യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് : ജമാല്‍ ഹുസൈന്‍ സആബി കോണ്‍സുല്‍ ജനറല്‍

July 14th, 2016

uae-flag-epathram
അബുദാബി : ഇന്ത്യയിലെ രണ്ടാമത്തെ യു. എ. ഇ. കോണ്‍സുലേറ്റ് ആഗസ്റ്റിൽ തിരുവനന്ത പുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. മുതിര്‍ന്ന നയ തന്ത്ര വിദഗ്ധന്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സആബിയെ പുതിയ കോണ്‍സുല്‍ ജനറലായി നിയമിച്ചു എന്നും അബുദാബി ഇന്ത്യന്‍ എംബസിവൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നും അറിയുന്നു. ജൂലായ് അവസാന വാരം ജമാല്‍ ഹുസൈന്‍ സആബി ചുമതല യേല്‍ക്കാന്‍ കേരള ത്തിലേക്ക് തിരിക്കും.

യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പ്രവാസികളിൽ ഭൂരി ഭാഗവും മലയാളി കളാണ്. തൊഴില്‍ നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖല കളിലെ നടപടി ക്രമങ്ങ ള്ക്കായി കേരള ത്തില്‍ കോണ്‍സു ലേറ്റ് തുറക്കാന്‍ 2011ലാണ് യു. എ. ഇ. സന്നദ്ധത പ്രകടി പ്പിച്ചത്. കേരള സര്‍ക്കാ റിന്‍െറ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

തിരുവനന്ത പുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതി യിലുള്ള കെട്ടിടം ആറു വര്‍ഷ ത്തേക്ക് വാടകക്ക് എടുത്താണ് ഓഫീസ് തുറ ക്കുന്നത്. 2016 ആദ്യ ത്തില്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തനം ആരം ഭിക്കും എന്നാണ് നേരത്തെ അറിയിച്ചി രുന്നത്. നിലവില്‍ മുംബൈ യിലാണ് യു. എ. ഇ. യുടെ കോണ്‍സുലേറ്റു ഇന്ത്യ യിലുള്ളത്.

യു. എ. ഇ. യുടെ കേരളത്തിലെ കോണ്‍സുലേറ്റ് ആരംഭി ക്കുന്നതിനെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം സ്വാഗതം ചെയ്തു. നയ തന്ത്ര ദൗത്യം എളുപ്പ ത്തിലാക്കു വാനും യു. എ. ഇ. വിസ, മറ്റു രേഖകള്‍ എളുപ്പ ത്തില്‍ ലഭ്യ മാകു വാനും കോണ്‍സുലേറ്റ് സഹായകര മാകും എന്നും അംബാസഡര്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആന്‍റിയ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

July 14th, 2016

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘അങ്കമാലി എന്‍. ആര്‍. ഐ.അസ്സോസ്സിയേഷന്‍’ (ANRIA) അബുദാബി ചാപ്റ്ററി ന്റെ ആഭിമുഖ്യത്തില്‍ ‘രക്ത ദാന ക്യാമ്പ്’ സംഘടി പ്പിക്കുന്നു.

ജൂലായ് 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ അബു ദാബി ഖാലിദിയ മാളിനു സമീപ ത്തുള്ള ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കുന്ന രക്ത ദാന ക്യാമ്പി ലൂടെ രക്തം ദാനം ചെയ്യാന്‍ താല്പര്യ മുള്ളവര്‍ സംഘാട കരു മായി ബന്ധപ്പെടണം.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സ്വരാജ് 055 84 69 171

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അറേബ്യൻ സ്റ്റാർസ് മെഗാ സ്റ്റേജ് ഷോ ‘ഈദ് മുബാറക്’ അബുദാബിയിൽ

July 13th, 2016

arabian-stars-eid-mubarak-ePathram
അബുദാബി : പെരുന്നാൾ ആഘോഷ ങ്ങളുടെ ഭാഗ മായി അറേബ്യൻ സ്റ്റാർസ് സംഘടി പ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ’ഈദ് മുബാറക്’ ജൂലായ് 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ അരങ്ങേറും.

അറേബ്യൻ സ്റ്റാർസിനു നേതൃത്വം നൽകുന്ന പ്രമുഖ ഗായിക, മാപ്പിള പ്പാട്ടിന്റെ സ്വന്തം ദിക്ർ പാടിക്കിളി മുക്കം സാജിത, പ്രവാസി മലയാളി കലാ കാരന്മാർക്കു അഭിമാന മായി മാറിയ ഗായിക മൈലാഞ്ചി വിന്നർ ഹംദാ നൗഷാദ്, റേഡിയോ പ്രോഗ്രാമായ ഇശൽ മെഹർ ജാനിലൂടെ ഗൾഫു നാടു കളിലെ സംഗീത പ്രേമി കളുടെ ഇഷ്ട ഗായക രായി മാറിയ റാഫി മഞ്ചേരി, റാഫി പെരിഞ്ഞനം, യൂനുസ് മടിക്കൈ, ഷെമീർ വളാഞ്ചേരി, ശ്യാം ദാമോദർ എന്നിവർ ഗാനങ്ങൾ ആലപിക്കും.

ടെലിവിഷൻ അവതാരകരും സിനിമ – സീരിയൽ താര ങ്ങളുമായ കലാഭവൻ നിയാസ്, സ്നേഹ (മണ്ഡോദരി), ജയദേവൻ എന്നവരുടെ ഹാസ്യ കലാ പ്രകടന ങ്ങളും അറേബ്യൻ സ്റ്റാർസ് അംഗ ങ്ങൾ അവതരി പ്പിക്കുന്ന വിവിധ നൃത്ത നൃത്യ ങ്ങളും അര ങ്ങേറും. പരിപാടി യുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേള നത്തിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

 

mukkam-sajitha-dikr-paadikkili-ePathram

അറേബ്യൻ സ്റ്റാർസ് ടീം ലീഡർ കൂടിയായ മുക്കം സജിത സംഗീത സംവിധാനം നിർവ്വഹിച്ച്, കീ ഫ്രെയിംസ് ബാനറിൽ റാഫി വക്കം നിർമ്മിച്ച’ദിക്ർ പാടി ക്കിളി’ എന്ന സംഗീത ആൽബ ത്തിന്റെ പ്രകാശനവും നടക്കും. ‘ഈദ് മുബാറക്’ മെഗാ സ്റ്റേജ് ഷോയി ലേക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : 050 662 5102 (സലീം നൗഷാദ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

July 13th, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ സമ്മര്‍ ക്യാമ്പിന് തുടക്ക മായി. കുട്ടി കളിലെ സര്‍ഗ്ഗ വാസന കള്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടി പ്പിച്ചി രിക്കുന്ന ക്യാമ്പ്, ജൂലായ് 31 വരെ നീണ്ടു നില്‍ക്കും.

കളികളി ലൂടെ പഠനം എന്നതാണ് ‘സമ്മര്‍ ഷൈന്‍ -2016’ എന്ന ഐ. എസ്. സി. വേനൽ അവധി ക്യാമ്പിന്റെ ആശയം.

ഫുട്‌ബോള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് തുടങ്ങിയ കായിക വിഷയ ങ്ങളും ചിത്ര രചന, ശില്പ നിര്‍മ്മാണം, ഹ്രസ്വ സിനിമാ നിർമ്മാണം, മൊബൈല്‍ ഫോട്ടോ ഗ്രാഫി എന്നിവ യിലുള്ള പരിശീലന ത്തോടൊപ്പം സാമൂഹിക മാധ്യമ ങ്ങളില്‍ കുട്ടി കൾ എങ്ങിനെ ഇടപെടാം തുടങ്ങിയ വിഷയ ങ്ങളിൽ ക്യാമ്പില്‍ പരിശീലനം നല്‍കും.

ഡയറക്ടര്‍ രാജാ ബാല കൃഷ്ണ യുടെ നേതൃത്വ ത്തില്‍ വിവിധ മേഖല കളില്‍ മികവു തെളി യിച്ച പ്രമുഖർ ക്ലാസ്സുകൾ എടുക്കും.

ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെയുള്ള വർക്കാണ് ക്യാംപിൽ അംഗത്വം നൽകുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജന്മ ദിന സമ്മാനമായി മരം നട്ടു

July 5th, 2016

world-environmental-class-ePathram
അബുദാബി : എഴുത്തുകാരനും സാമൂഹിക പ്രവർത്ത കനു മായ എം. എൻ. കാര ശ്ശേരി യുടെ ജന്മ ദിന ത്തില്‍ അദ്ദേ ഹത്തിനു പിറന്നാള്‍ സമ്മാന മായി മരം നട്ടു കൊണ്ട് അബുദാബി കേന്ദ്ര മായി പ്രവര്‍ത്തി ക്കുന്ന’പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ മലയാളി സമൂഹ ത്തിനു മാതൃക യായി.

കാരശ്ശേരി മാഷിന്റെ അറുപത്തി അഞ്ചാം ജന്മ ദിന ത്തിലാണ് അബുദാബി മുസഫ യിൽ ഞാവൽ തൈ നട്ട്‌ മാഷി നുള്ള ജന്മ ദിന സമ്മാനം നൽകിയത്‌. എം. എൻ. കാരശ്ശേരി മാഷ്‌ സ്വകാര്യ സന്ദർശനാർത്ഥം ജർമ്മനി യിലാണ്.

പിറന്നാൾ മരം ഗ്രൂപ്പിന്റെ സന്തോഷ ത്തിൽ പങ്കാളി യായി ജർമ്മനി യിലും മരം നട്ടു എന്ന് കാരശ്ശേരി മാഷ്‌ വാട്സ്‌ ആപ്പ്‌ വഴി അംഗങ്ങളെ അറിയിച്ചു.

birth-day-tree-faizal-bava-jasir-eramangalam-ePathram

പിറന്നാള്‍ മരം കൂട്ടായ്മ യുടെ അഡ്മിനും പരിസ്ഥിതി പ്രവ ര്ത്ത കനുമായ ഫൈസൽ ബാവ, അംഗ ങ്ങളായ ജാസിർ എര മംഗലം, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വ ത്തിലാണ് മരം നട്ടത്.

നാട്ടിലും മറു നാട്ടി ലുമാ യുള്ള അംഗ ങ്ങളു ടെയും കുടും ബാംഗ ങ്ങളുടെയും ജന്മ ദിന ത്തിൽ മര ങ്ങൾ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ പ്രവർത്തി ക്കുന്നത്.

വംശ നാശം നേരിടുന്ന സസ്യ ങ്ങൾ ഏതെല്ലാ മാണെന്നും അവയുടെ സംരക്ഷണം മുന്നിൽ കണ്ട്‌ കൊണ്ടുള്ള പ്രവർ ത്തന ത്തിന്റെ മുന്നൊ രുക്ക ത്തിലാണു ഇപ്പോൾ പിറന്നാൾ മരം ഗ്രൂപ്പ്‌.

രാഷ്ട്രീയ സാമൂഹിക സാംസ്കാ രിക സാഹിത്യ രംഗ ത്തുള്ള പ്രമുഖ രായ പലരും പിറന്നാൾ മരം ഗ്രൂപ്പിനു പിന്തുണ യായി ഉണ്ട്‌.

അയ്യായിര ത്തോളം അംഗ ങ്ങളുള്ള ഗ്രൂപ്പി ന്റെ ആഹ്വാന പ്രകാരം ജൂൺ ഒന്നിനു’വിദ്യക്കൊരു മരം’ എന്ന പദ്ധതി പ്രകാരം പുതു തായി സ്കൂളി ലേക്ക്‌ പ്രവേശി ക്കുന്ന കുട്ടി കളുടെ പേരിൽ കേരള ത്തിൽ നിരവധി പേരും സ്കൂളുകളും ആ ദൗത്യം ഏറ്റെടുത്ത്‌ വിജയിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായില്‍ രണ്ട് എമിഗ്രേഷന്‍ ഓഫീസുകള്‍ അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കും
Next »Next Page » സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine