കുവൈത്ത് സിറ്റി : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ ജീവനും സ്വത്തിനും സുരക്ഷ ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് എറണാകുളം റെസിഡന്‍റ്സ് അസ്സോസിയേഷന്‍ ഒപ്പു ശേഖരണം ആരംഭിച്ചു.
എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ല കളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ ഭീഷണി യായി മാറിയ മുല്ലപ്പെരിയാര്‍ ഡാം വിഷയ ത്തില്‍ സത്വര സുരക്ഷാ നടപടി കളുമായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ഡാമിലെ ജലനിരപ്പ് താഴ്ത്തുക, യുദ്ധ കാലാടി സ്ഥാന ത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുക, ഡാമിന്‍റെ നിയന്ത്രണാ വകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, ഇരു സംസ്ഥാന ങ്ങളും തമ്മിലുള്ള ബന്ധം ശക്തി പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള ഒപ്പ് ശേഖരണ മാണ് ആരംഭിച്ചിരിക്കു ന്നതെന്ന് കേര ഭാരവാഹികള്‍ അറിയിച്ചു.
കുവൈത്തിലെ പ്രവാസി സമൂഹ ത്തിന്‍റെ പതിനായിര ത്തില്‍ പരം ഒപ്പുകള്‍ ശേഖരിച്ച മെമ്മോറാണ്ടം രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, കേന്ദ്ര ജലവിഭവ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ചു കൊടുക്കുന്നതിനാണ് കേരയുടെ ഭാരവാഹികള്‍ തീരുമാനി ച്ചിരിക്കുന്നത്
ദുര്‍ബ്ബലമായ ഡാം പ്രദേശത്ത് തുടരെ ഉണ്ടായി കൊണ്ടിരിക്കുന്ന ഭൂചലന ങ്ങളില്‍ ഭയാശങ്കയില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും മനുഷ്യ നിര്‍മ്മിതമാകുന്ന ഒരു മഹാദുരന്തം ഒഴിവാക്കു ന്നതിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, നീതി പീഠ ങ്ങളും,മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാന ങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായ അവസ്ഥയാണ് ഇതെന്നും, അതിനു വേണ്ടിയുള്ള ഒപ്പുശേഖരണ ത്തിനു വളരെ ആവേശകരമായ പ്രതികരണ മാണ് കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും സെക്രട്ടറി ജോമി അഗസ്റ്റിനും ജനറല്‍ കണ്‍വീനര്‍ സുബൈര്‍ അലമനയും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
- pma
എല്ലം നന്നായിരിക്കുന്നു
മുല്ലപ്പെരിയാർ രഷ്ട്രീയ നാടകം അവസാനിപ്പിച്ചു ക്രിയാത്മകമായി പ്രവർത്തിക്കണം
നാം ബോധവൾകരിക്കേണ്ടത് മലയാളികളെയല്ല തമിഴ് നാട്ടുകാരെയാണു
അതിനു നല്ല മാധ്യമം സിനിമ തന്നെയാണെന്നാണു എന്റെ അഭിപ്രായം അതിനായി തമിഴ് സൂപ്പർ സ്റ്റാറുകളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം
സുഹൃത്തേ,
സത്യം പുറത്തുവരാന്‍ ഇത്ര സമയമോ! സാറ്റിലൈറ്റും ജീപീ യെസ്സും മറ്റും ഉള്ളപ്പോള്‍ സത്യമെന്തിനു മറയ്ക്കണം?
മറ്റൊരു കാശ്മീര്‍ സൃഷ്ട്ടിയ്ക്കണോ?
ഒരിന്ത്യനെന്ന നിലയില്‍ ( കുനുഷ്‌ട്ടുരൂപത്തില്‍ ) ചിന്തിച്ചാല്‍ നമുക്ക് റിയലി ജലനിരപ്പ് താഴ്ത്തിയാല്‍ പ്രശ്‌നം തീരുമോ ?
ജലനിരപ്പ് താഴ്ന്നാല്‍ പതിനായിരക്കനക്കിനെക്കിന് ഏക്കറുകള്‍ രീക്ലെയിം ചെയ്യാനാണോ ഭാവം ?
ചിന്തിക്ക് സഖാവേ……