ഷാര്‍ജ : ഈ വർഷത്തെ റമദാൻ വ്രതം 30 ദിവസം പൂർത്തി യാക്കി ജൂലായ് ആറിന് ആയി രിക്കും ഈദുല്‍ ഫിത്വർ ആഘോഷിക്കുക എന്ന് ഷാര്‍ജ ജ്യോതി ശാസ്ത്ര കേന്ദ്രം ഡയരക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.
റമദാൻ 29 നു (ജൂലായ് 4 തിങ്കളാഴ്ച) ചന്ദ്ര ക്കല പ്രത്യക്ഷ പ്പെടുമെങ്കിലും നഗ്ന നേത്ര ങ്ങള്‍ കൊണ്ട് ദൃശ്യ മാവു കയില്ല. അതു കൊണ്ട് ജൂലായ് 5 ചൊവ്വാഴ്ച, റമദാൻ 30 പൂര്‍ത്തി യാക്കേണ്ടി വരും.
തുടര്‍ന്ന് ബുധനാഴ്ച, ശവ്വാല്‍ ഒന്ന് ആയി പരിഗണിച്ച് ഈദുല്‍ ഫിത്വർ ആഘോഷിക്കാം. ജൂലായ് 4 തിങ്കളാഴ്ച, ചന്ദ്രക്കല പ്രത്യക്ഷപ്പെടുക ഉച്ചയ്ക്ക് 3.13 ന് ആയിരിക്കും എന്നാണ് നിരീക്ഷണം.
സൂര്യാസ്തമയ ത്തിന് ഏഴു മിനിറ്റ് മുമ്പെ ചന്ദ്രൻ മറയും എന്നതി നാലാണ് ചന്ദ്ര ക്കല നേരില്‍ ക്കാണുന്നത് അസാദ്ധ്യ മാക്കുന്നത് എന്നും ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ വിശദീകരിച്ചു.