സ്കൂള്‍ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം : അംബാസഡര്‍

February 10th, 2014

tp-seetha-ram

അബുദാബി : യു. എ. ഇ. യിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സുപ്രധാന പ്രശ്നമായ സ്കൂള്‍ പ്രവേശന വിഷയം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം.

ഒരു ദിവസം കൊണ്ട് പരിഹരി ക്കാവുന്നതല്ല ഈ വിഷയം. പ്രവാസി ഇന്ത്യന്‍ സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. പ്രശ്ന പരിഹാര ത്തിന് എംബസി യാല്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്നും കേരള സോഷ്യല്‍ സെന്‍റര്‍ നല്‍കിയ സ്വീകരണ ത്തില്‍ അദ്ദേഹം പറഞ്ഞു.

ഇവിടെ എത്തിയത് മുതല്‍ ഈ വിഷയ ത്തില്‍ നിരവധി പേര്‍ ബന്ധ പ്പെട്ടിരുന്നു. കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം ഉറപ്പാക്കണം എന്ന് ഇന്ത്യ യിലെ വളരെ ഉന്നത തല ങ്ങളില്‍ നിന്ന് വരെ ശുപാര്‍ശ വന്നിരുന്നു. നിരവധി മന്ത്രിമാരും എം. പി. മാരും ബന്ധുക്കളുടെയും അടുപ്പ ക്കാരു ടെയും മക്കള്‍ക്ക് പ്രവേശം ശരിയാക്കി നല്‍കണമെന്ന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. ഇവരോടെല്ലാം ഇവിടത്തെ സ്കൂളുകളില്‍ പ്രവേശനത്തിന് ആരോടും ശുപാര്‍ശ ചെയ്യില്ല എന്ന മറുപടി നല്‍കുക യായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ യു. എ. ഇ. സര്‍ക്കാർ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ അതോറിറ്റി അധികൃതര്‍ എന്നിവരു മായി ഉടന്‍ ചര്‍ച്ച നടത്തു മെന്നും അദ്ദേഹം പറഞ്ഞു. യു. എ. ഇ. ഇന്ത്യ യുടെ ഏറ്റവും അടുത്ത രാജ്യമാണ്. യു. എ. ഇ. യുമായുള്ള ബന്ധം വര്‍ധി പ്പിക്കുന്ന തില്‍ ഓരോ പ്രവാസിയും ശ്രമം നടത്തണം.

ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ നിരവധി സംഘടനകളാണ് കാണാന്‍ കഴിയുന്നത്. പ്രവാസി സംഘടന കള്‍ പലതായി നില്‍ക്കു ന്നതിന് പകരം ഒന്നിച്ച് നില്‍ക്കുക യാണ് വേണ്ട തെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നേടിയ ഡോ. ശംഷീര്‍ വയലിലിനെ ചടങ്ങില്‍ ആദരിച്ചു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, സെക്രട്ടറി ബി. ജയ കുമാർ, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഗണേഷ് ബാബു, വി. എസ്. തമ്പി, അമൽ, ബിനോയ് ഷെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 10th, 2014

ഷാര്‍ജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു.

കഥാ വിഭാഗ ത്തില്‍ സീനോ ജോണ്‍ നെറ്റോ (കഥ -പൂച്ചകള്‍)യും കവിതാ വിഭാഗ ത്തില്‍ സബീന ഷാജഹാനും (കവിത – തലവര) അവാര്‍ഡ് നേടി.

യു. എ. ഇ. യിലെ മലയാളി കള്‍ക്കു വേണ്ടി ഒരുക്കിയ മല്‍സരത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രൊഫസര്‍ കെ. അലവി ക്കുട്ടി, ശേഖര്‍ വാര്യര്‍ എന്നിവരായിരുന്നു.

റാസല്‍ഖൈമ യില്‍ താമസിക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിനി യായ സബീന ഷാജഹാന്‍ ഒട്ടേറെ ആല്‍ബ ങ്ങള്‍ക്കു ഗാന രചന നിര്‍വഹിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശി യായ സീനോ ജോണ്‍ നെറ്റോ ഷാര്‍ജ യിലെ സ്വകാര്യസ്ഥാപന ത്തില്‍ ഫിനാന്‍സ് മാനേജരാണ്.

മാര്‍ച്ച് അവസാന വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാര വാഹികള്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വില്ല സ്കൂളുകള്‍ അടച്ചു പൂട്ടുന്നു : രക്ഷിതാക്കള്‍ അങ്കലാപ്പില്‍

February 9th, 2014

abudabi-indian-islahi-islamic-school-closing-ePathram
അബൂദാബി : സ്കൂള്‍ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം അബുദാബി യിലെ രണ്ടായിര ത്തോളം കുട്ടി കളുടെ ഭാവി അനിശ്ചിതത്വ ത്തിലായി.

തലസ്ഥാന നഗരി യിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളു കള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഇന്ത്യന്‍ സ്കൂള്‍ മാനേജു മെന്റുകള്‍ ഇക്കാര്യം രക്ഷിതാക്കളില്‍ നിന്നും മറച്ചു വെച്ചിരി ക്കുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂളിലെയും ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെയും വിദ്യാര്‍ഥിക ളുടെ ഭാവിയാണ് അനിശ്ചിത ത്വത്തില്‍ ആയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതിനു ഒന്നര മാസം മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ അധികാരി കളില്‍നിന്ന് നിരുത്തര വാദപരമായ മറുപടിയാണ് രക്ഷി താക്കള്‍ക്ക് ലഭിക്കുന്നത്.

മുന്‍ അംബാസഡര്‍ എം. കെ. ലോകേഷിന്റെ നേതൃത്വത്തില്‍ ബദല്‍ സംവിധാന ങ്ങള്‍ക്കായുള്ള പ്രവര്‍ത്തന ങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എം. കെ. ലോകേഷിന്റെ സ്ഥലംമാറ്റം, സ്കൂള്‍ വിഷയംപരിഹരിക്കുന്ന തിനെ ബാധിച്ചു. പുതിയ അംബാസിഡര്‍ ടി. പി. സീതാറാമിനോട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഠിക്കാനുള്ള സാവ കാശം അദ്ദേഹ ത്തിനു ലഭിച്ചിട്ടില്ല.

ഏപ്രിലില്‍ സ്‌കൂള്‍ തുറക്കാനാവില്ല എന്ന മുന്നറിയിപ്പുള്ള ബോര്‍ഡ് സ്‌കൂളു കള്‍ക്ക് മുന്നില്‍ സ്ഥാപി ച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് അബുദാബി യില്‍ അയ്യായിരത്തോളം അധിക സീറ്റു കളുടെ ആവശ്യകതയാണ് ഉള്ളത്. അതു കൊണ്ട് തന്നെ ഈ സ്കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ തങ്ങളുടെ മക്കളെ നാട്ടിലേക്ക് അയക്കുക എന്ന പോവഴി മാത്രമേ രക്ഷിതാക്കളുടെ മുന്നിലുള്ളൂ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം കായിക മത്സരങ്ങള്‍ നടത്തി

February 9th, 2014

അബുദാബി : മലയാളി സമാജം യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച കായിക മല്‍സരങ്ങള്‍ അബുദാബി ഓഫീസേഴ്സ്ക്ലബ്ബില്‍ നടന്നു. സമാജ ത്തിന്റെ 2014 ലെ പ്രവര്‍ത്തന ങ്ങളുടെ ആദ്യ പരിപാടി യായിട്ടാണ് അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ കായിക മത്സരങ്ങള്‍ നടത്തിയത്.

100 മീറ്റര്‍ , 200 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ , റിലേ, ഹൈജമ്പ്, ലോംഗ് ജംപ്, ഷോട്ട്പുട്ട് തുടങ്ങി നിരവധി ഇന ങ്ങളില്‍ മത്സരി ക്കുവാനായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള പതിനഞ്ചോളം സ്കൂളുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. ചെറിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വെവ്വേറെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രഗല്ഭരായ കായിക പരിശീലകരാണ് വിധി നിര്‍ണയത്തിന് എത്തിയത്. അടുത്ത ആഴ്ചകളില്‍ സമാജത്തില്‍ നടത്താ നിരിക്കുന്ന കലാ മത്സരങ്ങള്‍ക്കും കേരളോത്സവത്തിനും ശേഷം ആയിരിക്കും വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊട്ടാവാടി ക്യാംപ് ശ്രദ്ധേയമായി

February 9th, 2014

thottavadi-epathram

അബുദാബി : കുട്ടികളിൽ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താനും സസ്യ ങ്ങളെ കുറിച്ചു പഠിക്കാനുമായി സാംസ്കാരിക സംഘടന യായ പ്രസക്തി അബുദാബി ഖാലിദിയ പാര്‍ക്കില്‍ നടത്തിയ ‘തൊട്ടാവാടി’ പരിസ്ഥിതി പഠന ക്യാമ്പിൽ കേരള ത്തിലെ ചെടികള്‍, പഴവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, സസ്യങ്ങളെ തിരിച്ചറിയല്‍ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് കുട്ടി കൾക്ക് ക്ലാസ്സുകൾ നല്കി.

കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ പ്രവാസി മലയാളി കള്‍ക്കിടയിലെ പരിസ്ഥിതി സംസ്കാരം, കുട്ടികളിലെ സ്വഭാവ രൂപീകരണം, മലയാള ഭാഷാ പഠന ത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയ ങ്ങളെക്കുറിച്ചു രക്ഷിതാക്കളുടെ ചര്‍ച്ചയും നടന്നു.

ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റും പരിസ്ഥിതി വിഷയ ങ്ങളുടെ വിഡിയോ സി. ഡി. യും സമ്മാനിച്ചു. രമേശ് നായര്‍, ഫൈസല്‍ ബാവ, ജാസിര്‍ എരമംഗലം, അജി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എ. ജമീലിനെ അനുസ്മരിച്ചു
Next »Next Page » സമാജം കായിക മത്സരങ്ങള്‍ നടത്തി »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine