ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു

September 27th, 2016

അബുദാബി : പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ യായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ യു. എ. ഇ. ചാപ്റ്റ റിന്റെ ഏഴാം വാര്‍ഷിക ആഘോഷം അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ നടന്നു.

അലൂംനെ പ്രസിഡന്റ് രാജന്‍ സക്കറിയ അദ്ധ്യക്ഷത വഹിച്ചു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി യും അബു ദാബി ഓര്‍ത്ത ഡോക്‌സ് ദേവാ ലയം സഹ വികാരി യു മായ ഷാജന്‍ സാമുവേല്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. തോമസ് വര്‍ഗീസ്, ജെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സി പ്പല്‍ ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.

അലൂംനെ ജനറൽ സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ് സ്വാഗത വും വൈസ് പ്രസി ഡണ്ട് പി. ജെ. ജോസ് നന്ദി യും പറഞ്ഞു.

അംഗ ങ്ങളു ടെയും കുട്ടി കളുടെയും വിവിധ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വെള്ളി യാഴ്ച

September 27th, 2016

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജ ത്തിന്റെ പുതിയ കെട്ടിടത്തി ന്റെ ഉദ്‌ഘാടനം യു. എ. ഇ. സാംസ്‌കാ രിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നിർവ്വ ഹിക്കും എന്ന് സമാജം ഭാര വാഹി കള്‍ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

പ്രവർത്തന മികവിന്റെ അമ്പതാണ്ട് അടുക്കുന്ന ഈ വേള യിലാണ് അബു ദാബി മലയാളി സമാജം വിപുല മായ സൗകര്യ ങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തി ലേക്ക് പ്രവർ ത്തനം മാറ്റു ന്നത്.

2016 സെപ്റ്റംബർ മുപ്പതിന് വെള്ളി യാഴ്ച വൈകു ന്നേരം ഏഴര മണി ക്കാണ് പുതിയ കെട്ടിടത്തി ന്റെ ഉദ്ഘാടനം.

മുസഫ യില്‍ വ്യവസായ നഗരി യിൽ സെക്ടർ 34 ൽ സെന്റ് പോൾസ് ചർച്ചിന് സമീപ ത്തായി ട്ടാണ് (കെ. എം. ട്രേഡിംഗ് നു പിന്നില്‍) ഈ കെട്ടിടം സ്ഥിതി ചെയ്യു ന്നത്.

ആയിര ത്തോളം ആളു കള്‍ക്ക് ഇരിക്കാന്‍ സൗകര്യ മുള്ള ഓഡി റ്റോറി യവും ഓഫീസും മിനി ഹാളു കളും ലൈബ്ര റിയും കുട്ടി കള്‍ക്കും മുതിര്‍ന്ന വര്‍ ക്കു മുള്ള കളി സ്ഥല ങ്ങളും കാന്റീനും അടക്ക മുള്ള സൗകര്യം പുതിയ കെട്ടിട ത്തിലുണ്ട്.

ഉദ്‌ഘാടന ചടങ്ങിൽ സമാജം രക്ഷാധി കാരി കളായ പ്രമുഖ വ്യവസാ യികൾ എം. എ. യൂസഫലി, ഡോ. ബി. ആർ. ഷെട്ടി, ഡോ. ഷംഷീർ വയലിൽ, അദീബ് അഹമ്മദ്, ജെമിനി ഗണേഷ് ബാബു, ലൂയിസ് കുര്യാ ക്കോസ്, ബാലൻ വിജയൻ തുടങ്ങി യവരും അബു ദാബി യിലെ സംഘടനാ പ്രതി നിധി കളും സംബന്ധിക്കും എന്നും സമാജം ഭാര വാഹി കൾ അറിയിച്ചു.

മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ആക്ടിംഗ് സെക്രട്ടറി മെഹ ബൂബ് അലി, ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, കലാ വിഭാഗം സെക്രട്ടറി അബ്ദുൽ ഖാദർ തിരു വത്ര, ട്രഷറർ ഫസലുദ്ധീൻ, മീഡിയ കോഡിനേറ്റർ ജലീൽ ചോല യിൽ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്

September 26th, 2016

cell-phone-talk-on-driving-ePathram
ദുബായ് : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ ഫോണ്‍ ഉപയോഗി ക്കുന്ന വരുടെ എണ്ണം വർദ്ധി ക്കുന്നത് ആശങ്കാ ജനകം എന്ന് ദുബായ് പൊലീസ്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ ഗിച്ച വരുടെ എണ്ണം ഈ വർഷ ത്തിലെ ആദ്യ ആറു മാസം പിന്നിട്ടപ്പോള്‍ 31,461 ആയി ഉയർന്നു. ഗുരു തര മായ അപകട ങ്ങ ളി ല്‍ പെട്ട വരുടെ മൊബൈൽ ഫോണു കൾ പരി ശോധി ച്ച പ്പോൾ അപകട ത്തിന്റെ തൊട്ടു മുൻപുള്ള നിമിഷ ങ്ങളില്‍ ഫോണില്‍ ചാറ്റിംഗ് നടത്തി യ തായി വ്യക്ത മായിട്ടുണ്ട് എന്ന് അധികൃതര്‍ അറി യിച്ചു.

ഡ്രൈവിംഗിന് ഇടയിലെ മൊബൈൽ ഫോൺ ഉപയോ ഗിച്ചുള്ള നിയമ ലംഘന ങ്ങൾ സംബന്ധിച്ചു 800 പരാതി കളാണ് ആറു മാസ ത്തിനിടെ പൊതു ജനങ്ങൾ പൊലീ സിനു കൈ മാറിയത്.

ഫോൺ ഉപയോഗം മൂലം ഡ്രൈവിംഗിലെ ശ്രദ്ധ മാറുന്നത് കൊണ്ടു ണ്ടാവുന്ന ഗതാ ഗത ക്കുരു ക്കു കളും അപകട ങ്ങളും നിരീക്ഷിച്ചു ചിത്ര സഹിതം പൊതു ജനങ്ങളുടെ പരാതി, പൊലീസ് വെബ്‌ സൈറ്റ് വഴി യാണു ലഭിച്ച ത്.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗി ച്ചാൽ 200 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവർ മാരുടെ ലൈസൻ സിൽ നാലു ബ്ലാക്ക് പോയിന്റും നൽകും. അപകട ങ്ങളുടെ വര്‍ദ്ധിച്ച തോതും വിഷയ ത്തിന്റെ ഗൗരവ വും പരിഗണിച്ചു നോക്കുമ്പോള്‍ നിലവിലുള്ള ശിക്ഷ പോരാ എന്നാണ് ഗതാഗത കൗണ്‍ സിലിന്റെ അഭിപ്രായം.

സ്വന്തം ജീവനും നിരപരാധി കളുടെ ജീവനും വില കൽ പ്പി ക്കാത്ത വര്‍ ആണ് വാഹനം ഓടി ക്കു മ്പോൾ സെല്ലു ലാര്‍ ഫോണ്‍ ഉപയോഗി ക്കുക എന്നു ഗതാ ഗത വകുപ്പ് തലവൻ ബ്രിഗേഡി യര്‍ സൈഫ് മുഹയ്യർ അൽ മസ്‌റൂയി അറി യിച്ചു.

– photo courtesy

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹിജ്‌റ പുതു വര്‍ഷ ദിനത്തില്‍ പൊതു അവധി

September 26th, 2016

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വര്‍ഷം ആരംഭി ക്കുന്ന തിന്റെ ഭാഗ മായി ഒക്ടോബര്‍ 2 ഞായറാഴ്ച യു. എ. ഇ. യില്‍ പൊതു അവധി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ മേഖല യോടൊപ്പം സ്വകാര്യ മേഖല ക്കും മുഹറം അവധി ലഭിക്കും എന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വെള്ളി, ശനി എന്നീ രണ്ട് വാരാന്ത്യ അവധി ദിന ങ്ങള്‍ ക്കു തുടര്‍ച്ച യായി ഞായ റാഴ്ച യും അവധി ആയ തോടെ മൂന്ന് ദിവസം യു. എ. ഇ. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് അബുദാബി ഐ. എസ്. സി. യിൽ

September 26th, 2016

logo-isc-abudhabi-epathram
അബുദാബി : നാലാമത് യു. എ. ഇ. തല ഓപ്പണ്‍ സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് 2016 സെപ്റ്റംബര്‍ 30 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ തുടക്ക മാവും എന്നു  ഐ. എസ്. സി. യില്‍ നട ത്തിയ വാര്‍ത്താ സമ്മേ ളന ത്തില്‍ അറി യിച്ചു.

മുപ്പതി നായിരം ദിര്‍ഹം സമ്മാന ത്തുക യായി നല്‍കുന്ന ടൂര്‍ണ്ണ മെന്റില്‍ യു. എ. ഇ. യിലെ എല്ലാ എമി റേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം കളിക്കാര്‍ പങ്കെ ടുക്കും.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കു ഈ ലിങ്ക് ക്ലിക്ക് ചെയ്തു പേരു വിവര ങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം.

പ്രൊഫഷണല്‍ സ്ക്വാഷ് അസ്സോസ്സി യേഷ ന്റെ വേള്‍ഡ് ടൂര്‍ കലണ്ടറില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് ഉള്‍പ്പെടു ത്തിയ തായും സംഘാ ടകര്‍ അറിയിച്ചു.

യു. എ. ഇ. യിലെ താമസ ക്കാരായ വനിത കള്‍ക്കു വേണ്ടി നടത്തുന്ന സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് ഈ വര്‍ഷത്തെ പ്രത്യേകത യാണ് എന്നും പുതിയ കളി ക്കാരെ കണ്ടെ ത്തു വാനും അവരെ പ്രോല്‍ സാ ഹിപ്പി ക്കു വാനും സ്ക്വാഷില്‍ മികച്ച നേട്ട ങ്ങള്‍ കരസ്ഥ മാക്കു വാനും അന്തര്‍ ദ്ദേശീയ കളി ക്കാരുടെ പ്രകടന ങ്ങള്‍ കാണു വാനും നാലാമത് ഐ. എസ്. സി. ഓപ്പണ്‍ ടൂര്‍ണ്ണ മെന്റി ലൂടെ സാധിക്കും എന്നും സംഘാടകര്‍ പ്രത്യാശ പ്രകടി പ്പിച്ചു.

പ്രസിഡന്റ് എം. തോമസ് വര്‍ഗ്ഗീസ്, സെക്രട്ടറി ജോണ്‍ പി. വര്‍ഗ്ഗീസ്, ട്രഷറര്‍ ഷിജില്‍ കുമാര്‍, സ്പോര്‍ട്സ് സെക്രട്ടറി മാരായ നിസാര്‍, പ്രകാശ് തമ്പി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഹമ്മദ് മുഹ്‌സിന്‍ എം. എല്‍. എ. ക്ക് സ്വീകരണം
Next »Next Page » ഹിജ്‌റ പുതു വര്‍ഷ ദിനത്തില്‍ പൊതു അവധി »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine