ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

January 8th, 2017

footballer-bhaichung-bhutia-release-logo-ePathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പി ക്കു ന്ന ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ പങ്കെടുക്കുന്ന ടീമു കളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ യിൽ നിന്നും നെല്ലറ ഷംസുദ്ധീൻ ലോഗോ ഏറ്റു വാങ്ങി.

സൗഫീദ് കുറ്റിക്കാട്ടൂർ, ഷാഹുൽ മുറിയനാൽ, അബ്ദു റസാഖ് കുറ്റിക്കടവ്, ഷംസുദ്ധീൻ പാറമ്മൽ, എ. എം. അൽത്താഫ് തുടങ്ങി യവർ സംബ ന്ധിച്ചു.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

1956ലെ മെൽബൺ ഒളിംമ്പിക്സിൽ എക്കാല ത്തെയും മികച്ച പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ ഫുട്ബോൾ ടീമി ന്റെ പ്രതി രോധ നിര യിലെ വൻമതിൽ എന്ന വിളി പ്പേരുളള ഒളിമ്പ്യൻ റഹ്മാന്റ സ്മരണാർത്ഥം കേരള ത്തിന് പുറത്ത് ആദ്യ മായി ഒരു ഫുട്ബോൾ മത്സരം അബുദാബി കുന്ദ മംഗലം നിയോ ജക മണ്ഡലം കെ. എം. സി. സി. യാണ്.

ജനുവരി 13 വെളളി യാഴ്ച വൈകുന്നേരം 3 മണി ക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണ്ണ മെന്റിൽ നില വിലെ ജേതാ ക്കളായ അൽ തയ്യിബ് എഫ്. സി. അബു ദാബി, വാങ്ക അവഞ്ചെ ദുബായ്, കുർബ ദുബായ്, ഹെക്സ അബു ദാബി, സ്‌പോർട്ടിംഗ് എഫ്. സി. അബു ദാബി, ഗ്ലോബ് ട്രക്കേഴ്സ്, റിവേര വാട്ടർ, ഏഴി മല എഫ്. സി. ഉൾ പ്പെടെ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ രായ പതിനാറ് ടീമു കളാണ് കള ത്തിൽ ഇറങ്ങുന്നത്.

 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത സാന്ദ്രമായ ‘അദ്രികന്യ’ അരങ്ങില്‍ എത്തി

January 7th, 2017

anoop-chandran-ksc-drama-fest-adri-kanya-by-manjulan-ePathram.jpg
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തിലെ എട്ടാ മത് അവ തരണ മായി മാസ് ഷാർജ അവ തരി പ്പിച്ച ‘അദ്രികന്യ’ പ്രേക്ഷക മനസ്സിൽ പ്രണയ ത്തിന്റെ സംഗീത സാന്ദ്രമായ ഒരു അനു ഭവ മായി പെയ്‌തിറങ്ങി.

ലോക പ്രസിദ്ധ സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറി ന്റെയും ഭാര്യ യായിരുന്ന അണ്ണാ പൂർണ്ണ ദേവി യുടെ യും ജീവിത ത്തെ അടി സ്ഥാന മാക്കി ലതാ ലഷ്മി എഴുതിയ ‘തിരു മുഗൾ ബീഗം’ എന്ന നോവലി ന്റെ നാടക ആവിഷ്കാര മായി രുന്നു പ്രമുഖ സംവിധായകൻ മഞ്ജുളൻ രചനയും സംവി ധാനവും നിർവ്വ ഹിച്ച് അര ങ്ങിൽ എത്തിച്ച അദ്രികന്യ.

kookal-raghavan-anoop-chandra-in-manjula's-drama-adri-kanya-ePathram.jpg

കേന്ദ്ര കഥാ പാത്ര ങ്ങളായ മഹാ ദേവനായി അനൂപ് ചന്ദ്രനും അദ്രി കന്യ യായി അനന്ത ലക്ഷ്മിയും അരങ്ങു നിറഞ്ഞാടി. കൂക്കൽ രാഘവൻ, മനോജ് മുണ്ടേരി, ബിജു കൊട്ടില, ശ്രേയ ഗോപാൽ, ശിവ രാജ് പിലാത്തറ, സ്വാതി ദാസ്, ഷെരീഫ് മാന്നാർ, ബീന, ദീപ സുരേന്ദ്രൻ, ട്വിങ്കിൾ, സോന ജയരാജൻ, അനിൽ മുന്നാട് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ഈ നാടക ത്തില്‍ വേദി യില്‍ എത്തി.

മഞ്ജുളൻ പ്രകാശ വിതാന വും വിനു കാഞ്ഞ ങ്ങാട് രംഗ സജ്ജീ കരണവും ചമയം ക്ലിന്റ് പവിത്രനും നിർവ്വ ഹിച്ചു.

നാടകോത്സവ ത്തിന്റെ ഒൻപതാം ദിവസ മായ ജനുവരി 8 ഞായറാഴ്ച, മാക്സിം ഗോർക്കി യുടെ‘അമ്മ’ യുവ കലാ സാഹിതി അവതരിപ്പിക്കും. സംവിധാനം ഗോപി കുറ്റിക്കോൽ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ സേവന ങ്ങളു മായി അബു ദാബി പോലീസി ന്റെ പുതിയ ആപ്പ്

January 7th, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : മുപ്പത്തി അഞ്ച് സൗജന്യ സേവനങ്ങള്‍ ലഭ്യ മാവുന്ന മൊബൈല്‍ ഫോണ്‍ ആപ്ലി ക്കേഷന്‍ അബു ദാബി പോലീസ് പുറത്തിറക്കി.

ആന്‍ഡ്രോയിഡ്, i O S സംവിധാന ങ്ങളില്‍ ഉപയോഗി ക്കാവുന്ന രീതി യിലാണ് ആപ്ലിക്കേഷന്‍ തയ്യാ റാക്കി യിരി ക്കുന്നത്.

വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍, ഡ്രൈവിംഗ് ടെസ്റ്റ് ഷെഡ്യൂളു കളും ഗതാ ഗത പിഴ കളും പരി ശോധി ക്കല്‍, ഗതാഗത പിഴ അടക്കല്‍, മവാഖിഫ് ഫീസ് അടക്കല്‍ തുടങ്ങിയ സേവന ങ്ങള്‍ അടങ്ങിയ ആപ്ലി ക്കേഷനാണ് പുറത്തിറ ക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക യിൽ ദനഹാ പെരുന്നാള്‍

January 7th, 2017

അബുദാബി : സെന്റ് സ്‌റ്റീഫൻസ് യാക്കോബായ ഇട വക യിൽ സ്തേഫാനോസ് സഹദാ യുടെ ദനഹാ പെരുന്നാള്‍ ആഘോഷിച്ചു.

അബു ദാബി സെന്റ് ആൻഡ്രൂസ് ചർച്ചിലെ പ്രഭാത നമസ്‌കാര ത്തിനു ശേഷം ദനഹാ പെരുന്നാൾ ശുശ്രൂ ഷകളും കുർ ബാനയും നടന്നു.

യാക്കോബായ സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്താ ത്തി യോസ് മുഖ്യ കാര്‍മ്മി കത്വം വഹിച്ചു.

വികാരി ഫാ. ജോസഫ് വാഴ യില്‍ സഹ കാർമ്മി കനാ യിരുന്നു . പെരുന്നാള്‍ ചടങ്ങു കള്‍ക്കും പ്രദക്ഷി ണ ത്തിനും സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രസ്റ്റി ജോബി പി. കോശി തുടങ്ങി യവർ നേതൃത്വം നല്‍കി. പെരുന്നാള്‍ നേര്‍ച്ച സദ്യയും ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസിഡന്റ് ശൈഖ് ഖലീഫ വിദേശ യാത്രയില്‍

January 6th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്ക് പുറപ്പെട്ടു. ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

ശൈഖ് ഖലീഫയെ യാത്ര അയയ്ക്കാൻ അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, മറ്റു പ്രമുഖരും വിമാന ത്താവ ളത്തിൽ എത്തി യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷണ്ഠീകരിക്കപ്പെട്ട വർത്ത മാന യാഥാർത്ഥ്യത്തെ തുറന്നു കാട്ടി ലൈറ്റ്‌സ് ഔട്ട്
Next »Next Page » സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക യിൽ ദനഹാ പെരുന്നാള്‍ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine