ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

November 11th, 2016

kv-shamsudheen-epathram

അബുദാബി : അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും ഇന്ത്യന്‍ രൂപ പിന്‍ വലിച്ച  സാഹചര്യ ത്തില്‍ ഈ നോട്ടു കള്‍ കയ്യില്‍ വെച്ചി ട്ടുള്ള പ്രവാസി കള്‍ക്ക് അതതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ ബാങ്കു കളില്‍ നിന്ന്  മാറ്റി പുതിയ നോട്ടു കള്‍ ലഭ്യ മാക്കു വാ നുള്ള സംവിധാനം ഒരുക്കണം എന്ന് ആവശ്യ പ്പെട്ട് പ്രവാസി ബന്ധു വെല്‍ ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസു ദ്ധീന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ തീരു മാന ത്തെ അംഗീകരിക്കു ന്നതി നോടൊപ്പം തന്നെ പ്രവാസി കളുടെ കയ്യില്‍ സൂക്ഷിച്ച നോട്ടു കള്‍ എന്തു ചെയ്യും എന്ന കാര്യ ത്തില്‍ ആശങ്ക നില നില്‍ക്കുക യാണ്. നാട്ടിലേക്കുള്ള യാത്രാ വേള യില്‍ 10,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കു വാ നുള്ള അവ കാശം ഉണ്ട്. അടിയന്തിര സാഹ ചര്യ ങ്ങളിൽ ആവശ്യ ങ്ങള്‍ക്ക് എടുക്കു വാനോ അടുത്ത യാത്രാ ആവശ്യ ങ്ങള്‍ക്കോ ഒക്കെ യാണ് ഉപയോ ഗിക്കുക.

കൈകാര്യം ചെയ്യാനുള്ള സൗകര്യ ത്തിനായി അഞ്ഞൂ റി ന്റെയോ, ആയിര ത്തി ന്റെയോ നോട്ടു കളായാണ് ഈ പണം സൂക്ഷിക്കുന്നതും. ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ ഇത്തര ത്തില്‍ സൂക്ഷിച്ച പണം മാറ്റി എടുക്കു ന്നതിന് മാത്ര മായി നാട്ടി ലേക്ക് പോകാന്‍ കഴിയില്ല. ഇതിനായി അടുത്ത അവധി ക്കാലം വരെ കാത്തിരി ക്കുവാനും കഴിയില്ല.

സ്വാഭാവിക മായും ഈ പണം ഉപയോഗ ശൂന്യമായി പോവുക തന്നെ ചെയ്യും എന്നിരി ക്കെ ഈ നോട്ടുകള്‍ ബാങ്കു കളില്‍ സ്വീകരിച്ച് പുതിയത് പ്രവാസി കള്‍ക്ക് നല്‍കു വാനുള്ള സംവിധാനം ഒരുക്കണം. അതത് രാജ്യ ങ്ങളിലെ ബാങ്കു കളില്‍ കറന്‍സി മാറ്റാന്‍ അവസരം ഒരുക്കിയാല്‍ ആയിര ക്കണക്കിന് പ്രവാസി കള്‍ക്കാണ് ഗുണം ലഭിക്കുക എന്നും അദ്ദേഹം കത്തില്‍ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെൺ നടൻ മലയാളി സമാജ ത്തിൽ അരങ്ങേറും

November 10th, 2016

pen-nadan-santhosh-keezhattoor-ePathram

അബുദാബി : പ്രമുഖ നാടക പ്രവർത്തകനും ചലച്ചിത്ര അഭി നേതാവു മായ സന്തോഷ് കീഴാറ്റൂർ സ്ത്രീ വേഷം കെട്ടി യാടുന്ന ‘പെൺ നടൻ’ എന്ന ഒറ്റയാൾ നാടകം നവംബർ 11 വെള്ളിയാഴ്ച രാത്രി 7 മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ അരങ്ങേറും.

1930 കളിൽ നാടക ങ്ങളില്‍ പെണ്‍ വേഷ ങ്ങളിലൂടെ അരങ്ങിനെ അതി ശയി പ്പിച്ച ഓച്ചിറ വേലു ക്കുട്ടി എന്ന നടന്റെ ജീവിത ത്തിലൂടെ കടന്നു പോകുന്ന നാടകം, സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി അവ തരി പ്പിക്കുന്ന ‘കേരളീയം’ എന്ന പരി പാടി യിലാണ് അരങ്ങേറുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കൊയ്‌ത്തുൽസവം

November 10th, 2016

അബുദാബി : സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ കൊയ്ത്തുത്സവം 2016 നവംബർ 11 വെള്ളിയാഴ്ച നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ബ്രമവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രാ പ്പോലീത്ത യുടെ മുഖ്യ കാർമ്മി കത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുർബാന യോടെ കൊയ്ത്തു ത്സവ ത്തിനു തുടക്ക മാവും.

പ്രാതൽ ഭക്ഷ്യ വിഭവ ങ്ങളും വിവിധ ബിരിയാണികളും ഉൾപ്പെടുത്തി രാവിലെ 11 മണി മുതൽ കൊയ്‌ത്തു ൽസവ വിപണി സജീവ മാകും.

വിളവെടുപ്പിനോട് അനുബന്ധിച്ച് നാട്ടിലെ ദേവാലയ ങ്ങളിൽ ആദ്യ ഫല ങ്ങൾ കൊണ്ടു വന്നു കൊയ്‌ത്തു പെരു ന്നാളായി ആചരി ച്ചിരുന്ന പാരമ്പര്യം പിന്തുടർന്നു കൊണ്ടാണ് ഇവിടത്തെ കൊയ്ത്തുത്സവം ആചരി ക്കുന്നത്.

കപ്പ, മീൻ കറി, പുഴുക്ക്, തനതു നസ്രാണി പലഹാര ങ്ങളും വിവിധ തരം പായസ ങ്ങൾ, മധുര പല ഹാര ങ്ങൾ തുടങ്ങിയവ ഇട വക വിശ്വാസി കൾ വീടു കളിൽ പാകം ചെയ്ത് ദേവാലയ ത്തിൽ എത്തിച്ചു കൊണ്ടാണ് കൊയ്‌ത്തു ത്സവ ത്തിന്റെ ഭാഗ മാവുന്നത്.

വൈകുന്നേരം നാല് മാണി മുതൽ വിവിധ നാടൻ പലഹാരങ്ങൾ ലഭ്യമാവുന്ന തട്ടു കടകൾ, കരകൗശല വസ്തുക്കൾ, ഔഷധ ച്ചെടികൾ, പുസ്തക ശാല,വീട്ടു സാമഗ്രി കളു ടെയും ഇലക്ട്രോണിക് ഉൽപന്ന ങ്ങളു ടെയും സ്റ്റാളുകൾ തുടങ്ങി അറുപ തോളം കടകൾ മേള യുടെ ഭാഗമാകും.

യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. എം. സി.മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ്, ട്രസ്‌റ്റിയും ഫിനാൻസ് കമ്മിറ്റി കൺ വീനറു മായ ഏബ്രഹാം ജോസഫ്, സെക്രട്ടറി യും ജനറൽ കൺവീനറു മായ എം. വി. കോശി, ജോയിന്റ് കൺവീനർ കെ. ഇ. തോമസ്, ഫിനാൻസ് ജോയിന്റ് കൺവീനർ സജി തോമസ് എന്നിവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും

November 10th, 2016

logo-uae-commemoration-day-ePathram
അബുദാബി : ജീവത്യാഗം ചെയ്ത സൈനികരെ, രക്ത സാക്ഷി ദിന മായ നവംബര്‍ 30 ന് രാഷ്ട്രം അനുസ്മരിക്കും.

രക്ത സാക്ഷിദിന ത്തില്‍ പൊതു അവധി ആയിരിക്കും. മന്ത്രാ ലയ ങ്ങളിലും പൊതു സ്ഥാപന ങ്ങളിലും സര്‍ക്കാര്‍ ആസ്ഥാന ങ്ങളിലും രാവിലെ 8 മണി മുതല്‍ 11.30 വരെ ദേശീയ പതാക താഴ്ത്തി ക്കെട്ടും. തുടര്‍ന്ന് 11.31ന് ദേശീയ ഗാന ത്തോടൊപ്പം പതാക ഉയര്‍ത്തും.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാ ധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃ ത്വ ത്തില്‍ രക്ത സാക്ഷി കള്‍ ക്കായുള്ള പദ്ധതി കള്‍ നടപ്പാക്കി വരുന്ന തായി രക്ത സാക്ഷികളുടെ കുടുംബ ക്ഷേമ വിഭാഗം ഡയരക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അറിയിച്ചു.

രക്ത സാക്ഷി ദിനാചരണ ത്തിന്റെ ഭാഗ മായി ‘The_UAE_Remembers’ എന്ന് ഹാഷ് ടാഗ് ചെയ്തു കൊണ്ടുള്ള പ്രചാരണ പരി പാടിക്ക് ഗവണ്‍ മെന്റ് ആഹ്വാനം ചെയ്തു.

സോഷ്യല്‍ മീഡിയ കളില്‍ സജീവ മായി നില്‍ക്കുന്ന വിദ്യാര്‍ ത്ഥികളും യുവാ ക്കളും ഹാഷ് ടാഗിന്റെ പ്രചാരകരാണ്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്‌നേഹ സ്വാന്തനം : സംഗീത നിശ അരങ്ങേറി

November 9th, 2016

ymca-logo-epathramഅബുദാബി : സെന്റ് ആൻഡ്രൂസ് സി. എസ്‌. ഐ. ദേവാ ലയ ത്തിൽ വൈ. എം. സി. എ. അബു ദാബി സംഘ ടിപ്പിച്ച സ്‌നേഹ സ്വാന്തനം സംഗീത നിശ ശ്രദ്ധേയ മായി. ഇടവക വികാരി റവ. പോൾ പി. മാത്യു ഉദ്‌ഘാടനം നിർവ്വ ഹിച്ചു.

അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ഏബ്രഹാം, ജനറൽ കൺ വീനർ ജോയ്‌സ് മാത്യു, തിരുവനന്തപുരം നവ ജീവൻ ബാല ഭവൻ ഡയറക്‌ടർ ഫ്രാൻസിസ് രാജൻ എന്നിവർ പ്രസംഗിച്ചു.

ഗ്ലോറിയ ന്യൂസ് അഞ്ചാം വാർഷിക ഉപഹാരമായ ‘സ്‌നേഹ സോപാനം’ സംഗീത ആൽബം ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി ക്ഷേമ പദ്ധതികൾ : ബോധ വൽക്കരണ ക്ലാസ്
Next »Next Page » രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine