ദല യുവജനോത്സവം ഡിസംബര്‍ ആദ്യവാരം

November 29th, 2011

dala-youth-festival-2011-ePathram
ദുബായ് : ദല സംഘടിപ്പിക്കുന്ന ഇരുപത്തി ഒന്നാമത് ‘യുവജനോത്സവം’ ഡിസംബര്‍ 2, 3, 9 തിയ്യതി കളില്‍ ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്‌കൂളില്‍ നടക്കും.

യു. എ. ഇ. യിലെ എഴുപതോളം വിദ്യാലയ ങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്‌കാരിക സംഗമ ത്തിനാണ് ദല വേദി ഒരുക്കുന്നത്. നൃത്തം, സംഗീതം, സാഹിത്യം, നാടന്‍ കല, പാരമ്പര്യ കല തുടങ്ങിയ വിഭാഗ ങ്ങളില്‍ തൊണ്ണൂറ്റി ആറു വ്യക്തി ഗത ഇന ങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലു മാണു മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദി കളിലും ഒമ്പത് ഉപവേദി കളിലുമായി നടക്കുന്ന മത്സര ങ്ങള്‍ക്ക് വിപുലമായ തയ്യാറെടുപ്പു കളാണ് സംഘാടകര്‍ നടത്തി ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദല നടത്തി വരുന്ന ഈ സാംസ്കാരിക സംഗമം ഗള്‍ഫിലെ എറ്റവും വലിയ കലാമേള യാണ്.

വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന തോടോപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കെടുത്ത വര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന തായിരിക്കും. വ്യക്തിഗത ഇന ങ്ങളില്‍ വിജയി കളാകുന്ന ജൂനിയര്‍ സീനിയര്‍ വിഭാഗ ങ്ങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്‌കൂളു കള്‍ക്ക് ഓവര്‍റോള്‍ ട്രോഫിയും ദല നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 42 60 353, 055 299 76 914

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഉടനെ ഇടപെടണം : ദല ദുബായ്

November 28th, 2011

dala-logo-epathram

ദുബായ്‌ : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ഈ മേഖലയില്‍ ആവര്‍ത്തിക്കുന്ന ഭൂചലനവും ആ പ്രദേശത്തെ ആകെ വന്‍ ഭീഷണിയില്‍ ആഴ്ത്തിയിരിക്കുന്നു. ജനങ്ങളുടെ ഭീതി അകറ്റാനും ലക്ഷക്കണക്കിന്ന് ആളുകളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം നല്‍കാനും കേന്ദ്ര സര്‍ക്കാറും പ്രധാന മന്ത്രിയും ‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍  സന്ദേശം അയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേരള – തമിഴ്നാട് തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ മുന്‍കൈ ആവശ്യമാണ്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലും അടിയന്തരമായി ഉണ്ടാകണം.

ഇക്കാര്യത്തിലും കേന്ദ്ര നിലപാട് പ്രധാനമാണ്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. ഡാമിന്റെ അപകട സ്ഥിതി കണക്കിലെടുത്ത് അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന വിദഗ്ദ്ധാഭിപ്രായം നടപ്പാക്കണമെങ്കില്‍ തമിഴ്നാടിന്റെ സമ്മതം ലഭിക്കണം. മുല്ലപ്പെരിയാര്‍ കേരള – തമിഴ്നാട് ജനതകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വിഷയമാകാന്‍ പാടില്ല. അതിനുള്ള ജാഗ്രത ഇരു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും കാണിക്കണം. തമിഴ്നാട്ടിലെ കൃഷിക്കും കുടിക്കാനും ആവശ്യമായ വെള്ളത്തിന് കുറവു വരാതെ, കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.

കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതുതായി മൂന്ന് വിള്ളല്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭ്രംശമേഖലയില്‍ ഒരു മാസത്തിനിടെ തുടര്‍ച്ചയായി 20 ഭൂചലനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഗൗരവ പൂര്‍ണമായി പ്രശ്നത്തെ സമീപിക്കാന്‍ തമിഴ്നാട് സര്‍ക്കാരും, സമവായത്തിന് കേന്ദ്ര സര്‍ക്കാരും മുന്നോട്ടു വരണമെന്ന് ദല ദുബായ് ആവശ്യപ്പെട്ടു.

അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദലയുടെ ശിങ്കാരിമേളം അരങ്ങേറ്റം

September 13th, 2011

shinkarimelam-dala-epathram

ദുബായ്‌ : യു.എ.ഇ. യിലെ ഓണാഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ദലയുടെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവോണ നാളില്‍ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറി. ദല ഹാളില്‍ നടന്ന അരങ്ങേറ്റ ചടങ്ങില്‍ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ പരിശീലകരായ ആധിഷ്‌, സ്വാമിദാസ്, ഷൈജു എന്നിവരെ ആദരിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ പതിവായി അവതരിപ്പിച്ചു വരുന്ന ദലയുടെ പുതിയ കാല്‍വെയ്പ്പാണ് ശിങ്കാരിമേളം.

അയച്ചു തന്നത് : സജീവന്‍ കെ. വി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസത്തെ മത സ്ഥാപനങ്ങള്‍ കമ്പോളവല്ക്കരിക്കുന്നു: ദല ദുബായ്

July 16th, 2011

dala-logo-epathram

ദുബായ്: അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയാണെന്ന് അവകാശപ്പെടുന്ന മത സ്ഥാപനങ്ങളുടെ കമ്പോള താല്‍പര്യത്തിന്റെ വികൃത മുഖം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടികെട്ടാനുള്ള ശ്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍ (ദല) അഭിപ്രായപ്പെട്ടു. പൊതു (ഭൗതിക) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ക്കുറിച്ചുള്ള മുറവിളികള്‍ക്കു പിന്നിലെ വ്യാപാര താല്പര്യമാണ് കാരക്കോണം സംഭവം വിളിച്ചോതുന്നത്. മതത്തെ മറയാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുവാനും, ഉന്നത വിദ്യാഭ്യാസം സമ്പന്നരില്‍ മാത്രമായി പരിമിത പ്പെടുത്തുവാനുമുള്ള നികൃഷ്ട ശ്രമമാണ് നടക്കുന്നത്. അദ്ധ്യാപക നിയമനങ്ങളിലൂടെയും, വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെയും നേടുന്ന അളവില്ലാത്ത സമ്പത്തില്‍ ഒരു ഭാഗം ഗുണ്ടകളെ പോറ്റാനും ഉപയോഗിക്കുന്നു എന്നാണ്‌ പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും വിദ്യാഭ്യാസത്തെ രംഗത്തെ സാമൂഹ്യ നീതിയുടെ സംസ്ഥാപനത്തിനും കേരളം ഒറ്റക്കെട്ടായി അണിനിരക്കുകണമെന്ന് ദല ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകളുടെ ഓഫീസുകളും അവരുടെ ‘ആതമീയ കേന്ദ്രങ്ങളും’ പരിശോധിച്ച് അനധികൃത സമ്പത്തുകള്‍ കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ദല ആവശ്യപ്പെട്ടു.

(വാര്‍ത്ത അയച്ചു തന്നത്: സജീവന്‍. കെ. വി.)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എല്‍. ഗോപി ഉമ കണ്‍വീനര്‍ ആയി

July 15th, 2011

kl-gopi-dala-uma-epathram

ദുബായ്‌ : യുനൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഉമ) കണ്‍വീനര്‍ ആയി ദല യുടെ കെ. എല്‍. ഗോപിയെ തെരഞ്ഞെടുത്തു. എമിറേറ്റ്സ് ആര്‍ട്സ്‌ സെന്ററിന്റെ ശ്രീകണ്ഠന്‍ നായരാണ് ജോ. കണ്‍വീനര്‍.

ഇന്ത്യന്‍ കോണ്‍സുലെറ്റിന്റെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയിലെ അംഗ സംഘടനകളായ എട്ടു പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് ഉമ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന യുനൈറ്റഡ്‌ മലയാളി അസോസിയേഷന്‍.

ദലയ്ക്ക് പുറമെ കൈരളി കലാ കേന്ദ്രം, ഭാവന ആര്‍ട്സ്‌ സൊസൈറ്റി, ദുബായ്‌ പ്രിയദര്‍ശിനി, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യന്‍ റിലീഫ്‌ കമ്മിറ്റി, എമിറേറ്റ്സ് ആര്‍ട്സ്‌ സെന്റര്‍, ഇന്ത്യന്‍ ആര്‍ട്സ്‌ സൊസൈറ്റി എന്നിവയാണ് ഉമയിലെ അംഗ സംഘടനകള്‍.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

6 of 1156710»|

« Previous Page« Previous « ലാലു ലമണന് സഹായ ഹസ്തവുമായി മലയാളി സമാജം
Next »Next Page » വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine