ദുബായ് : രാജ്യത്ത് പ്രഖ്യാപിച്ച ഈദ് അവധി ദിനങ്ങളില്‍ ദുബായ് എമിഗ്രേ ഷന്‍െറ അല്‍ മനാര്‍ സെന്‍റര്‍, അല്‍ തവാര്‍ സെന്‍റര്‍ എന്നീ രണ്ട് സേവന കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
ജൂലായ് 3 മുതല്‍ 7 വരെ യുള്ള അവധി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1മണി വരെ യാണ് ഈ കേന്ദ്ര ങ്ങളില്‍ സേവനം ലഭിക്കുക.
അതേ സമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കും. ദുബായ് എമിഗ്രേ ഷന് വെള്ളിയും ശനിയും അടക്കം ഒമ്പത് ദിവസ മാണ് അവധി ഉള്ളത്.
ജൂലൈ 10 നാണ് ഇനി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക. ഈദ് അവധി കളില്‍ ദുബായില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുല മായ നടപടി ക്രമ ങ്ങളാ ണ് എമി ഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
ഈദ് ആഘോഷിക്കാന്‍ ദുബായില്‍ എത്തുന്ന യാത്ര ക്കാര്‍ക്ക് മികച്ച രീതി യിലും വേഗത്തിലും സേവന ങ്ങള്‍ നല്‍കാന്‍ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേ ശം നല്‍കിയിട്ടുണ്ട്.