എമിറേറ്റ്​സ്​ റെഡ് ​ക്രസൻറിന്​ ലുലു ഗ്രൂപ്പ് 10 മില്യൺ ദിർഹം സംഭാവന നൽകി

June 7th, 2017

lulu-agreement-with-red-crescent-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഇൻറർ നാഷ ണൽ, എമി റേറ്റ്സ് റെഡ് ക്രസൻറിന് (ഇ. ആർ. സി) 10 മില്യൺ ദിർഹം സംഭാ വന നൽകി. യു. എ. ഇ. സർ ക്കാർ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ദാന വർഷ ത്തിന്റെ ഭാഗ മാവുന്ന തിനാ യിട്ടാണ് ഇത്.

അടുത്ത പത്ത് വർഷത്തെ ജീവ കാരുണ്യ വികസന പ്രവർ ത്തന ങ്ങൾക്ക് ഒരു വർഷം പത്ത് ലക്ഷം ദിർഹം എന്ന തോതിലായിരിക്കും നൽകുക.

എമിറേറ്റ്സ് റെഡ് ക്രസന്റ് ഹെഡ് ക്വർട്ടേ ഴ്‌സിൽ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലി നടത്തിയ സന്ദർശന ത്തിനി ടെ യാണ് ഇൗ പ്രഖ്യാ പനം.

ഇ. ആർ. സി. സെക്രട്ടറി ജനറൽ ഡോ. മുഹ മ്മദ് അതീഖ് അൽ ഫലാഹിയും മറ്റും ഉദ്യോഗസ്ഥരും യൂസഫലിയെ സ്വീകരിച്ചു. ഇൗ വർഷ ത്തെ സംഭാ വന യായി പത്ത് ലക്ഷം ദിർഹ ത്തി ന്റെ ചെക്ക് എം. എ. യൂസഫലി ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹിക്ക് കൈ മാറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖ​ത്ത​ർ പൗ​ര​ന്മാ​ർ 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടണം : ​ യു.​ എ.​ ഇ.

June 6th, 2017

qatar-on-arrival-visa-epathram
അബുദാബി : ഖത്തറുമായുള്ള നയ തന്ത്രം ഉൾപ്പെടെ എല്ലാ വിധ ബന്ധ ങ്ങളും നിറുത്തി വെച്ചതാ യി യു. എ. ഇ. അറിയിച്ചു. ഖത്തർ നയ തന്ത്ര പ്രതി നിധി കൾക്ക് യു. എ. ഇ. വിടാൻ 48 മണിക്കൂർ സമയം അനു വദി ച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ യു. എ. ഇ. യിൽ പ്രവേശി ക്കുന്ന തിന് വിലക്ക് ഏർപ്പെടുത്തി.

നിലവിൽ യു. എ. ഇ. യിലുള്ള ഖത്തർ പൗരന്മാർ 14 ദിവസ ത്തിനകം രാജ്യം വിടണം. യു. എ. ഇ. പൗരന്മാർ ഖത്തറി ലേക്ക് പോകുന്നത് നിരോധി ച്ചിട്ടുണ്ട്.

ഗൾഫ് സഹ കരണ കൗൺസി ലിനും ജി. സി. സി. രാജ്യ ങ്ങളുടെ സുരക്ഷ ക്കും സുസ്ഥിരതക്കും പിന്തുണ പ്രഖ്യാ പി ക്കു ന്ന തായും പ്രസ്താവന യിൽ പറഞ്ഞു.

മേഖല യുടെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്ന പ്രവ ർത്തന ങ്ങൾ ഖത്തർ തുടരു ന്നതി നാലും അന്താ രാഷ്ട്ര കരാറു കളും ധാരണ കളും പാലിക്കുന്ന തിൽ പരാജയ പ്പെട്ടതി നാലു മാണ് ഇൗ നട പടി കള്‍ എന്നും യു. എ. ഇ. വിശദീ കരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഗള്‍ഫ് രാജ്യ ങ്ങള്‍ അവസാനിപ്പിച്ചു

June 6th, 2017

qatar-corniche-ePathram

ദുബായ് : യു. എ. ഇ., സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യ ങ്ങള്‍ ഖത്തറു മായുള്ള നയ തന്ത്ര ബന്ധം അവസാനി പ്പിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ചു കൊണ്ടാ ണ് ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഈ രാജ്യങ്ങള്‍ നിറുത്തി വെച്ചത്.

ഖത്തറിലെ എംബസികള്‍ അടക്കു കയും തങ്ങ ളുടെ പ്രതി നിധി കളേയും ജീവന ക്കാ രേയും ഈ രാജ്യ ങ്ങള്‍ ഖത്തറി ല്‍ നിന്നും പിന്‍ വലിക്കും എന്നും വ്യക്ത മാക്കി.

ഇറാനെയും ഹമാസി നെയും അനുകൂലിച്ച് ഖത്തര്‍ അമീറി ന്റെ ഭാഗത്തു നിന്നു വന്ന ട്വീറ്റു കളാണ് പ്രശ്ന ങ്ങള്‍ക്കു തുട ക്ക മിട്ടത്.

എന്നാല്‍ ഭീകരര്‍ തങ്ങ ളുടെ വെബ്‌ സൈറ്റു കള്‍ ഹാക്ക് ചെയ്ത് അവര്‍ക്ക് അനു കൂല മായ സന്ദേശ ങ്ങള്‍ പോസ്റ്റ് ചെയ്യു കയാ യിരുന്നു എന്നാണ് ഖത്തറി ന്റെ വാദം.

ഇതു സംബ ന്ധിച്ച് അമേരി ക്കന്‍ ഏജന്‍സി യായ എഫ്. ബി. ഐ. യുടെ സഹായ ത്തോടെ ഖത്തര്‍ അന്വേഷിച്ചു വരിക യാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം

June 6th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യ ത്തിന്‍റെ 2017 – 18 വർഷത്തെ കർമ്മ പരി പാടി കളുടെ ഉദ്ഘാടനം യു. എ. ഇ. സെന്‍റർ മാർ ത്തോമാ യുവ ജന സഖ്യം പ്രസിഡന്‍റ് റവ. സുനിൽ എം. ജോണ്‍ നിർവ്വഹിച്ചു.

മുസ്സഫ മാർത്തോമാ ദേവാലയ ത്തിൽ വച്ചു നടന്ന പരിപാടി യിൽ അബു ദാബി മാർ ത്തോമാ യുവ ജന സഖ്യം പ്രസി ഡന്‍റ് റവ. ബാബു കുള ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റവ. ബിജു സി. പി., വൈസ് പ്രസിഡന്‍റ് സിമ്മി സാം, സെക്രട്ടറി ഷെറിൻ ജോർജ് തെക്കേ മല, ജോയിന്‍റ് സെക്രട്ടറി ജിതിൻ ജോയ്സ്, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ട്രസ്റ്റി സാംസണ്‍ മത്തായി എന്നി വർ സംസാരിച്ചു .

കാൻസർ കെയർ പ്രൊജക്റ്റ്, ഓർഗാ നിക് കൃഷി, ലൈബ്രറി ക്യാമ്പയിന്‍ എന്നീ പരി പാടി കൾ വിപുല മാക്കും എന്നും  ജീവ കാരുണ്യ രംഗത്ത് പുതിയ പദ്ധതി കൾ ആവിഷ്കരിച്ചു നടപ്പിലാ ക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

ഇടവക യുടെയും മറ്റു സംഘ ടന കളു ടെയും ഭാര വാഹി കൾ ആശംസ കൾ അർപ്പിച്ചു. സഖ്യാoഗ ങ്ങൾ വിവിധ കലാ പരി പാടി കളും അവതരി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനങ്ങൾ പരിഭ്രാന്തരാകേണ്ട : ഖത്തർ സര്‍ക്കാര്‍

June 6th, 2017

qatar-national-flag-ePathram
ദോഹ : സാമൂഹിക മാധ്യമ ങ്ങളിൽ രാജ്യത്തെ നിലവിലെ പ്രതി സന്ധി സംബ ന്ധിച്ച് വ്യാപി ക്കുന്ന ഊഹാ പോഹ ങ്ങളിലും അവ്യക്ത മായ വാർത്ത കളിലും ജനങ്ങൾ പരിഭ്രാന്ത രാകേണ്ടതില്ല എന്നും ജന ങ്ങൾക്ക് സാധാരണ ജീവിതം നയി ക്കാനുള്ള നടപടി കൾ ഉറപ്പാക്കി യിട്ടുണ്ട് എന്നും ഖത്തര്‍ മന്ത്രി സഭ പ്രസ്താവന യിൽ വ്യക്ത മാക്കി.

സൗദി അറേബ്യ, ഖത്തർ അതിർത്തി അടച്ചതോടെ രാജ്യ ത്തേക്കുള്ള ഭക്ഷ്യ സാധന ങ്ങൾ ഇറക്കു മതി ചെയ്യുന്ന തിൽ തടസ്സം ഉണ്ടാകും എന്നുള്ള ആശങ്ക ജനങ്ങളെ പരിഭ്രാന്തി യിലാക്കി യിരുന്നു.

എന്നാല്‍ രാജ്യ ത്തേക്ക് ഭക്ഷ്യ സാധന ങ്ങൾ ഇറക്കു മതി ചെയ്യുന്ന തിനും ജന ങ്ങളുടെ സഞ്ചാര ത്തിനും ഒരുതര ത്തിലുള്ള തടസ്സവും ഉണ്ടാകില്ല എന്നും രാജ്യത്തെ ജന ജീവിതം സാധാരണ നില യിലാ ക്കുവാ നുള്ള എല്ലാ മുൻ കരുതൽ നടപടി കളും രാജ്യം സ്വീകരിച്ചി ട്ടുണ്ടെന്നും അധി കൃതർ വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ പൗര ന്മാരെയും പ്രവാസി കളെയും ഒരു തരത്തിലും ബാധിക്കില്ല എന്നും ആവശ്യ മായ നട പടി കൾ സ്വീകരി ച്ചിട്ടുണ്ട് എന്നും വിദേശ കാര്യ മന്ത്രാലയവും അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി
Next »Next Page » മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine