അബുദാബി : വിദേശി കളേയും വിനോദ സഞ്ചാ രി കളെ ആകർഷി ക്കുവാ നായി അബു ദാബി ടൂറിസം ആൻഡ് കൾചർ അതോ റിറ്റി യുടെ ആഗോള പ്രചാ രണ കാമ്പ യില്‍ ആരം ഭിച്ചു.
കടലും കായലും ദ്വീപുകളും ഹരിത മേഖല കളും മല നിരകളും കണ്ടൽ കാടു കളും അടക്കം രാജ്യത്തെ പ്രകൃതി സുന്ദര ദൃശ്യ ങ്ങള് എല്ലാം തന്നെ എട്ടു മാസം നീളുന്ന പ്രചാരണ ക്യാമ്പ യിനില്‍ ഇടം പിടിക്കും.
യു. എ. ഇ. കൂടാതെ ഇന്ത്യ, ചൈന, യു. കെ., ജർമ്മനി, യു. എസ്. എ. എന്നി വിട ങ്ങളിലും ജി. സി. സി. രാജ്യ ങ്ങ ളിലും പ്രചാരണം ഉണ്ടാവും എന്ന് ടൂറിസം വകുപ്പ് അധികൃതര്‍ വാര്‍ത്താ ക്കുറി പ്പില്‍ അറി യിച്ചു.
അബു ദാബി ടൂറിസ ത്തി ന്റെ ഭാഗ മായി ക്രൂസ് അനു ഭവ ങ്ങൾ ഉയർ ത്തി ക്കാട്ടിയുള്ള വിഡിയോ കളും പ്രദർ ശിപ്പിക്കും. ടി. വി. പരസ്യ ങ്ങൾ, പ്രമോ ഷണല് വീഡിയോ എന്നിവ യും വിവിധ മാളു കളി ലായി ഫോട്ടോ പ്രദർ ശന വും സംഘടി പ്പിക്കും.
-Image Credit : WAM & T C A