പ്രേരണ യു.എ.ഇ. തിയേറ്റര്‍ ഫെസ്റ്റ് 2010

April 29th, 2010

yermaഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഏപ്രില്‍ 30-ന് വൈകുന്നേരം 3 മണി മുതല്‍ ഷാര്‍ജയിലെ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് തിയറ്ററിക്കല്‍ ആര്‍ട്ട്‌സില്‍ വെച്ച് ഒരു ഏകദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ‘എമിഗ്രന്റ് തിയറ്ററിക്കല്‍ എക്സ്പ്രഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നാടകോ ത്സവത്തില്‍ മൂന്നു നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

ആദ്യ നാടകത്തിനു ശേഷം നാടക പ്രവര്‍ത്തകരെയും നാടക പ്രേമികളെയും ഉദ്ദേശിച്ച് ഓപ്പണ്‍ ഫോറവും ഉണ്ടായിരി ക്കുന്നതാണ്.

നാടകങ്ങളെയും നാടക ഗ്രൂപ്പുകളെയും കുറിച്ച് ഒരു വാക്ക്:

കണ്ണാടി – അവതരിപ്പിക്കുന്നത് പ്ലാറ്റ്ഫോം ഗ്രൂപ്പ് (രചന – ജയപ്രകാശ് കുളൂര്‍; സംവിധാനം – സഞ്ജീവ്)

ആധുനിക മലയാള നാടക വേദിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സാന്നിധ്യമാണ്‌ ജയപ്രകാശ്‌ കുളൂര്‍. ജയപ്രകാശിന്റെ ‘പതിനെട്ട്‌ നാടകങ്ങള്‍’ എന്ന പുസ്തകത്തിന്‌ 2008-ലെ സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി തവണ അവതരിപ്പി ക്കപ്പെടുകയും, ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ്‌ ജയപ്രകാശിന്റേത്. ദുബായിലെ പ്ളാറ്റ്‌ഫോം തിയേറ്റര്‍ ഈ നാടകത്തിന്‌ രംഗഭാഷ്യം നല്‍കുന്നു. രണ്ട്‌ ദശകങ്ങളായി നാടക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സഞ്ജീവാണ്‌ ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്‌.

വണ്‍ ഫോര്‍ ദ് റോഡ് – അവതരിപ്പിക്കുന്നത് പ്രേരണ യു.എ.ഇ. (രചന – ഹാരോള്‍ഡ് പിന്റര്‍; സംവിധാന സഹായം – ജോളി ചിറയത്ത്)

2005-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഹാരോള്‍ഡ് പിന്റര്‍ തിരക്കഥാ കൃത്ത്‌, സംവിധായകന്‍, നടന്‍, കവി, ആക്റ്റിവിസ്റ്റ്‌ എന്നീ മേഖല കളിലെല്ലാം പ്രശസ്ത നായിരുന്നു. താന്‍ ജീവിച്ച കാലഘട്ടത്തെയും അതിന്റെ ചലനങ്ങളെയും തന്റെ രചനകളിലൂടെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ജീവിതാവസാനം വരെ അദ്ദേഹം ജാഗരൂകത പാലിച്ചു.

എന്‍. യു. ഉണ്ണിക്കൃഷ്ണന്‍ പരിഭാഷ പ്പെടുത്തിയ ഈ നാടകത്തിന്റെ സംവിധാന സഹായം നിര്‍വ്വഹിച്ചിരിക്കുന്നത്‌, യു. എ. ഇ. യിലെ പ്രമുഖ തിയേറ്റര്‍ ആക്റ്റിവിസ്റ്റായ ജോളി ചിറയത്താണ്‌. പ്രേരണ യു. എ. ഇ. യുടെ പ്രഥമ ദൃശ്യാവിഷ്ക്കാര സംരംഭം കൂടിയാണ്‌ ഈ നാടകം.

യെര്‍മ – അവതരിപ്പിക്കുന്നത് ദുബായ് തിയേറ്റര്‍ ഗ്രൂ‍പ്പ് (രചന – ലോര്‍ക്ക ; സംവിധാനം – സുവീരന്‍)

സ്പാനിഷ്‌ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭ നാളുകളില്‍ നാഷണലിസ്റ്റുകളാല്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖനായിരുന്നു, പ്രശസ്ത സ്പാനിഷ്‌ നാടക കൃത്തും, കവിയുമായിരുന്ന ഫ്രെഡറിക്‌ ഗാര്‍ഷ്യ ലോര്‍ക്ക. നിരവധി കവിതകളും നാടകങ്ങളും ഹ്രസ്വ നാടകങ്ങളും രചിച്ച ലോര്‍ക്ക, നാടക രംഗത്ത്‌ ശക്തവും നൂതനവുമായ പരീക്ഷണങ്ങളാണ്‌ നടത്തിയത്‌. ജീവിച്ചി രിക്കുമ്പോള്‍ തന്നെ വിവാദ നായകനായിരുന്ന ലോര്‍ക്കയുടെ രചനയാണ്‌ ‘യെര്‍മ’.

സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം ദുബായ്‌ തിയേറ്റര്‍ ഗ്രൂപ്പ്‌ രംഗത്ത്‌ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്ന്‌ ബിരുദമെടുത്ത സുവീരന്റെ ‘ഉടമ്പടി ക്കോലം‘, ‘അഗ്നിയും വര്‍ഷവും‘ എന്നീ നാടകങ്ങള്‍ക്ക്‌ 1997-ലെയും 2002-ലെയും അമേച്വര്‍ നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങള്‍ ലഭിക്കുക യുണ്ടായി.

yerma-epathram

യെര്‍മ യില്‍ നിന്ന് ഒരു രംഗം

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009ല്‍ മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവിശേഷ പ്രസംഗവും സംഗീത ശുശ്രൂഷയും

April 29th, 2010

ps-thampanഅബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (MCC) വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സുപ്രസിദ്ധ സുവിശേഷകന്‍ ഇവാഞ്ചലിസ്റ്റ്. പി. എസ്. തമ്പാന്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. ഏപ്രില്‍ 30 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ‘മുക്തി ബൈബിളില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയും മെയ്‌ 1 ശനിയാഴ്ച രാത്രി 8 മണിക്ക് ‘മനുഷ്യന്‍റെ ഉല്‍പത്തിയും മരണാനന്തര ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കിയും അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററിലും പ്രഭാഷണങ്ങള്‍ നടത്തും. അതോടനുബന്ധിച്ച് എം. സി. സി. ക്വയര്‍ നയിക്കുന്ന ഭക്തി ഗാനങ്ങളും ഉണ്ടായിരിക്കും. (വിശദ വിവരങ്ങള്‍ക്ക്‌: രാജന്‍ തറയശ്ശേരി 050 411 66 53)

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

April 29th, 2010

ഈ വര്‍ഷത്തെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 28 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഏഷ്യാനെറ്റ് 12 അവാര്‍ഡുകള്‍ നേടി. മികച്ച നടിയായി രസനയേയും നടനായി സുരേഷ് കൃഷ്ണയേയും തെരഞ്ഞെടുത്തു.
ആര്‍. ശ്രീകണ്ഠന്‍ നായരാണ് ഏറ്റവും മികച്ച ടോക് ഷോ അവതാരകന്‍. മികച്ച ഗള്‍ഫ് റിപ്പോര്‍ട്ടറായി ഏഷ്യാനെറ്റ് ന്യൂസിലെ ഫൈസല്‍ ബിന്‍ അഹ്മദിനെ തെരഞ്ഞെടുത്തു. രഞ്ജിനി ഹരിദാസാണ് മികച്ച അവതാരക.

മികച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറാണ്. മികച്ച ഗായികനായി ബിജു നാരായണനേയും ഗായികയായി ചിത്രയേയും തെരഞ്ഞെടുത്തു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 14 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകരായ ഏഷ്യാവിഷന്‍ അഡ്വര്‍ ടൈസിംഗ് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

യര്‍മ അരങ്ങേറുന്നു

April 27th, 2010

yermaദുബായ്‌ : പ്രമുഖ സ്പാനിഷ് എഴുത്തുകാരനായ ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക എഴുതിയ “യര്‍മ” എന്നാ സ്പാനിഷ് നാടകത്തിന്റെ മലയാള രംഗാവിഷ്കാരം “തിയറ്റര്‍ ദുബായ്‌” യുടെ ബാനറില്‍ ഏപ്രില്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് ദുബായിലുള്ള സുഡാനി ക്ലബില്‍ അരങ്ങേറുന്നു. സുവീരനാണ് മലയാള നാടകാ വിഷ്കാരം നിര്‍വഹിച്ചി രിക്കുന്നത്.
 
തലമുറ കള്‍ക്ക് വേണ്ടി വെമ്പി നില്‍ക്കുന്ന വൈകാരികമായി അടിച്ചമര്‍ത്ത പ്പെട്ട നിസ്സഹായരായ ഒരു സ്ത്രൈണ ജന്മവും, സമ്പന്നതയുടെ നിധി പേടകം മാത്രമായി ജീവിതത്തെ കാണുകയും ചെയ്യുന്ന ഷണ്ഡത്വം ബാധിച്ച ഒരു ദുഷിച്ച സാമൂഹിക അവസ്ഥയുടെ പരിഛേദമായി പുരുഷ പുരുഷ മേധാവി ത്വത്തേയും നാടകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8838264, 050-8227295 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. പ്രവര്‍ത്തനോദ്ഘാടനം പിണറായി വിജയന്‍ നിര്‍വഹിക്കും

April 21st, 2010

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വ്യാഴാഴ്ച രാത്രി 8 മണിക്ക്, സി. പി. എം. സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കും.

ടി. കെ. ഹംസ (കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍), എ. വിജയ രാഘവന്‍( മുന്‍ എം. പി), ജോണ്‍ ബ്രിട്ടാസ് (കൈരളി ടി. വി. മാനേജിംഗ് ഡയറക്ടര്‍) എന്നിവര്‍ പങ്കെടുക്കും. യു. എ .ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പുതുതായി തിരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളും സ്ഥാനങ്ങളും;

കെ. ബി. മുരളി (പ്രസിഡന്‍റ്), ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), വി. സുധീന്ദ്രന്‍ (ട്രഷറര്‍), ബാബു വടകര (വൈസ്‌ പ്രസിഡന്‍റ്), എ. എല്‍. സിയാദ്‌ (ജോ: സിക്രട്ടറി), ടി.കെ. അബ്ദുല്‍ ജലീല്‍ (കലാ വിഭാഗം സിക്രട്ടറി), അയൂബ് കടല്‍ മാട്‌ (സാഹിത്യ വിഭാഗം സിക്രട്ടറി) എസ്. എ. കാളിദാസ് മേനോന്‍( സ്പോര്‍ട്സ്‌ സിക്രട്ടറി) എ. പി. അബ്ദുല്‍ ഗഫൂര്‍ ( ഇവന്‍റ് കോഡിനേറ്റര്‍), മനോജ്‌ (ലൈബ്രേറിയന്‍), പി. കെ. എം. ഷരീഫ് (വെല്‍ഫെയര്‍ സിക്രട്ടറി),
ഇ. പി. സുനില്‍ (ഓഡിറ്റര്‍), പി. റജീദ് (അസി. കല. സിക്രട്ടറി), വി.പി. വികാസ് (അസി. സ്‌പോര്‍ട്‌സ് സിക്രട്ടറി), എസ്. കെ. താജുദ്ദീന്‍ (അസി. ട്രഷറര്‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ “പെയ്ഡ്‌ പാര്‍ക്കിംഗ്” കൂടുതല്‍ സ്ഥലങ്ങളില്‍
Next »Next Page » യര്‍മ അരങ്ങേറുന്നു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine