ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി യില്‍ നിന്നും പിന്മാറി : എം. എ. യൂസഫലി

May 25th, 2013

ma-yousufali-epathram
അബുദാബി : കൊച്ചി യില്‍ ആരംഭിക്കാനിരിക്കുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി സംബന്ധിച്ച് കേരള ത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യ ത്തില്‍ പദ്ധതി യില്‍ നിന്ന് പിന്മാറുന്നതായി പ്രമുഖ വ്യവസായി എം. എ. യൂസഫലി.

എം. കെ. ഗ്രൂപ്പിന്റെ കൊച്ചിയിലെ ലുലു മാള്‍ ഭൂമി കയ്യേറിയതാണ് എന്ന ആരോപണ ത്തിന്റെ പശ്ചാത്തല ത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ യൂസഫലി തന്റെ നിലപാട് വ്യക്ത മാക്കിയത്.

തന്നെ ഒരു ഭൂമി കയ്യേറ്റക്കാരന്‍ ആയി അധിക്ഷേ പിച്ചതില്‍ ദുഖവും കടുത്ത മാനസിക പ്രയാസവും ഉണ്ടായി. താന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണു ഇപ്പോള്‍ തനിക്കെതിരെ വിളിച്ചു പറയുന്നത്. ഈ പശ്ചാത്തല ത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ തീരുമാനിച്ചത്.

കേരള രാഷ്ട്രീയ ത്തിലെ ഉള്ളു കള്ളികള്‍ തനിക്കറിയില്ല. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ബിസിനസ്സു കാരനാണ്. എല്ലാ പാര്‍ട്ടിക്കാരുമായും നല്ല ബന്ധ ങ്ങളാണുള്ളത്. ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുക യാണെങ്കില്‍ എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് ആരും ചോദിച്ചിട്ടില്ല.

മാധ്യമ ങ്ങളിലൂടെ തന്നെ വ്യക്തി ഹത്യ ചെയ്യുകയാണ്. അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യ യിലെ ഏറ്റവും വലിയ മാള്‍ കൊച്ചി യില്‍ യാഥാര്‍ഥ്യ മാക്കിയത്. ഈ അഞ്ച് കൊല്ല ത്തിനിടയ്ക്ക് ആരും ആരോപണം ഉന്നയിച്ചില്ല. ഒടുവില്‍ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ആരോപണം ഉയരുന്നത്.

ഒരു കച്ചവടക്കാരന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ വന്ന സ്ഥിതിക്കു ഇനിയും കയ്യിലെ കാശിറക്കി മറ്റൊരു ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍തയ്യാറല്ല. ബോള്‍ഗാട്ടി പദ്ധതിക്കായി 72 കോടി രൂപ ഇതിനോടകം ചിലവിട്ടു. വാടക ഇനത്തില്‍ 10 കോടിയും ചെലവഴിച്ചു. ഇനി എന്തു വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകില്ല എന്നും യൂസഫലി പറഞ്ഞു.

കേരള ത്തില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ : പദ്മശ്രീ എം. എ. യൂസഫലി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലുലുവില്‍ ‘മാംഗോ മാനിയ-2013’

May 24th, 2013

indian-ambassador-inaugurate-lulu-mango-mania-ePathram
അബുദാബി : ലുലൂ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴ ഉത്സവം ‘മാംഗോ മാനിയ-2013’ ആരംഭിച്ചു. അബുദാബി മദീനാ സായിദ് ലുലൂ സെന്ററില്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മാമ്പഴ ഉത്സവം ഉദ്ഘാടനം ചെയ്തു.

ഇവിടെ പ്രത്യേകം തയ്യാറാക്കിയ പവലിയ നില്‍ 12 രാജ്യ ങ്ങളില്‍ നിന്നുള്ള 170-ഓളം വൈവിധ്യം നിറഞ്ഞ മാമ്പഴ ങ്ങളുടെ പ്രദര്‍ശ നവും വില്പന യുമാണ് ആരംഭിച്ചത്.

lulu-mango-mania-2013-ePathram

യു. എ. ഇ. യിലെ ലുലു ഗ്രൂപ്പിലെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റു കളിലും ‘മാംഗോ മാനിയ-2013’ സംഘടിപ്പി ച്ചിട്ടുണ്ട്.  ജൂണ്‍ ഒന്നു വരെ യാണ് ‘മാമ്പഴ ഉത്സവം’.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യ ങ്ങളിലെ വൈവിധ്യം നിറഞ്ഞ മാ ങ്ങകളുടെ അപൂര്‍വ ശേഖരമാണ് മാമ്പഴ ഉത്സവ ത്തിന്റെ പ്രത്യേകത.

അബുദാബി യില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാ വാല, റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍, മീഡിയാ വിഭാഗം തലവന്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ബ്രിട്ടീഷ്‌ ഫെസ്റ്റ് തുടങ്ങി

May 10th, 2013

british-food-festival-at-lulu-hypermarket-ePathram
അബുദാബി : ബ്രിട്ടന്റെ ഭക്ഷണ വിഭവങ്ങളും സംസ്കാരവും ലോക ജനത യിലേക്ക് എത്തിക്കുന്ന തിനായി ഒരുക്കുന്ന ബ്രിട്ടീഷ്‌ ഫെസ്റ്റ് അബുദാബി യില്‍ തുടക്കമായി.

അബുദാബി മുശ്രിഫ് മാളിലെ ലുലു ഔട്ട്‌ ലെറ്റിൽ നടന്ന ചടങ്ങിൽ യു എ ഇ ബ്രിട്ടീഷ്‌ അംബാസഡർ ഡോമിനിക് ജെർമി ബ്രിട്ടീഷ്‌ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.

എം. കെ. ഗ്രൂപ്പ്‌ എം. ഡി. എം എ യൂസഫലി, എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ അഷ്‌റഫ്‌ അലി, ഡയരക്ടര്‍ രാജാ അബ്ദുല്‍ ഖാദര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ബ്രിട്ടനില്‍ ആരംഭിച്ച സംഭരണ കേന്ദ്ര ത്തിലൂടെ കൂടുതല്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ലുലു ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ഉദ്ഘാടന ച്ചടങ്ങില്‍ എം. എ. യൂസഫലി പറഞ്ഞു.

ബ്രിട്ടീഷ്‌ ഫെസ്റ്റില്‍ ഒരുക്കിയ ഭീമന്‍ കേക്ക് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. ഈ മാസം 18 നു ബ്രിട്ടീഷ്‌ ഫെസ്റ്റ് അവസാനിക്കും .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലുലുവിൽ ജൈവ പച്ചക്കറികൾ ലഭ്യമാക്കും : യൂസഫലി

April 25th, 2013

ma-yousufali-epathram

അബുദാബി : പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബി യിലെ സായ്ദ് ഹയര്‍ ഓര്‍ഗനൈ സേഷനുമായി ധാരണ യില്‍ എത്തി. ഇത്‌ സംബന്ധിച്ച ധാരണാ പത്ര ത്തില്‍ സായിദ് ഹയര്‍ ഓര്‍ഗനൈ സേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ഫദല്‍ അല്‍ഹമേലി യും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ഒപ്പുവെച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന്‍ രൂപം നല്കിയ ‘സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷ’ന്റെ കീഴിലുള്ള കൃഷിപ്പാട ങ്ങളിലാണ് ജൈവ പച്ചക്കറികള്‍ ഉത്പാദി പ്പിക്കുന്നത്. ശാരീരികവും മാനസിക വുമായി ദൗര്‍ബല്യ മുള്ള യു. എ. ഇ. പൗരന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമ മാണ് സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്നത്. രാസ വളങ്ങള്‍ ഒഴിവാക്കി യാണ് പച്ചക്കറി കൃഷി നടത്തുന്നത്. പ്രതിമാസം 30,000 കിലോഗ്രാം പച്ചക്കറി യാണ് ഇവിടെ നിന്ന് ലുലു ഗ്രൂപ്പ് സ്വീകരിക്കുക. ക്രമേണ ഇവര്‍ ഉത്പാദിപ്പിക്കുന്ന പച്ച ക്കറി മറ്റ് രാജ്യ ങ്ങളി ലേക്ക് കയറ്റുമതി ചെയ്യാനും ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് എം. ഡി. എം. എ. യൂസഫലി പറഞ്ഞു.

അബുദാബി സോഫിടെല്‍ ഹോട്ട ലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അഷറഫലി, സലിം അലി, സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍, കൃഷിക്കാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേക്ക് മുറിച്ച് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു

April 19th, 2013

al-wahda-mall-lulu-food-fiesta-ePathram
അബുദാബി : അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ആരംഭിച്ച ഭക്ഷ്യമേള, യു. എ. ഇ. യിലെ ഓസ്ട്രേലിയൻ സ്ഥാനപതി പാബ്ലോ കാങ്ങ് കേക്ക് മുറിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.

വാനില, ഫ്രഷ്‌ക്രീം, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ടു നാല് ഷെഫുമാര്‍ ചേര്‍ന്ന് നാലു മണിക്കൂര്‍കൊണ്ട് നിര്‍മിച്ച 150 കിലോ തൂക്കമുള്ള ഭീമന്‍ കേക്ക് മുറിച്ചു കൊണ്ടാണ് ഭക്ഷ്യമേളക്ക് തുടക്കം കുറിച്ചത്. പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

lulu-food-fiesta-2013-ePathram

‘ഫുഡ്‌ ഓഫ് ദി വേൾഡ് ‘ എന്ന പേരിൽ ലോകത്തെ വിവി ധ രാജ്യങ്ങളിൽ നിന്നുള്ള പഴ വർഗങ്ങളും പച്ചക്കറി കളും അടക്കം നിര വധി ഭക്ഷ്യ ഉത്പന്ന ങ്ങളുടെ പ്രദര്‍ശനവും വില്പന യുമാണ് ഫുഡ്‌ ഫെസ്റ്റില്‍ നടക്കുക.

ലുലു വിന്റെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ഫുഡ്‌ ഫെസ്റ്റ് നടക്കുന്നുണ്ട്. ഇറ്റാലിയൻ, മെക്സിക്കൻ, ഓസ്ട്രേലിയൻ, ഒറിയന്റല്‍, ബിരിയാണി മേള എന്നിങ്ങനെ വിവിധ വിഭാഗ ങ്ങ ളിലായി നടക്കുന്ന ഭക്ഷ്യ മേള മെയ്‌ മാസം വരെ നീണ്ടു നില്ക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

57 of 591020565758»|

« Previous Page« Previous « വടകര മഹോത്സവം 2013 : അബുദാബിയില്‍
Next »Next Page » ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ അരങ്ങേറി »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine