അബുദാബി: മലയാളി സമാജം യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിനു ചൊവ്വാഴ്ച ആരംഭിക്കുന്ന സാഹിത്യ മത്സരം ഒരാഴ്ചയോളം നീണ്ടു നില്‍ക്കും. അഞ്ചു വയസ്സ് മുതല്‍ 15 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന ചിത്ര രചന, കളറിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ക്വിസ്, കഥ പറയല്‍, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പി ച്ചിരിക്കുന്നത്.
പങ്കെടുക്കാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക്, ഈ വെബ് സൈറ്റില്‍ നിന്നും, സമാജത്തില്‍ നിന്നും, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവിട ങ്ങളില്‍ നിന്നും അപേക്ഷാ ഫോമുകള്‍
ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 79 10 892 എന്നീ നമ്പറുകളില്‍ വിളിക്കുക.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ദുബായ് : ഹെയ്തിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാനായി യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്‍പ് സര്‍വ്വീസിന്റെ സഹായ പാക്കേജ് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയ്ക്ക് കൈമാറി. ഒരു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സഹായ പാക്കേജില്‍ കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങളും, മരുന്നുകളും ഭക്ഷണ കിറ്റുകളുമാണ് അടങ്ങിയിരുന്നത്. 







മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ.ഷിഹാബ് അല്‍ ഗാനെം ആദ്യമായി കേരളത്തിന്റെ അതിഥിയാകുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ അതിഥിയായി അദ്ദേഹം ജനുവരി 31നാണ് കേരളത്തിലെത്തുന്നത്. കുമാരനാശാന്‍ മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം കവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
ദുബായ്: ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയുമായി സഹകരിച്ച്, ഹെയ്‌തിയിലെ ദുരിത ബാധിത ജനതയ്ക്ക് സഹായം എത്തിക്കാനുള്ള ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പിന്തുണ ലഭിച്ചു. അംഗങ്ങളില്‍ നിന്നുമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി, റെഡ് ക്രെസെന്റ് വഴി ഹെയ്‌തിയിലേക്ക് അയക്കുവാന്‍ വേണ്ടിയാണ് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഹെയ്തി ഹെല്‍പ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെന്ന ഫോറം പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രമുഖ വസ്ത്ര വ്യാപാരിയായ ഇസ്മായില്‍ റാവുത്തര്‍ 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങള്‍ ഈ സദുദ്യമത്തിനായി സംഭാവന ചെയ്തു. എന്നാല്‍ പിന്നെ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി ഹെയ്‌തിയിലേക്ക് കൊടുത്തയക്കാം എന്ന് തീരുമാനിച്ച ഫോറം പ്രവര്‍ത്തകര്‍ മരുന്നുകള്‍ വാങ്ങാന്‍ ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ആരോഗ്യ രംഗത്തെ ഒരു പ്രമുഖ ഗ്രൂപ്പിനെ സമീപിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയായ ഈ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഇവര്‍ക്ക് 10,000 ദിര്‍ഹത്തിലധികം വിലയ്ക്കുള്ള മരുന്നുകളാണ് ഹെയ്‌തിയിലേക്ക് അയയ്ക്കാന്‍ സൌജന്യമായി നല്‍കിയത്. അവസാനം സ്വന്തം ഫണ്ട് ഉപയോഗിച്ച് ഹെയ്തിയിലേക്ക് അയക്കാന്‍ ഭക്ഷണ പാക്കറ്റുകള്‍ വാങ്ങി ഫോറം പ്രവര്‍ത്തകര്‍. നേരത്തേ ലഭിച്ച വസ്ത്രങ്ങളും, മരുന്നുകളും, ഭക്ഷണ പാക്കറ്റുകളും എല്ലാം അടങ്ങുന്ന ദുരിതാശ്വാസ പാക്കേജ്, നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബായ് റഷീദിയയിലെ റെഡ് ക്രെസെന്റ് ഓഫീസില്‍, ഹെയ്‌തിയിലേക്ക് അയക്കാനായി ഏല്‍പ്പിക്കും എന്ന് ഇന്ത്യന്‍ മീഡിയാ ഫോറം ജന. സെക്രട്ടറി ജോയ് മാത്യു അറിയിച്ചു. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന കേവലമൊരു മാധ്യമ ഫോറം എന്നതിലുപരിയായി ദുരിതം അനുഭവിക്കു ന്നവരിലേയ്ക്ക് കൈയ്യെത്തി ക്കുവാന്‍ സന്നദ്ധമായ ഒരു സംഘം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് യു.എ.ഇ. യിലെ ഇന്ത്യന്‍ മീഡിയാ ഫോറം എന്ന് ഈ ഉദ്യമത്തിലൂടെ തെളിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദോഹ: കേരള ടെലിവിഷന്‍ പ്രേക്ഷക സമിതി പ്രഖ്യാപിച്ച ‘എന്‍. പി. സി. കേര സോപ്‌സ് കാഴ്ച’ ടെലിവിഷന്‍ പുരസ്കാര ങ്ങളില്‍ മികച്ച ഹോം ഫിലിം സംവിധായകനുള്ള പുരസ്‌കാരം ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു. വയനാട് മുട്ടില്‍ പിലാക്കൂട്ട് മുത്തു കോയ തങ്ങള്‍ – ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറിലെ എന്‍. ഐ. ജി. പി. യില്‍ സെയില്‍സ് കോ – ഓര്‍ഡിനേറ്ററാണ്. എട്ടു വര്‍ഷത്തോളം കോഴിക്കോട് പരസ്യ ചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.

























