ദുബായ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : കാലാവധി മാര്‍ച്ച് 31 വരെ

February 22nd, 2017

logo-uae-ministry-of-health-ePathram.jpg
ദുബായ് : നിര്‍ബ്ബന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരി രക്ഷാ പദ്ധതി യില്‍ ചേരുന്നതിനും പിഴ കളില്‍ നിന്ന് ഒഴിവാകുന്നതിനും ഉള്ള സമയ പരിധി 2017 മാര്‍ച്ച് 31 ആക്കി ദുബായ് സര്‍ ക്കാര്‍ നിശ്ച യിച്ചു.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരി രക്ഷ ഇല്ലാത്ത ജീവന ക്കാരും അവരുടെ സ്പോണ്‍സര്‍ മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യ സ്ഥരാവും.

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ പരി രക്ഷ ലഭ്യ മാക്കുന്ന പദ്ധതി പ്രാവര്‍ ത്തിക മാക്കേണ്ട കാലാവധി ഡിസംബര്‍ 31വരെ ദീര്‍ഘി പ്പി ക്കുവാനും തീരുമാനിച്ചു.

ദുബായ് വിസ യില്‍ ഷാര്‍ജ യിലും വടക്കന്‍ എമി റേറ്റു കളിലും കഴിയുന്ന വര്‍ക്ക് അതത് എമി റേറ്റു കളില്‍ ത്തന്നെ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാ ക്കു വാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അൽ ഐൻ ഐ.എസ്. സി. മെഡിക്കൽ ക്യാമ്പ്

February 8th, 2017

swaruma-medical-camp-epathram
അൽ ഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐനിൽ ഏക ദിന മെഡിക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഐ. എസ്. സി. യിൽ നടക്കുന്ന ക്യാമ്പിൽ വിവിധ രോഗ ചികിത്സ കൾക്ക് വൈദഗ്ദ്യം നേടിയ ഡോക്ടർ മാരെ ഉൾ പ്പെടുത്തി യിട്ടുണ്ട് എന്നും യു. എ. ഇ. സർക്കാർ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ഭാഗ മായി ട്ടാണ് ക്യാമ്പ് സംഘടി പ്പിക്കു ന്നത് എന്നും സംഘാട കർ അറി യിച്ചു.

പ്രവാസി ഇന്ത്യൻ സമൂഹ ത്തിനു ജീവിത ശൈലി രോഗ ങ്ങളെ കുറിച്ചുള്ള ബോധ വത്ക്കര ണവും തൊഴി ലാളി സാമൂഹ ത്തിനു ആവശ്യ മായ മെഡിക്കൽ സഹാ യവും ചെയ്യുക എന്ന താണ് ഈ ക്യാമ്പിന്റെ ലക്‌ഷ്യം.

കൂടുതൽ വിവര ങ്ങൾക്കും റജിസ്ട്രേഷനും 050 44 86 969, 050 67 34 621 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സാന്ത്വന വീഥി യിലെ മാലാഖ മാർക്കു മലയാളി സമാജ ത്തിന്റെ സ്‌നേഹാദരം

February 8th, 2017

health-plus-medical-camp-0-epathram
അബുദാബി : വിവിധ ജി. സി. സി. രാജ്യ ങ്ങളിൽ 20 വർഷം സേവനം അനുഷ്ടിച്ച മലയാളി നഴ്‌സു മാരെ അബു ദാബി മലയാളി സമാജം ആദരി ക്കുന്നു.

‘സാന്ത്വന വീഥിയിലെ മാലാഖമാർക്കു മലയാളി സമാജ ത്തിന്റെ സ്‌നേഹാദരം’ എന്ന പേരിൽ ഫെബ്രുവരി 24 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ നഴ്‌സു മാർക്കു പ്രത്യേക ഉപഹാരവും സർട്ടി ഫിക്കറ്റും സമ്മാ നിക്കും.

യു. എ. ഇ. യിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ 02 55 37 600 എന്ന ഫോണ്‍ നമ്പറി ലും 02 55 99 967 എന്ന ഫാക്‌സ് നമ്പറി ലും പേര് റജിസ്‌റ്റർ ചെയ്യാം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ്

February 7th, 2017

prohibited-medicine-ePathram
ഷാര്‍ജ : രാജ്യത്തു നിരോധന മുള്ള മരുന്നു കൾ ഉൾപ്പെടെ യുള്ള വസ്തു ക്കൾ യു. എ. ഇ. യിലേക്കു വരുന്നവര്‍ കൊണ്ടു വരരുത് എന്ന് ഷാര്‍ജ പോലീസി ന്റെ മുന്നറി യിപ്പ്.

സന്ദർശ കരുടെ അറി വില്ലായ്മ ശിക്ഷ യിൽ നിന്ന് ഒഴി വാകു വാനുള്ള കാരണം ആവുക യില്ല എന്നും ഷാർജ എയർ പോർട്ട് സെക്യൂരിറ്റി യിലെ കേണൽ അബ്ദുൽ സലാം ബിൻ ഫാരിസ് പറഞ്ഞു.

യു. എ. ഇ. യിലേക്കു വരുന്നവര്‍ ഇവിടത്തെ നിയമ ങ്ങള്‍ അറി ഞ്ഞി രിക്കണം. യു. എ. ഇ. യില്‍ നിരോധിക്ക പ്പെട്ട മരുന്നു കളു മായി എത്തുന്ന യാത്ര ക്കാര്‍ വിമാനത്താ വള ത്തിലെ പരി ശോ ധന ക്ക് എത്തു മ്പോഴാണ് പല പ്പോഴും ഇതേ ക്കുറിച്ച് അറിയുന്നത്.

കണ്‍ട്രോള്‍ഡ് മരുന്നുകളുടെ പട്ടിക മന്ത്രാലയം പുറത്തിറ ക്കിയി ട്ടുണ്ട്.  ഇതിലുള്ള മരുന്നു കള്‍ ആശു പത്രി കള്‍ വഴി മാത്രമേ ഇറക്കു മതി ചെയ്യാവൂ എന്നാണു മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശം.

എന്നാല്‍ വ്യക്തി പരമായ ആവശ്യ ങ്ങള്‍ക്കു വേണ്ടി കര്‍ശന മായ നിബന്ധന കളോടെ മരുന്നു കള്‍ കൊണ്ടു വരു വാന്‍ അനുവാദം ഉണ്ട്. ലൈസന്‍സുള്ള ഡോക്ട റുടെ നോട്ടറി സാക്ഷ്യ പ്പെ ടുത്തിയ കുറിപ്പ് ഇതിനായി ഹാജരാക്കണം.

അതു പോലെ യാത്ര ക്കിടയില്‍ അപരിചിത രായ ആളു കൾ നൽകുന്ന പാര്‍സലു കള്‍ വാങ്ങി കൈവശം വെച്ച് അപകട ത്തിൽ പ്പെടരുത് എന്നും പോലീസ് മുന്നറിയിപ്പു തരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല

February 2nd, 2017

educational-personality-development-class-ePathram
അബുദാബി : തിരക്കു പിടിച്ച പ്രവാസ ജീവിത ത്തിൽ ആരോഗ്യ സംരക്ഷണ ത്തിന്റെയും കായിക ക്ഷമത വർദ്ധി പ്പിക്കുന്ന തിന്റെയും ആയോധനകല പരി ശീലന ത്തി ന്റെയും ആവശ്യകത പൊതു ജന ങ്ങളെ ബോധ വൽക്ക രിക്കുക എന്ന ലക്ഷ്യ ത്തോടെ ഒരുക്കുന്ന ശില്പ ശാല അബു ദാബി മുസ്സഫ ദൽമാ മാളിൽ ഫെബ്രു വരി 3 വെള്ളി യാഴ്ച നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ദൽമാ മാളിന്റെ പ്രധാന കവാട ത്തിൽ പ്രത്യേകം തയ്യാ റാക്കിയ വേദി കളിൽ അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ പ്രവർത്തി ക്കുന്ന ക്ലബ്ബു കളിൽ നിന്നായി നൂറു കണ ക്കിന് കരാട്ടേ അഭ്യാസികളും പരിശീല കരും പങ്കെടുക്കും.

സാപ്പിൾ ഗ്രൂപ്പി ന്റെയും ദൽമാ മാളി ന്റെയും സംയുക്ത സഹ കരണ ത്തോടെ വിന്നർ കരാട്ടേ ക്ലബ്ബ്, വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ വൈകു ന്നേരം 8 മണി വരെ സംഘടി പ്പിക്കുന്ന ‘സാപ്പിൾ വിന്നർ കപ്പ് 2017’ ഇന്റർ ക്ലബ് കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ പ്രവാസി കളായി കഴിയുന്ന മുതിർ ന്നവരും കുട്ടി കളു മടങ്ങുന്ന നൂറ്റി അമ്പതോളം കരാട്ടേ കായിക പ്രതിഭകൾ ഈ മൽസര ത്തിൽ അണി നിരക്കും.

യു. എ. ഇ. കരാട്ടേ ഫെഡറേഷൻ ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനവും മുസ്സഫ പോലീസ് സ്റ്റേഷൻ കമ്മ്യൂണിറ്റി പോലീസ് മേധാവി ജനറൽ മുഹമ്മദ് മുബാറക് അൽ റാഷിദി അദ്ധ്യക്ഷത യും വഹിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Next »Next Page » മഞ്ജുളന്റെ ‘കൂനൻ’ 1976 ആമത് അവതരണം അബുദാബി യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine