ഗ്ലോബല്‍ ബിസിനസ്സ് മാന്‍ പുരസ്‌കാരം അദീബ് അഹമ്മദിന്

August 2nd, 2016

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : ടൈംസ് ഗ്രൂപ്പിന്റെ ഗ്ലോബല്‍ ബിസിനസ്മാന്‍ പുരസ്‌കാരം ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദിന്.

ലുലു എക്‌സ്‌ചേഞ്ചിനു പുറമേ അദീബ് അഹമ്മദിന്റെ നേതൃത്വ ത്തിലുള്ള ട്വന്റി ഫോര്‍ട്ടീന്‍ ഹോൾ ഡിംഗ്‌ സ്, ടേബിള്‍സ് ഫുഡ് കമ്പനി തുടങ്ങിയ സ്ഥാപ നങ്ങളു ടെ കൂടി വളര്‍ച്ച പരിഗണി ച്ചാണ് പുരസ്‌കാര ത്തിന് തെരഞ്ഞെ ടുത്തത്. തിരുവനന്ത പുരത്തു നടന്ന ചടങ്ങില്‍ ധന കാര്യ മന്ത്രി തോമസ്‌ ഐസക് അദീബ് അഹമ്മദിന് പുരസ്കാരം സമ്മാനിച്ചു.

കൂടുതല്‍ ഉത്തരവാദി ത്വത്തോടെ ബിസിനസ്സ് ചെയ്യാനുള്ള പ്രോത്സാഹന മാണ് ഗ്ലോബല്‍ ബിസിനസ്സ് മാന്‍ പുരസ്‌കാരം എന്ന് അദീബ് അഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പ്രസിഡന്‍റിന്‍െറ കീര്‍ത്തിമുദ്ര ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് സമ്മാനിച്ചു

August 2nd, 2016

tp-seetharam-indian-ambassodor-receive-uae-award-ePathram
അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദരം.

വിദേശ കാര്യ വകുപ്പ് – അന്താ രാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡണ്ടിന്റെ ഉത്തരവ് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് കൈമാറു കയും പ്രവർത്തന മികവിനുള്ള പ്രത്യേക കീർത്തി മുദ്ര സമ്മാനി ക്കുകയും അദ്ദേഹത്തെ അനുമോദിക്കുക യും ചെയ്തു.

യു. എ. ഇ. യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്ത മാക്കുന്നതില്‍ സ്തു ത്യര്‍ഹ മായ പങ്ക് വഹിച്ചത് പരിഗണിച്ചാണ് ആദരവ് നല്‍കിയത്.

ടി. പി. സീതാറാമിന്റെ സേവന കാലയളവിൽ ഇന്ത്യ– യു. എ. ഇ. വാണിജ്യ ബന്ധം കൂടുതൽ ശക്ത മാക്കു വാനും ഇരു രാജ്യങ്ങളി ലേയും ഭരണാ ധി കാരി കളുടെ പര സ്പര മുള്ള സന്ദർശനവും ഉഭയ കക്ഷി ബന്ധ ത്തിനു മികച്ച മുന്നേറ്റ മാണ്‍ നല്‍കിയത്.

വിദേശ കാര്യ മന്ത്രാലയ ത്തിൽ നിന്നും മറ്റു വകുപ്പു കളിൽ നിന്നും ലഭിച്ച സഹ കരണ ത്തിനു ടി. പി. സീതാറാം നന്ദി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലിവ ഈന്ത പ്പഴ ഉത്സവം ബുധനാഴ്ച തുടങ്ങും

July 20th, 2016

liwa-dates-festival-ePathram
അബുദാബി : പന്ത്രണ്ടാമത് ലിവ ഈന്ത പ്പഴ ഉത്സവം ജൂലായ് 20 ബുധനാഴ്ച തുടങ്ങും. രാജ്യത്തു വിളയിക്കുന്ന ഈന്ത പ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പന ക്കുമായി സംഘടിപ്പി ക്കുന്ന ഈ ഉത്സവം ജൂലായ് 30 വരെ നീണ്ടു നില്‍ക്കും.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്ത പ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഈന്ത പ്പഴോത്സവ ത്തി ന്റെ ഭാഗ മായി വിവിധ മത്സര ങ്ങളും സംഘടിപ്പിക്കും.

എഴുപതി നായിര ത്തോളം പേര് പങ്കെടുക്കും എന്നു സംഘാടകർ പ്രതീക്ഷി ക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൊസ്റ്റാൾജിയ പുതിയ കമ്മിറ്റി

July 19th, 2016

logo-nostalgia-abudhabi-ePathram
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ നൊസ്‌റ്റാൾജിയ അബുദാബി യുടെ വാർഷിക ജനറൽ ബോഡി യോഗം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഹാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻ കുമാർ വരവു ചെലവു കണക്കു കളും അവതരി പ്പിച്ചു. 2016 – 17 വർഷ ത്തേക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.

അനിൽ കുമാർ (പ്രസിഡന്റ്), അനാർ ഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോയിന്റ് സെക്രട്ടറി), നിസാ മുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോയിന്റ് ട്രഷറർ), അഹദ് വെട്ടൂർ, നൗഷാദ് ബഷീർ (രക്ഷാധികാരികൾ), മോഹൻ കുമാർ (ചീഫ് കോഡിനേറ്റർ), വിഷ്‌ണു മോഹൻ ദാസ് (കലാ വിഭാഗം), മനോജ് ബാല കൃഷ്‌ണൻ (സാഹിത്യ വിഭാഗം), റിയാസ് (മീഡിയ കൺവീനർ), സിർജാൻ, ഫൈസൽ (ഇവന്റ്). എന്നിവ രാണ് പുതിയ കമ്മിറ്റി ഭാര വാഹികൾ.

വർക്കല ദേവ കുമാർ, നൗഷാദ് ബഷീർ, അനിൽ കുമാർ, സജീം, നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 410 59 79

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം

July 19th, 2016

road-accident-in-oman-ePathram
അബുദാബി : അപകട ങ്ങളുടെ ദൃശ്യ ങ്ങളോ ചിത്ര ങ്ങളോ സോഷ്യൽ മീഡിയകൾ വഴി പ്രചരി പ്പിക്കുന്നത് കുറ്റകര മാണ് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അപകട ദൃശ്യ ങ്ങൾ പ്രചരി പ്പിക്കുന്നതിലൂടെ അപകട ത്തിൽ പ്പെട്ടവരു ടെയും അവരുടെ കുടുംബാം ഗങ്ങ ളുടെയും അന്തസ്സിനു കോട്ടം തട്ടുന്ന തോടൊപ്പം അവർക്ക് മാനസിക ആഘാതം ഉണ്ടാക്കും എന്നതി നാലാണ് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരി ക്കുവാനുള്ള തീരുമാനം എടുത്ത് എന്നു ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ മേജര്‍ ഫവാസ് അലി അബ്ദുല്ല വാർത്താ കുറിപ്പിൽ അറിയിച്ചു.

അപകട ത്തില്‍ ഉൾപ്പെട്ട വരു ടെയും മരിച്ച വരു ടെയും സ്വകാര്യത ലംഘി ക്കുന്ന പ്രവൃത്തി യാണിതു. മാത്രമല്ല ഇത്തരം പ്രവൃത്തികൾ യു. എ. ഇ. യുടെ പാരമ്പര്യ ത്തിനും ഇസ്ലാമിക മൂല്യ ങ്ങള്‍ക്കും എതിരാണ്.

അപകട ങ്ങളില്‍ മരിച്ചവരുടെ ഫോട്ടോ എടുക്കു ന്നതും മറ്റുള്ള വര്‍ക്ക് അയച്ചു കൊടുക്കു ന്നതും ശിക്ഷാര്‍ഹ മാണ് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അജ്മാനിൽ നടന്ന അപകട ത്തിന്റെ ദൃശ്യ ങ്ങൾ സോഷ്യൽ മീഡിയ കളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തല ത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ കടുത്ത തീരുമാനം കൈ കൊണ്ടത്.

മുന്നറിയിപ്പ് ലംഘിച്ച് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മേജര്‍ ഫവാസ് അലി അബ്ദുല്ല അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Next »Next Page » നൊസ്റ്റാൾജിയ പുതിയ കമ്മിറ്റി »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine