റെഡിമെയ്ഡ്സ് (സത്വ), ഹോട്ട് സ്പൈസി റെസ്റ്റോറന്റ് (അജ്മാന്‍), മലബാര്‍ റെസ്റ്റോറന്റ് (അജ്മാന്‍) എന്നിവിടങ്ങളിലും “അമാലിയ” യുടെ എല്ലാ ഔട്ട് ലെറ്റുകളിലും ടിക്കറ്റ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0503453029, 0505442096 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി കണ്‍സര്‍ട്ട് അറീനയിലും ടിക്കറ്റുകള്‍ ലഭിക്കും.



ഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അജ്മാന്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കു ന്നതിനേക്കാളും കേരളത്തിന്റെ വികസനത്തിന് ആവശ്യം ഇതിനു പാകപ്പെട്ട ഒരു ജനതയെയാണ് എന്ന് മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ പ്രസ്താവിച്ചു. സൈലന്റ് വാലി, അതിരപ്പള്ളി പദ്ധതികളില്‍ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തിയത് കേരള വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാടാണെന്നും മുരളീധരന്‍ പറഞ്ഞു.

അബുദാബി: ഇത്തിസലാത്ത് ലാന്‍റ് ഫോണു കളില്‍ നിന്നും വിളിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളു കളുടെ നിരക്ക് മിനിറ്റിന് 50 ഫില്‍സ് ആക്കി കുറച്ചതായി എമിറേറ്റ്‌സ് ടെലി കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ് 10 മുതല്‍ 2010 ആഗസ്റ്റ് 9 വരെ യാണ് ഈ ആനുകൂല്യം. ലോകത്തെ ഏത് നമ്പറിലേക്കും ഏതു സമയവും 50 ഫില്‍സ് നിരക്കില്‍ വിളിക്കാം.

























