ദുബായ് : പ്രമുഖ സ്പാനിഷ് എഴുത്തുകാരനായ ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക എഴുതിയ “യര്‍മ” എന്നാ സ്പാനിഷ് നാടകത്തിന്റെ മലയാള രംഗാവിഷ്കാരം “തിയറ്റര്‍ ദുബായ്” യുടെ ബാനറില്‍ ഏപ്രില്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് ദുബായിലുള്ള സുഡാനി ക്ലബില്‍ അരങ്ങേറുന്നു. സുവീരനാണ് മലയാള നാടകാ വിഷ്കാരം നിര്‍വഹിച്ചി രിക്കുന്നത്.
തലമുറ കള്‍ക്ക് വേണ്ടി വെമ്പി നില്‍ക്കുന്ന വൈകാരികമായി അടിച്ചമര്‍ത്ത പ്പെട്ട നിസ്സഹായരായ ഒരു സ്ത്രൈണ ജന്മവും, സമ്പന്നതയുടെ നിധി പേടകം മാത്രമായി ജീവിതത്തെ കാണുകയും ചെയ്യുന്ന ഷണ്ഡത്വം ബാധിച്ച ഒരു ദുഷിച്ച സാമൂഹിക അവസ്ഥയുടെ പരിഛേദമായി പുരുഷ പുരുഷ മേധാവി ത്വത്തേയും നാടകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8838264, 050-8227295 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.



ഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.

























