ബഷീർ ഈങ്ങാ പ്പുഴക്ക് യാത്ര യയപ്പു നൽകി

August 8th, 2016

sentoff-kapc-koduvally-area-pravasi-council-ePathram
അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടു വള്ളി നിവാസി കളുടെ  യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ കൊടുവള്ളി ഏരിയ പ്രവാസി കൌണ്‍സില്‍ (K. A. P. C.) സ്ഥാപക അംഗ വും സജീവ പ്രവർത്ത കനു മായ ബഷീർ ഈങ്ങാപ്പുഴക്ക് K. A. P. C. അബുദാബി കമ്മിറ്റി യുടെ നേതൃത്വത്തില്‍ യാത്രയയപ്പു നൽകി.

കൊടുവള്ളി, കിഴക്കോത്ത്, പന്നൂര്‍, എളേറ്റില്‍ വട്ടോളി, പാലങ്ങാട്, നരിക്കുനി, കുന്ദ മംഗലം, ചേന്ദ മംഗലൂര്‍, പൂനൂര്‍, താമരശ്ശേരി, ഈങ്ങാ പ്പുഴ, അടി വാരം, ഉണ്ണി കുളം, ബാലു ശ്ശേരി, ഓമ ശ്ശേരി, മാനി പുരം എന്നീ സ്ഥല ങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കളുടെ കൂട്ടായ്മ യാണ് K A P C.

ചടങ്ങിൽ കൂട്ടായ്മ യുടെ ഉപഹാരം പ്രസിഡന്റ് സമ്മാ നിച്ചു. പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കൊടു വള്ളി, നാസർ കത്തറ മ്മൽ, സലാം കൊടു വള്ളി എന്നിവർ പ്രസംഗിച്ചു.

പ്രവാസി കൂട്ടായ്മ യുടെ എക്സി ക്യൂട്ടീവ് മെമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു.

വിശദ വിവര ങ്ങള്‍ക്ക് :  050 77 24 025.

ഫോട്ടോ : ഹഫ്സല്‍ അഹമ്മദ്- ഇമ-

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആൾ കേരള വിമൻസ് കോളെജ് അലംനെ ഭാര വാഹികൾ

August 7th, 2016

all-kerala-womans-collage-alumni-akwca-2016-17-committee-ePathram

അബുദാബി : സാംസ്കാരിക രംഗത്ത്‌ സജീവ മായി പ്രവർത്തി ക്കുന്ന വനിതാ കൂട്ടായ്മ യായ ആൾ കേരള വിമൻസ് കോളെജ് അലംനെ (AKWCA) യുടെ 2016 – 17 വർഷ ത്തേ ക്കുള്ള കമ്മിറ്റി യെ തെരഞ്ഞെ ടുത്തു.

ഷൈലാ സമദ് (പ്രസിഡന്റ്), അംബികാ ദേവി (ജനറല്‍ സെക്രട്ടറി), ഡെയ്‌സി മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വ ത്തിൽ 15 അംഗ കമ്മിറ്റി നില വിൽ വന്നു.

ആശാ ലത (അഡ്വൈ സര്‍), റോസമ്മ മുരിക്കൻ, മോളി ബോബൻ (വൈസ് പ്രസിഡണ്ടു മാർ), അഡ്വക്കേറ്റ്. അയിഷാ സക്കീര്‍ (സെക്രട്ടറി), പവിത്ര ജയന്‍, സാന്‍സി മാത്യു, സൗമ്യ, അനിത ദീപക് (കലാ വിഭാഗം), റഹ്മത്ത് ഇബ്രാഹിം, പ്രീതി നായര്‍, പുഷ്പ, ഭവാനി കുട്ടി കൃഷ്ണന്‍ തുടങ്ങിയ വരാണ് മറ്റു ഭാര വാഹി കള്‍.

പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്കു പോകുന്ന AKWCA സ്ഥാപക അംഗം സുചേതാ സിറിലിനു കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് യാത്ര യയപ്പു നൽകി. കൂട്ടായ്മ യുടെ ഉപഹാരം സമ്മാനിച്ചു.

മുൻ വർഷ ങ്ങളിലെ പ്പോലെ ജീവ കാരുണ്യ പ്രവർത്തന ങ്ങൾ ക്കു മുൻ‌ തൂക്കം നൽകും എന്നും അബു ദാബി യിലെ കലാ സാംസ്കാരിക രംഗ ങ്ങ ളിലും ആൾ കേരള വിമൻസ് കോളെജ് അലംനെ സജീവ മായി പ്രവർത്തി ക്കും എന്നും പ്രസിഡന്റ് ഷൈലാ സമദ് അറിയിച്ചു.

* പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

* വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

* വിമന്‍സ് കോളജ് അലൂംനെ പുതു വത്സരാ ഘോഷം

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

August 7th, 2016

panakkad-shihab-thangal-ePathram
ദുബായ് : മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ നായിരുന്ന പാണ ക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ ത്തിന്റെ ഏഴാം വാര്‍ഷിക ദിന ത്തില്‍ ദുബായ് കെ. എം. സി. സി. അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

അനുസ്മരണ ചടങ്ങ് യു. സി. രാമന്‍ (മുന്‍ എം. എല്‍. എ) ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന ക്കു നേതൃത്വം നല്‍കി.

എ. സി. ഇസ്മായില്‍, ആവയില്‍ ഉമ്മര്‍ ഹാജി, എം. എ. മുഹമ്മദ് കുഞ്ഞി, മുഹ മ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടു ങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം മുറി ച്ചാണ്ടി സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ

August 7th, 2016

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : ആഭ്യന്തര മന്ത്രാ ലയ ത്തി ന്റെ സഹകരണ ത്തോടെ അബുദാബി പോലീസ് നടത്തിയ തെരച്ചിലില്‍ ലഹരി മരുന്നു ഗുളിക കളു മായി രണ്ടു അറബ് യുവാ ക്കള്‍ പിടി യിലായി എന്ന് വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി, ദുബായ്, ഷാർജ മേഖല കളിൽ പൊലീസ് ശക്‌തമായ നിരീക്ഷണം ഏർ പ്പെ ടു ത്തിയിരുന്നു. സൗദി അറേബ്യ യിലേക്ക് കടത്തുക യായിരുന്ന പത്തു ലക്ഷം ലഹരി മരുന്നു ഗുളിക കളാണ് പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രാലയ ത്തിന് കീഴിലുള്ള ലഹരി വിരുദ്ധ സംഘടന കളുടെ കൂടി സഹായ ത്തോടെ യാണ് പ്രതി കളെ വല യിലാ ക്കാന്‍ കഴിഞ്ഞത് എന്ന് അബു ദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ വിഭാഗം തലവന്‍ കേണല്‍. ഡോ. റാഷിദ് മുഹമ്മദ് ബു റഷീദ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് : സ്ഥാനാരോഹണത്തിനു അര നൂറ്റാണ്ട്

August 7th, 2016

shaikh-zayed-epathram
അബുദാബി : ഒരു മികച്ച ഭരണാധി കാരി എങ്ങിനെ ആയി രി ക്കണം എന്നു ലോക ത്തിനു തെളിയിച്ചു കൊടുത്ത ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ രാജ്യ ത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് അര നൂറ്റാണ്ട് തികഞ്ഞു.

1966 ആഗസ്റ്റ് ആറിന് ആയിരുന്നു അബു ദാബി യുടെ ഭരണാ ധികാരി യായി അദ്ദേഹം നിശ്ചയിക്ക പ്പെട്ടത്. ദീര്‍ഘ ദൃഷ്ടി യുള്ള അദ്ദേഹ ത്തിന്റെ നേതൃത്വ ത്തില്‍ ഏഴ് എമി റേറ്റു കളേയും ഏകീ കരിച്ച് 1971 ഡിസംബര്‍ രണ്ടിന് യു. എ. ഇ. യുടെ രൂപീകരണ വും നടത്തി.

ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍െറ നാല് മക്കളില്‍ ഇളയവന്‍ ആയി ട്ടാണ് 1918ല്‍ ശൈഖ് സായിദ് ജനിച്ചത്.

ലോക ഭൂപടത്തില്‍ ഒന്നു മല്ലാതി രുന്ന ഒരു കൊച്ചു ദേശ ത്തെ ലോക രാഷ്ട്ര ങ്ങളുടെ ഒന്നാം നിര യിലേക്ക് എത്തി ച്ചതില്‍ ഈ മഹാനുഭാവന്റെ പങ്ക് ചെറുതല്ല.

അദ്ദേഹ ത്തിന്‍െറ വിശാല മായ കാഴ്ച  പ്പാടു കളാണ് രാജ്യ ത്തിനു വന്‍ തോതി ലുള്ള വികസ നവും വളര്‍ച്ച യും  സമ്മാനിച്ചത്.

 * നവംബറിലെ നഷ്ടം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് കേരള ത്തില്‍ ഉയര്‍ത്തിയ ബാനര്‍ വൈറലായി
Next »Next Page » ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine