ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദി വിവാഹ സംഗമം സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ അന്ധ, ബധിര, മൂക, വികലാംഗ, നിര്‍ധന വിഭാഗത്തിലെ അമ്പത് പെണ്‍കുട്ടികളെയാണ് വിവാഹം ചെയ്തയക്കുന്നത്. വിവാഹ സംഗമത്തില്‍ പങ്കെടുക്കുന്ന വധൂവരന്മാര്‍ക്ക് ഉപഹാരമായി സൗഹൃദവേദി 50,000 രൂപ നല്‍കുമെന്ന് രക്ഷാധികാരി പത്മശ്രീ സി.കെ മേനോന്‍ അറിയിച്ചു. ആര്‍.ഒ അബ്ദുല്‍ ഖാദര്‍, സലീം പൊന്നമ്പത്ത്, വി.കെ സലീം, കെ.എം അനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ “കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ” എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.
അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന “യുവ കലാ സന്ധ്യ 2010 ” ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ‘യുവ കലാ സന്ധ്യ ” യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള ‘പി. ഭാസ്കരന്‍ ഫൌണ്ടേഷ’ നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് “യുവ കലാ സന്ധ്യ ” യുടെ മുഖ്യ ആകര്‍ഷണമാണ്.

























