സുവീരനും കണ്ണൂര്‍ വാസുട്ടിക്കും സ്വീകരണം

January 1st, 2012

suveeran-kannur-vasootty-epathram

ദുബായ്‌ : പ്രശസ്ത നാടക സംവിധായകനും നടനുമായ സുവീരനും കണ്ണൂര്‍ വാസുട്ടിക്കും ദല ഗംഭിര സ്വീകരണം നല്‍കി. പ്രശസ്ത നാടകകൃത്ത് പി. എം. ആന്‍റണി യുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ക്കൊണ്ടാണു യോഗം ആരംഭിച്ചത്. പി. പി. അഷറഫ് സ്വഗതം പറഞ്ഞു. നാരായണന്‍ വെളിയംകോട് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ സുവിരനും രാജന്‍ മാഹി കണ്ണൂര്‍ വാസുട്ടിക്കും ദലയുടെ ഉപഹാരം കൊടുത്തു. സ്വീകരണത്തിന് നന്ദിയും സ്വീകരണ യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു കൊണ്ട് സുവീരനും കണ്ണൂര്‍ വാസുട്ടിയും സംസാരിച്ചു. മനോഹര്‍ ലാല്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല മാധ്യമ സെമിനാര്‍

December 28th, 2011

dala-logo-epathram
ദുബായ് : ദല മാധ്യമ സെമിനാര്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബായ് മാര്‍ക്കോ പോളോ ഹോട്ടലിനു സമീപമുള്ള ദല ഹാളില്‍ നടക്കും. പ്രശസ്ത സംവിധായകന്‍ പ്രിയ നന്ദനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി അസോ. എഡിറ്റര്‍ പി. എം. മനോജ് ‘മാധ്യമ ഇട പെടല്‍ സമൂഹ ത്തില്‍’ എന്ന വിഷയം അവതരിപ്പിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ബിന്ദു രഘു, ധന്യലക്ഷ്മി, കെ. എം. അബ്ബാസ്, ടി. ജമാലുദ്ദീന്‍, റഹ്മാന്‍ എലങ്കമല്‍, ആര്‍. ബി. ലിയോ, സാദിഖ് കാവില്‍, വി. എം. സതീഷ്, ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍, നിഖില്‍ രാജ്, രമേശ് പയ്യന്നൂര്‍, ഫൈസല്‍ ബാവ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 62 72 279, 055 28 97 914

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമൂഹ മനസ്സാക്ഷിക്കു നേരെ ‘ചിന്നപ്പാപ്പാന്‍’

December 26th, 2011

chinna-pappan-at-ksc-drama-fest-ePathram
അബുദാബി : സമൂഹത്തില്‍ പ്രായമായവര്‍ക്ക്‌ നേരെയുള്ള അവഗണനയ്ക്കും ക്രൂരതക്കും എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് കേരള സോഷ്യല്‍ സെന്‍റര്‍ മൂന്നാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ ദല ദുബായ് ചിന്നപ്പാപ്പാന്‍ എന്ന നാടകം അവതരിപ്പിച്ചു.
dala-drama-chinna-pappan-at-drama-fest-ePathram
ജീവിത വിജയ ങ്ങള്‍ക്കായി ചുറ്റും കാണുന്നതിനെ ഒക്കെയും തട്ടി തെറിപ്പിച്ച് പോകുന്ന പുതിയ തല മുറയുടെ ജീവിത ദുരന്തങ്ങളും ചിന്നപ്പാപ്പാന്‍ ചൂണ്ടി ക്കാട്ടുന്നു. നാടക രചന : വി. ആര്‍. സുരേന്ദ്രന്‍. ഗാന രചന : ബാലചന്ദ്രന്‍ ചുള്ളിക്കാട്.സംഗീതം : സഫര്‍ എ. റഹിമാന്‍. സംവിധാനം : കണ്ണൂര്‍ വാസൂട്ടി.
dala-drama-at-ksc-drama-fest-2011-ePathram
മോഹന്‍ മൊറാഴ, പി. പി. അഷ്‌റഫ്‌, അശ്വതി അപ്പുക്കുട്ടന്‍, നീതു നാരായണന്‍, പി. പി. നാസര്‍, നാരായണന്‍ വെളിയങ്കോട്, രോഹിണി എന്നിവര്‍ പ്രധാന കഥാപാത്ര ങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ദലയുടെ ചിന്നപാപ്പാന്‍

December 22nd, 2011

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തില്‍ അഞ്ചാം ദിവസ മായ ഡിസംബര്‍ 23 വെള്ളിയാഴ്ച രാത്രി 8 . 30 ന് ദല ദുബായ് ചിന്നപാപ്പാന്‍ എന്ന നാടകം അവതരിപ്പിക്കും.

വി. ആര്‍. സുരേന്ദ്രന്‍ എഴുതിയ ഈ നാടകം സംവിധാനം ചെയ്യുന്നത് നാടക രംഗത്തും സിനിമാ രംഗത്തും പ്രശസ്തനായ കണ്ണൂര്‍ വാസൂട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫിലെ വിദ്യാര്‍ത്ഥി കള്‍ക്ക് കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കും : മന്ത്രി

December 8th, 2011

minister-abdu-rubb-at-dala-youth-festival-ePathram
ദുബായ് : യു. എ. ഇ. യിലെ 70 ഓളം ഇന്ത്യന്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് 100 ഓളം ഇനങ്ങളിലായി 2500 ഓളം വിദ്യാര്‍ത്ഥി കള്‍ക്ക് അവരുടെ കലാമേന്മ മാറ്റുരയ്ക്കുന്നതിനുള്ള വിപുലമായ വേദി ഒരുക്കിയ ദലയെ കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുള്‍ റബ് അഭിനന്ദിച്ചു.

സാങ്കേതികമായി കേരള ത്തില്‍ നടക്കുന്ന സംസ്ഥാന യൂത്ത്‌ ഫെസ്റ്റിവെലില്‍ എങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ള കലാപ്രതിഭ കളെ പങ്കെടുപ്പിക്കുക എന്ന കാര്യത്തെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്യുമെന്നും അല്ലെങ്കില്‍ നോര്‍ക്ക യുടെ ആഭിമുഖ്യ ത്തില്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി പ്രത്യേക യുവജനോത്സവം സംഘടിപ്പിക്കാനുള്ള സാദ്ധ്യതകള്‍ ആരായുമെന്നും മന്ത്രി പറഞ്ഞു. ദല യുവജനോത്സവ ത്തില്‍ രണ്ടാം ദിവസം ചേര്‍ന്ന പൊതുസമ്മേളന ത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടര്‍ക്കും മന്ത്രി അഭിവാദ്യങ്ങളര്‍പ്പിച്ചു.

dala-youth-festival-2011-ePathram

മത്സര വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. പൊതു സമ്മേളന ത്തില്‍ ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. വി. സജീവന്‍ സ്വാഗതം പറഞ്ഞു.

രണ്ടാം ദിവസത്തെ യുവജനോത്സവം സമാപിക്കുമ്പോള്‍ പോയന്‍റ് അടിസ്ഥാന ത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നില്‍ എത്തിയിരിക്കുന്നത് ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ആണ്. റാസല്‍ഖൈമ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു.

ഡിസംബര്‍ 9 വെള്ളിയാഴ്ച നടക്കുന്ന മത്സര പരിപാടി കളോടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ദല യുവജനോത്സവ ത്തിന് തിരശ്ശീല വീഴും. ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന സ്‌കൂളിന് റോളിംഗ് ട്രോഫിയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന മത്സരാര്‍ഥി കള്‍ക്ക് കലാപ്രതിഭ, കലാതിലക പട്ടവും നല്കും. സമാപന സമ്മേളന ത്തില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്, ദുബായ്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 1145610»|

« Previous Page« Previous « മുല്ലപ്പെരിയാര്‍ : കേര ഒപ്പു ശേഖരണം തുടങ്ങി
Next »Next Page » കലാഞ്ജലി 2011 »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine