ഫുഡ് കലവറ ഫാമിലി മീറ്റ്

January 31st, 2017

food-kalavara-face-book-group-family-meet-ePathram
അബുദാബി : ഭക്ഷണ പ്രിയരുടെ കൂട്ടായ്മ ‘ഫുഡ് കലവറ’ അബു ദാബി ക്യാപിറ്റൽ പാർക്കിൽ ഫാമി ലിമീറ്റ് സംഘടി പ്പിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി ട്രഷററും മാതൃഭൂമി ന്യൂസ് പ്രതി നിധി യുമായ സമീർ കല്ലറ, ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ രക്ഷാ ധി കാരി ഗഫൂർ കൊടക്കാടിനു മധുരം നൽകി പരി പാടി ഉത്‌ഘാടനം ചെയ്തു.

കലാ സാംസ്കാരിക പ്രവർത്ത കനായ മുഹമ്മദ് അസ്‌ലം, ഷജീർ, റജുല സൈനുദ്ധീൻ, റീനു സുബൈർ തുടങ്ങി യവർ ആശംസകൾ നേർന്നു.  ഫുഡ് കലവറ പ്രസിഡന്റ് സൈദു കെ. വി. എസ്., സെക്രട്ടറി ഫിറോസ് എം. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്വന്തമായി ഭക്ഷണം പാകം ചെയ്യുക, വിത്യസ്ഥത കണ്ടെത്തുക, മറ്റുള്ള വർക്ക് പകർന്നു കൊടുക്കുക എന്ന താണ് ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ ലക്‌ഷ്യം. നൂറോളം അംഗ ങ്ങൾ ആണ് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാ ക്കി ഫാമിലി മീറ്റിൽ പങ്കെടുത്തത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമുസ്ലിംകള്‍ക്ക് പ്രത്യേക കോടതി സ്ഥാപിക്കുന്നു

January 30th, 2017

logo-abudhabi-judicial-department-ePathram.jpg
അബുദാബി : സമൂഹത്തിലെ എല്ലാ വിഭാഗ ങ്ങള്‍ക്കും സേവനം ഉറപ്പാക്കു കയും നീതി ന്യായ നടപടി കളുടെ കാര്യ ക്ഷമതയും സുസ്ഥി രതയും വര്‍ദ്ധി പ്പി ക്കുകയും ചെയ്യുക എന്നുള്ള അബു ദാബി നീതി ന്യായ വകുപ്പിന്‍െറ ലക്ഷ്യ ങ്ങള്‍ സാക്ഷാത്കരി ക്കുന്ന തിനായി അബു ദാബി എമിറേറ്റില്‍ വ്യക്തി നിയമ – പിന്തുടര്‍ച്ച അവകാശ കോടതി സ്ഥാപി ക്കുവാന്‍ ഉപ പ്രധാന മന്ത്രിയും പ്രസി ഡന്‍ഷ്യല്‍ കാര്യ മന്ത്രിയും നീതി ന്യായ വകുപ്പ് ചെയര്‍ മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാജ്യ തലസ്ഥാനത്ത് അമുസ്ലിം കള്‍ക്കായി പ്രത്യേക കോടതി സ്ഥാപി ക്കുവാ നുള്ള തീരുമാനം യു. എ. ഇ. യുടെ സഹി ഷ്ണുത ക്ക് മികച്ച ഒരു ഉദാഹരണ മാണ്.

നീതി ന്യായ മേഖല യില്‍ സഹിഷ്ണുത യുടെ സംസ്കാരം വ്യാപി പ്പിക്കു ന്നതിന് സാമൂഹിക – വിദ്യാഭ്യാസ – സ്ഥാപന തലത്തില്‍ സമഗ്ര മായ നടപടി കള്‍ ആവശ്യമാണ് എന്ന് നീതി ന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചാന്‍സലര്‍ യൂസുഫ് സഈദ് അല്‍ ഇബ്റി അഭി പ്രായ പ്പെട്ടു.

പ്രാമാണിക മായ സാമൂഹിക നിയമ ങ്ങള്‍ക്ക് അനു രൂപക മായി മറ്റുള്ള വരുടെ മൂല്യ ങ്ങള്‍ അംഗീ കരി ക്കുകയും സഹി ഷ്ണുതാ സംസ്കാരം പ്രോത്സാ ഹിപ്പി ക്കുകയും ചെയ്യുന്ന താണ് യു. എ. ഇ. യുടെ നിയമ നിര്‍മ്മാണ സംവി ധാനം എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം സ൪ഗ്ഗ സംഗമം വെള്ളിയാഴ്ച

January 30th, 2017

palm-books-sargga-samgamam-2017-ePathram
ഷാർജ : പാം പുസ്തക പ്പുര സ൪ഗ്ഗ സംഗമം ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കും. ദുബായ് ഖിസൈ സിലെ ഗൾഫ് മോഡൽ സ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആരംഭി ക്കുന്ന സ൪ഗ്ഗ സംഗമ ത്തിൽ പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരനും പ്രഭാഷ കനു മായ ബഷീ൪ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും.

അജീഷ് മാത്യു, അഡ്വ. സോണിയ ഷിനോയ്, മുനീ൪ കെ. ഏഴൂ൪ എന്നി വ൪ക്ക് പാം അക്ഷര തൂലിക കവിതാ പുരസ്കാരവും മഹിതാ ഭാസ്കരൻ, വിനീഷ് നരിക്കോട്, ആഷിഫ് അസീസ് എന്നിവ൪ക്ക് പാം അക്ഷര തൂലിക കഥാ പുര സ്കാരവും അഭിന അനസ്, ഇ൪ഫാൻ നിയാസ്, ഐന മരിയ തോമസ് എന്നി വ൪ക്ക് പാം വിദ്യാ൪ത്ഥി മുദ്ര പുരസ്കാരവും സമ്മാനിക്കും.

സാഹിത്യ സംവാദ ത്തിലും സാംസ്കാരിക സമ്മേളന ത്തിലും യു. എ. ഇ. യിലെ സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖ൪ സംബന്ധിക്കും.

വിവരങ്ങൾക്ക് 050 41 46 105, 050 51 52 068.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഹാത്മാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണവും അനു സ്മരണ യോഗവും

January 30th, 2017

mahathma-gandhi-father-of-the-nation-ePathram
അബുദാബി : മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്ത സാക്ഷിത്വ ദിനാ ചര ണം കേരള സോഷ്യൽ സെന്ററിൽ ഗാന്ധി സാഹിത്യ വേദി യുടെ സഹക രണ ത്തോടെ സംഘടി പ്പിക്കുന്നു.

ജനുവരി 30 തിങ്കളാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. യിൽ നടക്കുന്ന പരി പാടി യിൽ ഗാന്ധി സാഹിത്യ വേദി രക്ഷാധി കാരിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റർ പ്രസിഡണ്ടു മായ വൈ. സുധീർകുമാർ ഷെട്ടി ഗാന്ധി അനു സ്മരണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

ഗാന്ധിയൻ തത്വ ങ്ങളും സന്ദേശ ങ്ങളും മദ്യ വിരുദ്ധ സന്ദേശ ഗാന ങ്ങളും ഉൾപ്പെ ടുത്തി പയ്യന്നൂർ ഗ്രാമം പ്രതിഭ യിലെ ഇരുപത്തി അഞ്ചോളം കലാ കാരന്മാർ കോൽ ക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യും ഇതോട് അനുബന്ധിച്ച് അവ തരി പ്പിക്കും എന്ന് ഗാന്ധി സാഹിത്യ വേദി പ്രസി ഡണ്ട് വി. ടി. വി. ദാമോ ദരൻ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക സംഘ ടിപ്പിച്ചു

January 30th, 2017

skssf-manushya-jalika-onampilli-muhammed-faisy-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തോട് അനുബന്ധിച്ച് ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന സന്ദേശ വുമായി സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) അബുദാബി കമ്മിറ്റി അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘ ടിപ്പിച്ചു.

ഇസ്‌ലാമിക് സെന്റർ, അബുദാബി സുന്നി സെന്റർ, കെ. എം. സി. സി. യുടെയും ഭാര വാഹി കളും പ്രവർ ത്തകരും‘മനുഷ്യ ജാലിക’ യില്‍ സംബന്ധിച്ചു.

oath-abudhabi-skssf-manushya-jalika-in-republic-day-ePathram

അബ്‌ദുൽ അസീസ് മൗലവി പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന വിഷയ ത്തിൽ എസ്‌. കെ. എസ്‌. എസ്‌. എഫ്. സംസ്‌ഥാന വൈസ് പ്രസി ഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി  പ്രമേയ പ്രഭാഷണം നടത്തി.

വിശ്വാസ പരവും മത പരവും ആചാര പരവു മായി ഇന്ത്യൻ ഭരണ ഘടന അനു വദിച്ച സ്വാതന്ത്ര്യം ഹനിക്കുവാൻ ആരെയും അനുവദിക്കരുത് എന്നും ഇന്ത്യ യിലെ ബഹു സ്വര സമൂഹത്തിൽ നില നിൽക്കുന്ന സൗഹൃദാ ന്തരീക്ഷം ഇല്ലാതാ ക്കുവാ നുള്ള ശ്രമ ങ്ങളെ തിരിച്ചറി യണം എന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി.

ഡോക്ടർ ഒളവട്ടൂർ അബ്‌ദുൽ റഹിമാൻ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കെ. എം. സി. സി. ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, e പത്രം കറസ്പോണ്ടന്റ് പി. എം. അബ്‌ദുൽ റഹിമാൻ എന്നി വർ പ്രസംഗിച്ചു.

ഷാഫി വെട്ടി ക്കാട്ടിരി സ്വാഗതവും സലിം നാട്ടിക നന്ദിയും പ്രകാശി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇത്തിസലാത്ത് ഖേദം പ്രകടിപ്പിച്ചു
Next »Next Page » മഹാത്മാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണവും അനു സ്മരണ യോഗവും »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine