രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 18th, 2016

anria-blood-donation-camp-2016-ePathram
അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേഷന്‍’ (ANRIA) അബുദാബി ബ്ലഡ് ബാങ്കില്‍ സംഘടി പ്പിച്ച രക്തദാന ക്യാമ്പില്‍ നൂറ്റി മുപ്പതു യൂനിറ്റ് രക്തം ദാനം ചെയ്തു.

ഇത് നാലാം വര്‍ഷമാണ് ആന്റിയ അംഗങ്ങള്‍ രക്തം ദാനം ചെയ്യുന്നത്. വെള്ളി യാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ നടന്ന പരി പാടി യുടെ ഉല്‍ഘാടനം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് നിര്‍വ്വ ഹിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ വൈസ് പ്രസിഡണ്ട് ടി. പി. ഗംഗാ ധരന്‍ ആശംസ നേര്‍ന്നു. രൂപേഷ്, മാര്‍ട്ടിന്‍ ജോസഫ്, കെ. ജെ. സ്വരാജ്, ജസ്റ്റിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്ററിൽ ‘വേനൽത്തുമ്പികൾ’ ക്കു തുടക്കമായി

July 18th, 2016

ksc-summer-camp-2014-closing-ePathram
അബുദാബി : വേനലവധി ക്കു നാട്ടിൽ പോകുവാൻ കഴിയാത്ത കുട്ടികൾക്കായി കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന‘വേനൽ ത്തുമ്പികൾ’സമ്മർ ക്യാമ്പി ന് വർണ്ണാഭ മായ തുടക്കം.

എം. എസ്. മോഹനൻ, ക്യാംപ് ഉദ്‌ഘാടനം ചെയ്‌തു. ബാലവേദി പ്രസിഡന്റ് അനാമിക ജയൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ക്യാംപ് ഡയറക്‌ടർ മധു പരവൂർ, കൃഷ്‌ണൻ വേട്ടമ്പമ്പള്ളി, ബാലവേദി ജോയിന്റ് സെക്രട്ടറി ദേവിക രമേശ്, വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഓഗസ്‌റ്റ് 12 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്, ദിവസവും വൈകുന്നേരം ആറു മണി മുതൽ രാത്രി ഒൻപതു മണി വരെ യാണു നടക്കുക. കൃഷ്‌ണൻ വേട്ടമ്പള്ളി, ശോഭ, കോട്ടയ്ക്കൽ എം. എസ്. മോഹനൻ എന്നിവ രുടെ നേതൃത്വ ത്തിലാണു ക്യാംപ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ് മുബാറക് മെഗാ സ്റ്റേജ് ഷോ ശ്രദ്ധേയമായി

July 17th, 2016

mukkam-sajitha-hamda-arabian-stars-ePathram
അബുദാബി : സംഗീത കൂട്ടായ്മ യായ അറേബ്യൻ സ്റ്റാർസ് ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടി പ്പിച്ച ‘ഈദ് മുബാറക്’ എന്ന മെഗാ സ്റ്റേജ് ഷോ, അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.

അറേബ്യൻ സ്റ്റാർസിനു നേതൃത്വം നൽകുന്ന പ്രമുഖ ഗായിക മുക്കം സാജിത, മറ്റു ഗായകരായ ഹംദാ നൗഷാദ്, റാഫി മഞ്ചേരി, റാഫി പെരിഞ്ഞനം, യൂനുസ് മടിക്കൈ, ഷെമീർ വളാഞ്ചേരി, ശ്യാം ദാമോദർ എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീത പ്രേമികൾ കൈയടി കളോടെ യാണ് സ്വീകരിച്ചത്.

പരിപാടി യുടെ ഭാഗ മായി നടന്ന സാംസ്കാരിക സമ്മേള നത്തിൽ സലീം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി ചടങ്ങു ഉദ്ഘാടനം ചെയ്തു.

അറേബ്യൻ സ്റ്റാർസ് മുഖ്യ രക്ഷാധികാരി ഷാജഹാൻ, അറബിക് റിയാലിറ്റി ഷോ വിജയി മീനാക്ഷി ജയകുമാർ, നെല്ലറ ശംസുദ്ധീൻ, പ്രണവം മധു തുടങ്ങി യവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

കീ ഫ്രെയിംസ് ബാനറിൽ റാഫി വക്കം നിർമ്മിച്ച’ദിക്ർ പാടി ക്കിളി’ എന്ന സംഗീത ആൽബ ത്തിന്റെ പ്രകാശനം ഒയാസിസ് ഷാജഹാൻ, നെല്ലറ ശംസു ദ്ധീൻ എന്നിവർ ചേർന്നു നിർവ്വഹിച്ചു.

അറേബ്യൻ സ്റ്റാർസ് നടപ്പിലാക്കുന്ന ജീവ കാരുണ്യ പദ്ധതി യിലേക്കുള്ള ധന സമാഹരണ ത്തിന്റെ ഭാഗ മായിട്ടാണ് ഈ മെഗാ ഷോ സംഘടിപ്പിച്ചത് എന്നും അവശത അനുഭവിക്കുന്ന ആദ്യ കാല കലാ കാര ന്മാരെ യും സംഗീത രംഗത്തു പ്രവർത്തി ച്ചിരുന്ന വരെയും സഹായി ക്കുന്നതിനായി അറേബ്യൻ സ്റ്റാർസ് കലാ കാരന്മാർ എന്നും മുൻപന്തിയിൽ ഉണ്ടാവും എന്നും ടീം ലീഡർ മുക്കം സാജിത അറിയിച്ചു. റഫീഖ് കാക്കടവ് സ്വാഗത വും നിസാർ കല്ല നന്ദിയും പറഞ്ഞു.

ടെലിവിഷൻ അവതാരകരും സിനിമ – സീരിയൽ താര ങ്ങളു മായ കലാഭവൻ നിയാസ്, സ്നേഹ ശ്രീകുമാർ, ജയ ദേവൻ എന്നവരുടെ ഹാസ്യ കലാ പ്രകടന ങ്ങളും അറേബ്യൻ സ്റ്റാർസ് അംഗ ങ്ങൾ അവ തരി പ്പിച്ച വിവിധ നൃത്ത നൃത്യ ങ്ങളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ ആശുപത്രി യിലെ എമിറേറ്റ്സ് ഐ. ഡി. ഓഫീസ് അടക്കുന്നു

July 16th, 2016

emirates-id-ePathram-അബുദാബി : ശൈഖ് ഖലീഫ ആശുപത്രി യിലെ രക്ത പരിശോധനാ കേന്ദ്ര ത്തിൽ (പ്രിവന്‍റീവ് മെഡിസിന്‍ കെട്ടിടത്തില്‍) പ്രവര്‍ത്തി ച്ചിരുന്ന എമിറേറ്റ്സ് ഐ. ഡി. ഓഫീസിന്റെ പ്രവർത്തനം ഞായറാഴ്ച മുതൽ താത്കാലിക മായി നിറുത്തി വെക്കുന്ന തായി അധികൃതര്‍ അറിയിച്ചു. അറ്റ കുറ്റ പ്പണി കള്‍ക്കു വേണ്ടി യാണ് സേവനം കേന്ദ്രം ഞായറാഴ്ച മുതല്‍ അടച്ചിടുന്നത്.

തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച സേവന ങ്ങള്‍ക്ക് അബുദാബി മദീനാ സായിദി ലെ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസിൽ പ്രവര്‍ത്തി ക്കുന്ന എമിറേറ്റ്സ് ഐ. ഡി. സേവന കേന്ദ്ര ത്തിൽ സമീപിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

logo-emirates-identity-resident-id- ePathram

അബുദാബി ശൈഖ് ഖലീഫ ആശുപത്രി യോട് അനു ബന്ധിച്ച് പ്രവർത്തി ച്ചിരുന്ന ഈ സേവന കേന്ദ്ര ത്തിൽ വിദേശി കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് (‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’) നല്‍കുന്ന തിന്‍െറ ഭാഗ മായി വിരൽ അടയാളവും ഫോട്ടോയും എടുക്കുകയും ചെയ്തിരുന്നു. അടച്ചു പൂട്ടുന്ന കേന്ദ്ര ത്തില്‍ ലഭ്യ മായിരുന്ന എല്ലാ സേവന ങ്ങളും സെന്‍ട്രല്‍ പോസ്റ്റ് ഓഫീ സിലെ എമിറേറ്റ്സ് ഐ.ഡി. കേന്ദ്രത്തിൽ ലഭിക്കും.

പ്രവർത്തി ദിന ങ്ങളായ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 8.30 മണി വരെ ഈ ഓഫീസ് പ്രവർത്തിക്കും. ദിവസവും 1260 അപേക്ഷ കരെ സ്വീകരിക്കാന്‍ സജ്ജമാക്കി യിരിക്കുന്ന സേവന കേന്ദ്ര ത്തില്‍ പൊതു ജന സൗകര്യാർത്ഥം പുരുഷൻ മാർക്കായി ആറു വരി കളും സ്ത്രീ കൾക്കായി മൂന്നു വരി കളും ക്രമീ കരി ച്ചിട്ടുണ്ട്.

അതോറിറ്റി യുടെ മറ്റു സേവന കേന്ദ്ര ങ്ങള്‍ക്കു സമാന മായ വിധ ത്തിൽ രൂപ വ്യത്യാസം വരുത്തു വാനും ആധുനിക സജ്ജീ കരണ ങ്ങൾ ഒരുക്കുന്ന തിനും വേണ്ടി യാണ് നിലവിലെ കേന്ദ്രം അടച്ചി ടുന്നത് എന്നും അധി കൃതര്‍ അറിയിച്ചു.

എമിറേറ്റ്സ് ഐ. ഡി. യുടെ വെബ് സൈറ്റി ലൂടെയും ഫേസ് ബുക്ക് പേജ്, ട്വിറ്റർ എന്നിവ വഴിയോ 600 53 00 03 എന്ന ടോൾ ഫ്രീ നമ്പറി ലൂടെയോ കൂടുതല്‍ വിവര ങ്ങള്‍ അറിയാവുന്ന താണ്.

അനുബന്ധ വാർത്തകൾ :-

യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും 

നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകസഞ്ചാരം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബി യിലേക്ക് തിരിച്ചെത്തുന്നു

July 14th, 2016

solar-impulse-2-flight-in-abudhabi-ePathram
അബുദാബി : ലോക പര്യടന ത്തിനായി അബുദാബി യിൽ നിന്നും പുറപ്പെട്ട സോളാർ ഇംപള്‍സ് രണ്ട് എന്ന വിമാനം ജൂലായ് 17 നു അബുദാബി യിൽ  തിരിച്ച് ഇറങ്ങുന്നു.

നല്ല തെളിഞ്ഞ അന്തരീക്ഷവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ മാത്രമേ സോളാർ ഇംപള്‍സ് വിമാന ത്തിന് സുഗമ മായി പറക്കാൻ സാധിക്കൂ. അതും പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്റർ. ശാസ്ത്ര ലോകം ഏറെ ആകാംക്ഷ യോടെ കാത്തിരുന്ന സൗരോർജ്ജ വിമാന ത്തിന്റെ ലോക യാത്ര യുടെ ഭാഗ മായി ഇന്ത്യ യിലും ഇറങ്ങിയിരുന്നു.

1600 കിലോ തൂക്കവും 22 മീറ്റർ നീളവു മുള്ള ഈ വിമാനം 70 മണിക്കൂർ സമയം എടുത്താണ് അറ്റ്ലാന്റിക് സമുദ്രം മറി കടന്നത്. ജപ്പാനില്‍ നിന്ന് അഞ്ച് രാപ്പകലുകള്‍ തുടര്‍ച്ച യായി പറന്ന് പസഫിക് മഹാ സമുദ്രം മുറിച്ചു കടന്ന താണ് സോളാര്‍ ഇംപള്‍സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര. ഈജിപ്തിലെ കൈറോ വിലാണ് സോളാർ ഇംപള്‍സ് ഇപ്പോൾ എത്തി യിരിക്കു ന്നത്.

പൂർണ്ണ മായും സൗരോർജ്ജ ത്തിൽ പ്രവർ ത്തിക്കുന്ന സോളാർ ഇംപള്‍സ്,  2015 മാർച്ചി ലാണ്‌ അബുദാബി യിൽ നിന്നും പുറപ്പെട്ടത്. ലോക സഞ്ചാരം പൂര്‍ത്തി യാക്കി സോളാര്‍ ഇംപള്‍സ് 2016 ജൂലായ് 17 ഞായറാഴ്ച അബു ദാബി യിൽ തിരിച്ചിറങ്ങും എന്നാണ് പ്രതീക്ഷി ക്കുന്നത്.

സ്വിറ്റ്‌സര്‍ലന്റു കാരായ ആന്ദ്രേ ബോഷ്ബര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ചേര്‍ന്ന് രൂപം നല്‍കിയ സോളാര്‍ ഇംപള്‍സിന്റെ നിര്‍മ്മാണം  അബു ദാബി യിലെ മസ്ദാറിന്റെ പിന്തുണ യോടെ യാണ് പൂര്‍ത്തീ കരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് : ജമാല്‍ ഹുസൈന്‍ സആബി കോണ്‍സുല്‍ ജനറല്‍
Next »Next Page » ശൈഖ് ഖലീഫ ആശുപത്രി യിലെ എമിറേറ്റ്സ് ഐ. ഡി. ഓഫീസ് അടക്കുന്നു »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine