അബുദാബി : എടപ്പാള്‍ നിവാസി കളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച വൈകു ന്നേരം 6.30ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
‘ഇടപ്പാളയ’ ത്തിന്‍െറ ഉദ്ഘാടന ത്തോട് അനു ബന്ധിച്ച് പ്രമുഖ ചിത്ര കാരൻ ഉദയൻ എടപ്പാളിന്റെ ‘സാന്‍ഡ് ആര്‍ട്ട് ഷോ’ അരങ്ങേറും.
സാംസ്കാരിക സമ്മേ ളന ത്തിൽ ഉദയന്‍ എടപ്പാളി നെയും യു. എ. ഇ. യിലെ വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച എടപ്പാള്‍ നിവാസി കളായ പ്രവാസി കളെയും ആദരി ക്കും. തുടർന്ന് യു. എ. ഇ. യിലെ പ്രമുഖ ഗായകർ അണി നിരക്കുന്ന ഗാന മേള യും അരങ്ങേറും.
പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളന ത്തില്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍, ഇടപ്പാളയം കൂട്ടായ്മ യുടെ പ്രസിഡന്‍റ് രജീഷ് പാണക്കാട്ട്, സെക്രട്ടറി ഹബീബ് റഹ്മാന്‍ കോലക്കാട്ട്, സ്വാഗത സംഘം കണ്‍ വീനര്‍ നൗഷാദ് കല്ലം പുള്ളി, ഉപദേശക സമിതി അംഗ ങ്ങളായ പ്രകാശ് പല്ലി ക്കാട്ടില്‍, അഡ്വ. അബ്ദു റഹ്മാന്‍ കോലളമ്പ്, അബ്ദുല്‍ ഗഫുര്‍ വലിയ കത്ത്, പ്രായോജക പ്രതി നിധി കളായ നെല്ലറ ഷംസുദ്ദീന്‍, ത്വല്‍ഹത്ത്, വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.