അബുദാബി : യു. എ. ഇ. യുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതലാണ് ഇന്ത്യ യിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍വീസുകളുടെ എണ്ണവും കൂട്ടുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തിഹാദ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ലോക ത്തിലെ ഏറ്റവും വേഗ ത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യ ങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഇത്തിഹാദിന്‍െറ പദ്ധതി കളില്‍ ഇന്ത്യക്ക് നിര്‍ണായക സ്ഥാന മാണുള്ള തെന്നും കമ്പനി പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗന്‍ അബുദാബി യില്‍ പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ അബുദാബി – മുംബൈ, അബുദാബി – ന്യൂദല്‍ഹി റൂട്ടുകളില്‍ സീറ്റു കളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്തുമെന്നും, അടുത്ത വര്‍ഷം ആദ്യ ത്തോടെ കേരള ത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ബിസിനസ്, ഫസ്റ്റ്, ഇക്കോണമി ക്ളാസുകളും ഏര്‍പ്പെടുത്തും.