ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ 81 ശത മാനം പൂര്‍ത്തി യായി

July 20th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി.

രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതി ഉത്പാദി പ്പിക്കു വാന്‍ ശേഷി യുള്ള താണ് ബറാഖ ആണവ റിയാക്ടർ. 5600 മെഗാവാട്ട് വൈദ്യുതി യാണ് ഇവിടെ ഉത്പാദി പ്പിക്കുക. ഊര്‍ജ്ജ ഉത്പാദന ത്തിൽ സ്വാധീനം ചെലുത്തുക വഴി രാഷ്ട്ര പുരോഗതി യില്‍ വലിയ പങ്ക് വഹി ക്കുവാൻ ബറാഖ ആണവ നിലയ ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് സാധിക്കും.

സ്വദേശികൾക്കു ഏറെ തൊഴിൽ സാദ്ധ്യത കൾ ഉള്ള ഒരു മേഖല യായിരിക്കും ഇത് എന്ന് കണക്കാ ക്കുന്നു. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടായിര ത്തോളം പേരിൽ 20 ശത മാനം വനിത കൾ ഉൾപ്പെടെ 60 ശതമാനവും യു. എ. ഇ. സ്വദേശി കളാണ്.

യു. എ. ഇ. യുടെ ആണവോര്‍ജ്ജ മേഖല കളിലെ സാദ്ധ്യത കള്‍ മുന്നിൽ കണ്ടു കൊണ്ട് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്റെ സ്‌കോളര്‍ ഷിപ്പില്‍ 63 വനിത കൾ അടക്കം മുന്നൂ റോളം സ്വദേശി വിദ്യാർത്ഥി കൾ വിദേശ രാജ്യ ങ്ങളിൽ പഠിക്കുന്നുണ്ട്.

ഇതിനു പുറമേ 226 ബിരുദ ധാരികള്‍ പഠനം പൂര്‍ത്തി യാക്കി പുറത്തിറങ്ങി എന്നും അവർ ഈ പ്രവർ ത്തന ങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിവയിൽ ഈന്തപ്പഴോത്സവം

July 18th, 2017

liwa-dates-festival-ePathram
അബുദാബി : പതിമൂന്നാമത് ലിവ ഈന്തപ്പഴ ഉത്സവം, 2017 ജൂലായ് 19 ബുധനാഴ്ച തുടക്കമാവും.

അബു ദാബി കൾചറൽ പ്രോഗ്രസ് ആൻഡ് ഹെറിറ്റേജ് ഫെസ്‌റ്റി വൽസ് കമ്മിറ്റി യുടെ ആഭി മുഖ്യ ത്തിൽ യു. എ. ഇ.  ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തിലാണ് ലിവ ഈന്തപ്പഴ ഉത്സവം സംഘടി പ്പിക്കുന്നത്.

രാജ്യത്തു വിളയിക്കുന്ന ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശന ത്തിനും വില്‍പന ക്കുമായി സംഘടി പ്പി ക്കുന്ന ലിവ ഈന്തപ്പഴ ഉത്സവം ജൂലായ് 29 വരെ നീണ്ടു നില്‍ക്കും.

ഈന്തപ്പഴ ത്തില്‍ നിന്നും തയ്യാറാക്കുന്ന തേന്‍, ജാം, വിവിധ തരം പലഹാര ങ്ങളും സ്‌ക്വാഷു കളും അടക്കം നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാവും.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാ ഹിപ്പിക്കുക എന്ന താണ് ലിവ ഈന്തപ്പഴ ഉത്സവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗ മായി വിവിധ മത്സര ങ്ങളും സംഘടി പ്പി ക്കുകയും 52 ലക്ഷം ദിർഹ ത്തിന്റെ സമ്മാനങ്ങളും നല്‍കും.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കനത്ത മഴ

July 18th, 2017

rain-in-alain-on-august-ePathram
അല്‍ ഐന്‍ : ശക്തമായ ചൂടില്‍ കുളിരായി ഹരിത നഗരി യില്‍ ഇന്നലെ മഴ പെയ്തു. തിങ്കളാഴ്ച വൈകു ന്നേരം നാലു മണി യോടെ ആരംഭിച്ച മഴ രണ്ടു മണി ക്കൂറോളം നീണ്ടു നിന്നു. ശക്ത മായ മഴയില്‍ റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാര്‍ക്കിംഗു കളിലും വെള്ള ക്കെട്ടു നിറഞ്ഞു. അല്‍ ഐന്‍ നഗര ത്തിലും അല്‍ ഹിലി, അല്‍ മുവൈജി തുടങ്ങിയ ഇടങ്ങ ളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥ യുമായിരുന്നു.

വരും ദിവസ ങ്ങളിൽ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദിയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടി

July 1st, 2017

amnesty

ജിദ്ദ : സൗദിയില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്കായി നടപ്പാക്കിയ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ സൗദി ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു.

നേരത്തെ നല്‍കിയ പൊതുമാപ്പ് കാലാവധി ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. ഇനിയും ധാരാളം ആളുകള്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ സൗദിയില്‍ താമസിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കിയത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും അനുഭവിക്കേണ്ടി വരികയെന്നും സൗദി ഭരണ മന്ത്രാലയം അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ചെസ്സ് ടൂർണ്ണമെന്റ്

June 14th, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം അബുദാബി ചെസ്സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ക്ലബ്ബും സംയുക്ത മായി സംഘ ടിപ്പി ക്കുന്ന ചെസ്സ് ടൂർണ്ണ മെന്റ് ജൂണ്‍ 17 ശനിയാഴ്ച രാത്രി 10 മണി മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

18 വയസ്സിനു താഴെയും 18 വയ സ്സിനു മുകളി ലുമായി രണ്ടു വിഭാഗ ങ്ങളില്‍ ആയിട്ടാണു മൽസരം നടക്കുക. വിജയികള്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ സമാജത്തിൽ രജിസ്റ്റർ ചെയ്യണം എന്ന് സംഘാട കർ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് സമാജം ഓഫീസു മായോ കായിക വിഭാഗം സെക്രട്ടറി യുമായോ 02 55 37 600, 050 67 100 66 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാർത്തോമ്മാ യുവജന സഖ്യം കൺ വെൻഷൻ : വചന വീഥി – 2017
Next »Next Page » സൗദിയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടി »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine