ദുബായ് : യു. എ. ഇ. യിലെ 70 ഓളം ഇന്ത്യന്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് 100 ഓളം ഇനങ്ങളിലായി 2500 ഓളം വിദ്യാര്‍ത്ഥി കള്‍ക്ക് അവരുടെ കലാമേന്മ മാറ്റുരയ്ക്കുന്നതിനുള്ള വിപുലമായ വേദി ഒരുക്കിയ ദലയെ കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുള്‍ റബ് അഭിനന്ദിച്ചു.
സാങ്കേതികമായി കേരള ത്തില്‍ നടക്കുന്ന സംസ്ഥാന യൂത്ത് ഫെസ്റ്റിവെലില്‍ എങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ള കലാപ്രതിഭ കളെ പങ്കെടുപ്പിക്കുക എന്ന കാര്യത്തെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്യുമെന്നും അല്ലെങ്കില്‍ നോര്‍ക്ക യുടെ ആഭിമുഖ്യ ത്തില്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി പ്രത്യേക യുവജനോത്സവം സംഘടിപ്പിക്കാനുള്ള സാദ്ധ്യതകള്‍ ആരായുമെന്നും മന്ത്രി പറഞ്ഞു. ദല യുവജനോത്സവ ത്തില്‍ രണ്ടാം ദിവസം ചേര്‍ന്ന പൊതുസമ്മേളന ത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടര്‍ക്കും മന്ത്രി അഭിവാദ്യങ്ങളര്‍പ്പിച്ചു.
മത്സര വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. പൊതു സമ്മേളന ത്തില്‍ ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. വി. സജീവന്‍ സ്വാഗതം പറഞ്ഞു.
രണ്ടാം ദിവസത്തെ യുവജനോത്സവം സമാപിക്കുമ്പോള്‍ പോയന്‍റ് അടിസ്ഥാന ത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നില്‍ എത്തിയിരിക്കുന്നത് ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ആണ്. റാസല്‍ഖൈമ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു.
ഡിസംബര്‍ 9 വെള്ളിയാഴ്ച നടക്കുന്ന മത്സര പരിപാടി കളോടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ദല യുവജനോത്സവ ത്തിന് തിരശ്ശീല വീഴും. ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന സ്‌കൂളിന് റോളിംഗ് ട്രോഫിയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന മത്സരാര്‍ഥി കള്‍ക്ക് കലാപ്രതിഭ, കലാതിലക പട്ടവും നല്കും. സമാപന സമ്മേളന ത്തില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്, ദുബായ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല