മിഅ്‌റാജ് : ഒമാനില്‍ വ്യാഴാഴ്ച അവധി

March 4th, 2021

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഇസ്‌റാഅ് – മിഅ്‌റാജ് പ്രമാണിച്ച് മാര്‍ച്ച് 11 വ്യാഴാഴ്ച (റജബ് 27ന്) ഒമാനിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും വാരാന്ത്യ അവധികളായ വെള്ളി, ശനി അടക്കം മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

– വാര്‍ത്ത അയച്ചു തന്നത് ; ഇല്യാസ്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അത്യാധുനിക സാങ്കേതിക മികവുമായി റെഡ്‌ എക്സ് മീഡിയ

March 4th, 2021

redx-media-abudhabi-24-seven-news-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ സ്ഥാപനമായ റെഡ്‌ എക്സ് മീഡിയ യുടെ ഓഫീസും അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റുഡിയോ കോംപ്ലക്സും അടങ്ങിയ പുതിയ ആസ്ഥാനം അബു ദാബി അല്‍ സലാം സ്ട്രീറ്റില്‍ പ്രവർത്തനം ആരംഭിച്ചു

നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉത്‌ഘാടന കർമ്മം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാര്‍ നിർവ്വഹിച്ചു. സായിദ് തീയ്യറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, സ്റ്റുഡിയോ ലോഞ്ച് നിർവ്വഹിച്ചു.

hanif-kumaranellur-redx-office-inauguration-ePathram
ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാർത്താ മേഖലയില്‍ സജീവ സാന്നിദ്ധ്യ മായി മാറിയ അബുദാബി 24 സെവൻ ന്യൂസ് ചാനലിന്റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്സില്‍ ആയിരിക്കും. വാര്‍ത്തകള്‍ നല്‍കുവാന്‍ 055 628 99 09 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സിനിമക്കു വേണ്ടിയുള്ള ഡബ്ബിംഗ് ബൂത്ത്, സോംഗ് റെക്കോർഡിംഗ് ബൂത്ത് എന്നിവയും 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോൺ വിഷ്വൽസ് എന്നീ രംഗ ങ്ങളിൽ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസ് ആണ് റെഡ് എക്സ് മീഡിയ.

1500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ വിശാല മായ ക്രോമോ ഫ്ലോർ, 750 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ മിനി ക്രോമോ ഫ്ലോർ എന്നിവ പുതിയ സമുച്ചയ ത്തിൽ ഒരുക്കിയിട്ടുണ്ട്.

ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളു മായി റെഡെക്സ് മീഡിയ ആൻഡ് ഇവന്റ് മാനേജ്‌ മെന്റ് യു. എ. ഇ. യിൽ സജീവമാകും എന്ന് മാനേജിംഗ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു.

abudhabi-24-seven-news-redx-ePathram

അബുദാബി അല്‍ സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസി യുടെ അടുത്താണ് ആധുനിക സൗകര്യ ങ്ങളോടെ റെഡ്‌ എക്സ് മീഡിയ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ ജെ. അമ്പൂക്കൻ, സമാജം ആക്ടിംഗ് പ്രസിഡണ്ട് സലിം ചിറക്കൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ്സ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ, അഹല്യ ഗ്രൂപ്പ് എം. ഡി. ഓഫീസ് മാനേജർ സൂരജ് പ്രഭാകർ, മുഷ്‌രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാനിക്കൽ സി. ഇ. ഒ. ഫ്രാൻസിസ് ആന്റണി, ഇന്ത്യന്‍ മീഡിയ പ്രസിഡണ്ട് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതി നിധി ബിജു കൊട്ടാരത്തിൽ, സാമൂഹിക പ്രവർത്തകൻ എം. എം. നാസർ കാഞ്ഞങ്ങാട് തുടങ്ങി സംഘടനാ രംഗ ത്തേയും വ്യവസായ വാണിജ്യ രംഗ ത്തെയും പ്രമുഖർ ഉല്‍ഘാടന ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് വ്യാഴാഴ്ച

March 3rd, 2021

injection-medicine-vitamin-D- ePathram
അബുദാബി : മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെപ്പ്, മാര്‍ച്ച് നാലിനു (വ്യാഴാഴ്ച) ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 വരെ നടക്കും. ഫെബ്രുവരി അഞ്ചിനു ആദ്യ ഡോസ് കുത്തി വെപ്പ് എടുത്തവര്‍ക്കാണ് വ്യാഴാഴ്ച രണ്ടാം ഡോസ് നല്‍കുന്നത്.

ആരോഗ്യ മന്ത്രാലയവും തമൂഹ് ഹെൽത്ത് കെയറും സഹകരിച്ചു കൊണ്ട് അബുദാബി മലയാളി സമാജ ത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വാക്സി നേഷന്‍ ക്യാമ്പി ലേക്ക് കുത്തി വെപ്പിനായി വരുന്നവര്‍ എമിറേറ്റ്സ് ഐ. ഡി. യും ഒരു ഫോട്ടോ കോപ്പിയും കരുതണം.

വിവരങ്ങള്‍ക്ക് : ഫോൺ‍‍: 02 5537600.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

March 3rd, 2021

hajj-epathram
റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുഗതാഞ്ജലി : കാവ്യ ആലാപന മൽസര വിജയി കളെ പ്രഖ്യാപിച്ചു

March 3rd, 2021

logo-malayalam-mission-of-kerala-government-ePathram
ഷാർജ : അന്തരിച്ച കവയിത്രി സുഗത കുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ ഷാർജ -അജ്മാൻ ചാപ്റ്റർ ഒരുക്കിയ കാവ്യ ആലാപന മൽസരം  ‘സുഗതാഞ്ജലി’ യുടെ വിജയികളെ പ്രഖ്യാപിച്ചു.

സീനിയർ ജൂനിയർ വിഭാഗങ്ങളിലായി നടന്ന മത്സര ങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍, മാർച്ച് 6 ന് നടക്കുന്ന ആഗോള തല മത്സരത്തിൽ പങ്കെടുക്കും.

സീനിയർ വിഭാഗത്തിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആര്യ സുരേഷ് നായർ (മാസ്സ് റോള പഠനകേന്ദ്രം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദ്യുതി ജോഷിൻ (അൽ ഖസ്മിയ പഠന കേന്ദ്രം) രണ്ടാം സ്ഥാന വും കരസ്ഥമാക്കി.

ഷാർജ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി ശിവ ഷിബു (മാസ്സ് ഗുബൈബ പഠന കേന്ദ്രം), ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആയുഷ് സജു കുമാർ (അജ്മാൻ ISC പഠന കേന്ദ്രം.) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ജലി പ്രസാദ് (അൽ നഹ്ദ പഠന കേന്ദ്രം) ഒന്നാം സ്ഥാനവും ഷാർജ റേഡിയൻറ് സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അഡ്ലിന തോമസ് (ഓർത്തോ ഡോക്സ് ചർച്ച് പഠന കേന്ദ്രം) രണ്ടാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിലെ മൂന്നും നാലും സ്ഥാന ങ്ങൾ യഥാക്രമം ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആത്മജ് അരുൺ (മുവൈല മുക്കുറ്റി പഠന കേന്ദ്രം) ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ വിമൽ കുമാർ (മുവൈല പിച്ചകം പഠന കേന്ദ്രം) എന്നിവരും നേടി.

മലയാളം മിഷൻ ഷാർജ – അജ്മാന്‍ മേഖയിലെ വിവിധ പഠന കേന്ദ്ര തല ത്തിലും തുടർന്ന് മേഖലാ തലത്തിലും സംഘടിപ്പിച്ച കാവ്യാലാപന മൽസര ങ്ങളിൽ വിജയി കളായ 20 കുട്ടികളാണ് ചാപ്റ്റർ തല മത്സര ത്തിൽ മാറ്റുരച്ചത്.

സൂം പ്ലാറ്റ് ഫോമില്‍ ഓൺ ലൈന്‍ ലൂടെ സംഘടിപ്പിച്ച കാവ്യാലാപന മത്സര പരിപാടി കള്‍ക്ക് മലയാളം മിഷൻ ഷാർജ കോഡിനേറ്റർ ശ്രീകുമാരി ആൻറണി അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസര്‍ സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ അജ്മാൻ കോഡിനേറ്റർ ജാസിം മുഹമ്മദ്, യു. എ. ഇ. കോഡി നേറ്റർ കെ. എൽ. ഗോപി. വിധി കർത്താക്കള്‍ രാജൻ കൈലാസ്, ഡോ. അനിതാ അകമ്പാടത്ത്, അദ്ധ്യാപികമാരായ എസ്തർ,അഞ്ജു ജോസ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സത്യസന്ധതക്ക് അധികൃതരുടെ ആദരം  
Next »Next Page » ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും  »



  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine