നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി

July 5th, 2018

nipah-virus-uae-lifts-ban-on-fruits-and-vegetables-from-kerala-ePathram
ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.

കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.

എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ  വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം

June 6th, 2018

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.

നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.

നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.

ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.

ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.

നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.

പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.

ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു

June 3rd, 2018

dr-shamsheer-vayalil-vps-health-care-donate-emirates-red-crescent-ePathram
അബുദാബി : നിപ്പ വൈറസ് പ്രതിരോധ ത്തിനു വേണ്ടി യുള്ള സുരക്ഷാ ഉപകരണങ്ങൾ അബു ദാബി യിൽ നിന്നും കേരള ത്തിലേക്ക് എത്തിച്ച് കൊണ്ട് അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാതൃകയായി.

പി. പി. ഇ. കിറ്റ്, എന്‍. 95 മാസ്‌കുകള്‍, ബോഡി ബാഗു കള്‍, ത്രീ ലയര്‍ മാസ്‌കു കള്‍ തുടങ്ങി 1.75 കോടി രൂപ യുടെ സുരക്ഷാ ഉപ കരണ ങ്ങളാ ണ് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പി ന്റെ ചെയര്‍ മാന്‍ ഡോക്ടര്‍ ഷംസീര്‍ വയലില്‍ തങ്ങളുടെ സ്വകാര്യ വിമാനം വഴി എത്തി ച്ചത് എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ  അറി യിച്ചു.

security-materials-for-nipah-from-vps-group-ePathram

കാർഗോ വഴി അയക്കുന്നത് കാല താമസം നേരിടും എന്നതിനാലാണ് പാസഞ്ചർ ഫ്‌ളൈറ്റിൽ ഉപകരണ ങ്ങൾ എത്തിച്ചത് എന്നും കോഴി ക്കോട്ടു കാരനും, ഡോക്ടറു മായ ഷംസീറിന്റെ ഈ ഉദ്യമം പ്രശംസനീയമാണ് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം

June 3rd, 2018

nipah-virus-ePathram
അബുദാബി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് മരണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ യു. എ. ഇ. യിലേക്ക് എത്തുന്ന യാത്രക്കാരെ നിരീ ക്ഷിക്കു വാനും രോഗി കളെ കണ്ടെത്തുവാനും എയര്‍പോര്‍ട്ട് അധി കൃതർ ക്ക് ആരോഗ്യ- രോഗ പ്രതി രോധ മന്ത്രാലയം നിർദ്ദേശം നൽകി.

തലച്ചോറിന്റെ പ്രവർ ത്തന ങ്ങളെ വികല പ്പെടുത്തുന്ന നിപ്പ വൈറസ് ബാധിച്ചാല്‍ പനി, ചുമ, തല വേദന, ശ്വാസ തടസ്സം, പെരു മാറ്റ ത്തിലെ അസ്വാഭാ വികത തുട ങ്ങിയവ യാണ് രോഗ ലക്ഷണ ങ്ങൾ.

രോഗ ലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ്പ വൈറസ് ബാധിതര്‍ ആണോ എന്ന് പരി ശോധി ക്കുവാ നും രോഗിയെ മറ്റുള്ള വരിൽ നിന്നും മാറ്റി ആരോഗ്യ മന്ത്രാലയ പ്രതി നിധി കളെ അറി യിക്കണം എന്നും നിര്‍ദ്ദേ ശമുണ്ട്.

നിപ്പ വൈറസ് ബാധ വലിയ തോതിൽ പടർ ന്നിട്ടില്ലെ ന്നും രോഗം വന്ന് മരിച്ച കേസു കൾ വിശദമായി അവ ലോകനം ചെയ്ത് വരുന്ന തായും ഇന്ത്യൻ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതായി യു. എ. ഇ. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗ ബാധിത രുടെ എണ്ണ ത്തിൽ വർദ്ധനവില്ലാ എന്നും മറ്റുള്ള സ്ഥല ങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്നുമുള്ള വിവര ങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

May 13th, 2018

sand-storm-2014-in-abudhabi-ePathram
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.

പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.

*  W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി ദമ്പതി കൾക്ക്​ അബു ദാബി പൊലീസിന്റെ ആദരം
Next »Next Page » മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine