അബുദാബി : നാടകോത്സവ ത്തിന്റെ അഞ്ചാം ദിവസ മായ ജനുവരി ഒന്നിന് കനൽ ദുബായ് അവതരിപ്പിച്ച ‘അഗ്നിയും വർഷവും’ എന്ന നാടകം അരങ്ങേറി.
ഗിരീഷ് കർണ്ണാടിന്റെ ഏറ്റവും ശ്രദ്ധേയ മായ ‘അഗ്നിയും വർഷവും’ എന്ന നാടക ത്തിന്റെ മലയാള പരിഭാഷ പി. മനോജ് തയ്യാറാക്കി. സംവിധാനം : സുധീർ ബാബുട്ടൻ.
സമകാലീന പ്രശ്ന ങ്ങളെ മിത്തുകളെ ഉപ യോഗിച്ച് അതി ശക്ത മായി അവ തരി പ്പിക്കു വാൻ നാടക ത്തിന് കഴിഞ്ഞു. വർത്ത മാന ഫാസിസ്റ്റ് സവർണ്ണത യുടെ ധ്വനി പാഠ ങ്ങള്‍ നൽകുന്ന താണ് ഈ നാടകം.
തിന്മ യുടെയും പക യുടെ യും അഗ്നി യെ നന്മ യുടെയും സ്നേഹ ത്തിന്റെയും മഴ കൊണ്ട് പുണ രുന്ന ആത്യ ന്തിക മായ പ്രപഞ്ച സത്യം ‘അഗ്നിയും വർഷവും’ എന്ന ഈ നാടകം അനാവരണം ചെയ്യുന്നു.
അവതരണ മേന്മ കൊണ്ടും അഭി നേതാ ക്കളുടെ മിക വുറ്റ പ്രകടനം കൊണ്ടും ‘അഗ്നി യും വർഷ വും’ ഏറെ ശ്രദ്ധേയ മായി.
രംഗ സജ്ജീകരണം: രത്‌നാകരൻ മടിക്കൈ, വെളിച്ച വിതാനം: സുധീർ ബാബുട്ടൻ, സംഗീതം ബൈജു കെ. ആനന്ദ്, ചമയം: ക്ലിന്റ് പവിത്രൻ.
നാടകോത്സവ ത്തിന്റെ ആറാം ദിവസ മായ ജനുവരി മൂന്ന് ചൊവാഴ്ച രാത്രി 8.30 ന്, ഇസ്കന്തർ മിർസ സംവി ധാനം നിർവ്വഹിച്ച് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അബു ദാബി അവതരി പ്പിക്കുന്ന ‘ഭഗ്ന ഭവനം’ എന്ന നാടകം അരങ്ങിൽ എത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം