സേവ് വാട്ടര്‍ ചാലഞ്ച് : വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

October 24th, 2016

addc-lulu-save-water-challenge-winners-ePathram
അബുദാബി : ലുലു ഗ്രൂപ്പ്, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി യുടെ സഹകരണ ത്തോടെ സംഘടി പ്പിച്ച ‘സേവ് വാട്ടര്‍ ചാലഞ്ച് കാമ്പയിൻ’ വിജയി കള്‍ക്ക് സമ്മാന ങ്ങൾ വിതരണം ചെയ്തു.

ഒന്നാം സമ്മാനം 50,000 ദിര്‍ഹവും രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക് 25,000 ദിര്‍ഹം വീതവും മൂന്നാം സമ്മാന മായി 50 പേര്‍ക്ക് 5,000 ദിര്‍ഹം വീതവു മാണ് നല്‍കിയത്.

അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി (ADDC) ഉദ്യോഗ സ്ഥരായ ഹുമൈദ് അൽ ഷംസി, ഖലീഫ അൽ ഗാഫ്‌ലി, ലുലു ഗ്രൂപ്പ് അബുദാബി റീജ്യണൽ ഡയറക്ടര്‍ ടി. പി. അബൂബക്കര്‍, ചീഫ് കമ്യൂണി ക്കേഷന്‍സ് ഓഫീ സര്‍ വി. നന്ദ കുമാര്‍ തുടങ്ങി ലുലു ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.

തിങ്കളാഴ്ച രാവിലെ അബു ദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ വെച്ചാ യിരു ന്നു സമ്മാന ങ്ങൾ വിതരണം ചെയ്തത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

October 22nd, 2016

lulu-plant-festival-ePathram
അബുദാബി : മദീനാ സായിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ ലുലു പ്ലാന്റ് ഫെസ്‌റ്റിവലിനു തുടക്കമായി. യു. എ. ഇ. ജല – പരിസ്‌ഥിതി മന്ത്രാലയം അബുദാബി റീജ്യണ്‍ ഡയറ ക്‌ടർ അഹമ്മദ് ഹെയ്‌ഫ് അൽ നുഐമി ഫെസ്‌റ്റി വൽ ഉദ്‌ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് റീജനൽ ഡയറ ക്‌ടർ അബൂബക്കർ ഉൾപ്പെടെ ലുലു ഉദ്യോഗസ്ഥര്‍ സംബ ന്ധിച്ചു.

വിവിധ ലോക രാജ്യ ങ്ങളിൽ നിന്നുള്ള നൂറി ലധികം ഇൻഡോർ ചെടി കളാണു ഫെസ്‌റ്റി വലില്‍ പ്രദര്‍ശിപ്പി ച്ചിരിക്കുന്നത്.

പ്ലാന്റ് വെസ്റ്റിവലി ന്റെ ഭാഗ മായി യു. എ. ഇ. പരി സ്‌ഥിതി മന്ത്രാലയ വു മായി സഹ കരിച്ച്‌ ലുലു ഉപ ഭോക്താ ക്കൾക്കു സസ്യ ങ്ങളും ചെടികളും സൗജന്യ മായി നൽകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. ഷംഷീര്‍ വയലില്‍ : സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

September 24th, 2016

forbes-magazine-cover-page-ePathram
അബുദാബി : ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടിക യില്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി യായി ഡോ. ഷംഷീര്‍ വയലില്‍ സ്ഥാനം നേടി.

മിഡില്‍ ഈസ്റ്റി ലും ഇന്ത്യയിലും ആരോഗ്യ രംഗ ത്തെ പ്രമുഖ ആരോഗ്യ സംര ക്ഷണ വിഭാഗ മായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക നാണ്. ഫോബ്സ് പട്ടിക യില്‍ ഇടം നേടിയ ആകെ യുള്ള എട്ട് മലയാളി കളില്‍, ഏറ്റവും പ്രായം കുറ ഞ്ഞ വ്യക്തിയും പട്ടിക യിലെ നൂറ് ഇന്ത്യ ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വരില്‍ മൂന്നാമനു മാണ് ഡോ. ഷംഷീര്‍.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ്, അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം എന്നിവ പുറത്തിറ ക്കിയ മികച്ച ഇന്ത്യന്‍ സമ്പന്നര്‍, ഇന്ത്യന്‍ ലീഡേഴ്‌സ് എന്നീ പട്ടിക യിലും ഡോ. ഷംഷീര്‍ സ്ഥാനം നേടിയിരുന്നു.

ആരോഗ്യ –  ജീവ കാരുണ്യ മേഖല യിലെ സമഗ്ര സംഭാ വന കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഡോ. ഷംഷീറിനു 2014 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ ഖുസൂര്‍ കമ്പനിയിലെ ഓണാഘോഷം ശ്രദ്ധേയമായി

September 21st, 2016

അബുദാബി : അല്‍ ഖുസൂര്‍ ഗ്രൂപ്പ് കമ്പനി യിലെ മലയാളി ജീവനക്കാര്‍ ഓണാഘോഷം സംഘടി പ്പിച്ചു. വിദേശീ യരായ ജീവനക്കാരും ഈ ആഘോഷ ത്തിന്റെ ഭാഗ മായതു വേറിട്ട അനുഭവമായി. തുടര്‍ച്ച യായി മുപ്പത്തി എട്ടാമതു വര്‍ഷ മാണ് ഈ കമ്പനി യിലെ തൊഴി ലാളികള്‍ ഓണം ആഘോഷി ക്കുന്നത്.

കേരള ത്തിന്റെ ഈ ദേശീയോല്‍സവ ത്തിനു അറബി കള്‍ അടക്ക മുള്ള ജീവന ക്കാരും സഹ കരി ക്കുകയും ഓണ സദ്യ യില്‍ സംബന്ധി ക്കുകയും ചെയ്തു വരുന്നു.

ആഘോഷ ങ്ങളുടെ ഭാഗ മായി ഉറിയടി, കസേര കളി, സുന്ദരിക്കു പൊട്ടു കുത്തല്‍ തുടങ്ങിയ മല്‍സര ങ്ങളും ഗാനമേളയും മറ്റു കലാ പരിപാടി കളും അരങ്ങേറി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ യും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരുവോണ വള്ളം തീർത്ത് ലുലുവിലെ ജീവനക്കാർ

September 14th, 2016

chundan-vallam-lulu-onam-ePathram
അബുദാബി : മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ ലുലുവില്‍ ഒരു ക്കിയ തിരുവോണ വള്ളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ലുലുവിന്റെ പ്രധാന കവാട ത്തില്‍ പൂക്കളും വര്‍ണ്ണ പ്പൊടികളും കൊണ്ട് തീര്‍ത്ത അത്ത ക്കളവും കേരള ത്തിന്റെ ഗ്രാമീണ ഭംഗി ചിത്രീ കരിച്ച തിന്റെ പശ്ചാ ത്തല ത്തിൽ ഒരുക്കി വെച്ച തിരു വോണ വള്ളവും കാണു വാനും ഫോട്ടോ എടുക്കു വാനു മായി വിവിധ രാജ്യ ക്കാരായ നിരവധി സന്ദര്‍ശകര്‍ എത്തുന്നു.

12 മീറ്റര്‍ നീളമുള്ള ഈ ചുണ്ടന്‍ വള്ളം നിറ ക്കാൻ ഉപ യോഗി ച്ചിരി ക്കുന്നത് വിവിധ തരം പഴ ങ്ങള്‍, ഇരു നൂറു കിലോയോളം പച്ച​ ക്ക​റി കൾ, കസവു തുണി കൾ, വാഴ ക്കുല തുടങ്ങിയവ യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭരണാധി കാരികൾ ബലി പെരുന്നാൾ ആശംസകൾ നേർന്നു ​
Next »Next Page » ഇശൽ ബാൻഡ് അബുദാബി മാധ്യമശ്രീ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine