അൽ അൻസാർ : ആലൂർ നുസ്രത്തുൽ ഇസ്‍ലാം ചരിത്ര പുസ്തകം പുറത്തിറക്കുന്നു

February 5th, 2017

ഷാർജ : കാസര്‍ഗോഡ് ജില്ല യിലെ ആലൂർ ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി യുടെ ഗൾഫിലെ കൂട്ടായ്മ നുസ്രത്തുൽ ഇസ്‍ലാം സംഘ ത്തിന്റെ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ചരിത്രം വിവരി ക്കുന്ന ‘അൽ അൻസാർ’ എന്ന പുസ്തകം പ്രസി ദ്ധീകരി ക്കുവാന്‍ യു. എ. ഇ. കമ്മിറ്റി തീരുമാനിച്ചു. നാട്ടിലും യു. എ. ഇ. യിലും അടുത്ത മാസം നടക്കുന്ന ചടങ്ങു കളില്‍ പുസ്തകം പ്രകാശനം ചെയ്യും.

എ. ടി. മുഹമ്മദ് ചെയർമാൻ, എ. എം. കബീർ കൺ വീനർ, മൊയ്തീൻ, എ. ടി. മുഹമ്മദ് റഫീഖ്, അബ്ദുള്ള ആലൂർ, അബ്ദുൾ ഗഫൂർ, അബ്ദുൾ ഖാദർ, റഫീഖ് വാടൽ, മുനീർ, ബഷീർ, താജുദ്ധീൻ, ജലാൽ, സിദ്ദീഖ്, ആസിഫ് മീത്തൽ, താജുദ്ദീൻ ആദൂർ, അഷ്റഫ് കോളോട്ട്, ഷാഫി എന്നിവര്‍ അട ങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : തണുപ്പ് ശക്തമാകും

February 3rd, 2017

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് തണുപ്പ് കൂടുതല്‍ ശക്തമാകുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും ചാറ്റല്‍ മഴയും.

അബുദാബി നഗര പ്രദേശത്തും കോര്‍ണീഷ് ഭാഗ ങ്ങളിലും വ്യാഴാഴ്ച ആരം ഭിച്ച കാറ്റി നോടു കൂടെ തണുപ്പും ശക്തി യായി. പല ഭാഗ ങ്ങളിലും ശക്ത മായ പൊടി ക്കാറ്റും ചാറ്റല്‍ മഴയും ഉണ്ടായി. രാവിലെ മുതല്‍ കാറ്റു ണ്ടായിരുന്നു എങ്കിലും രാത്രി യോടെ യാണ് മഴ പെയ്തത്. പല ഭാഗത്തും രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്തരീക്ഷ മായി രുന്നു.

വടക്കു പടിഞ്ഞാറൻ കാറ്റാണ് വീശി ക്കൊണ്ടിരി ക്കുന്നത്. തീര പ്രദേശ ങ്ങ ളിൽ താപ നില 23 ഡിഗ്രി സെൽഷ്യസ് വരെ യാകും. കാറ്റിന്റെ ഗതി മണി ക്കൂറിൽ 40 കിലോ മീറ്റർ വരെ ആയി രിക്കും. ഉൾ പ്രദേശ ങ്ങളിലെ ഏറ്റവും ഉയർന്ന താപ നില 25 ഡിഗ്രി സെൽഷ്യ സും കുറഞ്ഞ താപ നില 14 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസു മായിരിക്കും.

വടക്കന്‍ എമിറേറ്റു കളില്‍ വെള്ളിയാഴ്ച വൈകു ന്നേര ത്തോടെ ശക്ത മായ മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്. പര്‍വ്വ ത പ്രദേശ ങ്ങളില്‍ താപ നില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്തും. അടുത്ത ആഴ്ച യോടെ താപ നില സാധാ രണ സ്ഥിതി യിലേയ്ക്ക് മാറും എന്നും ദേശീയ കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജുളന്റെ ‘കൂനൻ’ 1976 ആമത് അവതരണം അബുദാബി യില്‍

February 2nd, 2017

koonan-manjulan-epathram
അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ മഞ്ജുളന്റെ ഒറ്റയാള്‍ നാടക മായ ‘കൂനന്‍‘ 1976 ആമതു വേദി അബു ദാബി യില്‍.

ഫെബ്രുവരി 2 വ്യാഴാഴ്ച രാത്രി 8 മണി ക്ക് അബു ദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ. സി. സി) ഓഡി റ്റോറി യത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ തനിമ അബു ദാബി യുടെ ആഭി മുഖ്യ ത്തില്‍ മഞ്ജുളന്‍ ‘കൂനന്‍‘ അവ തരി പ്പിക്കും.

സൗദി അറേബ്യ ഒഴികെ ജി. സി. സി.  രാജ്യ ങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളിലും ‘കൂനന്‍‘ അവ തരി പ്പിക്കു കയും പ്രേക്ഷക രുടെയും നാടക പ്രേമി കളുടെയും പ്രശംസ നേടു കയും ചെയ്തിട്ടുണ്ട്.

2500 വേദി കളില്‍ ‘കൂനൻ’  അവത രിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമ ത്തിലാണ് മഞ്ജുളന്‍.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല

February 2nd, 2017

educational-personality-development-class-ePathram
അബുദാബി : തിരക്കു പിടിച്ച പ്രവാസ ജീവിത ത്തിൽ ആരോഗ്യ സംരക്ഷണ ത്തിന്റെയും കായിക ക്ഷമത വർദ്ധി പ്പിക്കുന്ന തിന്റെയും ആയോധനകല പരി ശീലന ത്തി ന്റെയും ആവശ്യകത പൊതു ജന ങ്ങളെ ബോധ വൽക്ക രിക്കുക എന്ന ലക്ഷ്യ ത്തോടെ ഒരുക്കുന്ന ശില്പ ശാല അബു ദാബി മുസ്സഫ ദൽമാ മാളിൽ ഫെബ്രു വരി 3 വെള്ളി യാഴ്ച നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ദൽമാ മാളിന്റെ പ്രധാന കവാട ത്തിൽ പ്രത്യേകം തയ്യാ റാക്കിയ വേദി കളിൽ അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ പ്രവർത്തി ക്കുന്ന ക്ലബ്ബു കളിൽ നിന്നായി നൂറു കണ ക്കിന് കരാട്ടേ അഭ്യാസികളും പരിശീല കരും പങ്കെടുക്കും.

സാപ്പിൾ ഗ്രൂപ്പി ന്റെയും ദൽമാ മാളി ന്റെയും സംയുക്ത സഹ കരണ ത്തോടെ വിന്നർ കരാട്ടേ ക്ലബ്ബ്, വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ വൈകു ന്നേരം 8 മണി വരെ സംഘടി പ്പിക്കുന്ന ‘സാപ്പിൾ വിന്നർ കപ്പ് 2017’ ഇന്റർ ക്ലബ് കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ പ്രവാസി കളായി കഴിയുന്ന മുതിർ ന്നവരും കുട്ടി കളു മടങ്ങുന്ന നൂറ്റി അമ്പതോളം കരാട്ടേ കായിക പ്രതിഭകൾ ഈ മൽസര ത്തിൽ അണി നിരക്കും.

യു. എ. ഇ. കരാട്ടേ ഫെഡറേഷൻ ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനവും മുസ്സഫ പോലീസ് സ്റ്റേഷൻ കമ്മ്യൂണിറ്റി പോലീസ് മേധാവി ജനറൽ മുഹമ്മദ് മുബാറക് അൽ റാഷിദി അദ്ധ്യക്ഷത യും വഹിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

February 1st, 2017

mahathma-gandhi-father-of-the-nation-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററും ഗാന്ധി സാഹിത്യ വേദി യും സംയുക്ത മായി സംഘ ടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണം ശ്രദ്ധേയ മായി.

പയ്യന്നൂര്‍ കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാര്‍ മഹാത്മാ ഗാന്ധി യുടെ എഴു പതാം രക്ത സാക്ഷിത്വ ദിന ത്തില്‍  കോല്‍ക്കളി യിലൂടെ മഹാത്മാവിനു ആദരം അര്‍ പ്പിച്ചു.

payyannur-gramam-prathibha-kolkkali-ePathram.jpg

ഗാന്ധിയൻ സന്ദേശ ങ്ങള്‍ ഉൾപ്പെ ടുത്തി ആര്‍. സി. കരി പ്പത്ത് ചിട്ട പ്പെടു ത്തിയ വരി കള്‍ ക്കൊത്ത് കോല്‍ ക്കളി സംഘം ചുവടു വെച്ചപ്പോള്‍ പ്രവാസി മല യാളി കള്‍ക്ക് അതു വേറിട്ട ഒരു അനു ഭവവും ആയി. കോല്‍ ക്കളി കൂടാതെ, ചരടു കുത്തിക്കളി, കളരി പ്പയറ്റ് എന്നി വയും അരങ്ങേറി.

ഇതോട് അനു ബന്ധിച്ചു നടന്ന പൊതു സമ്മേള നത്തില്‍ യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പദ്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത്, ഗണേഷ് ബാബു എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ പോത്തേര സ്വാഗതവും എം. യു. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

ഗ്രാമം പ്രതിഭ യുടെ പ്രസിഡന്റ് പി. യു. രാജന് ഗാന്ധി സാഹിത്യ വേദിയുടെ ഉപഹാരം വി. ടി. വി. ദാമോദരന്‍ സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം : അബുദാബി ചാമ്പ്യന്മാര്‍
Next »Next Page » ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine