ആസ്ക് ഐ ഐ ടിയൻസ് അബുദാബി യിൽ പ്രവര്‍ത്തനം ആരംഭിച്ചു

January 27th, 2020

ramesh-panikkar-ask-iiTians-in-abu-dhabi-ePathram
അബുദാബി : ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വിദ്യാ ഭ്യാസ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ സ്ഥാപനമായ ‘ആസ്‌ക് ഐ. ഐ. ടി. യൻസ്’ അബുദാബി യിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്ത്യ യിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ങ്ങളായ എ. ഐ. ഐ. എം. എസ്., ഐ. ഐ. ടി., എൻ. ഐ. ടി., ഐ. ഐ. ഐ. ടി. തുടങ്ങി യവ യിലും മറ്റു വിദേശ സർവ്വ കലാ ശാല കളിലും പ്രവേശനം നേടുന്നതി നുള്ള പരീക്ഷ കൾക്ക് വിദ്യാർത്ഥി കളെ സജ്ജരാക്കുന്ന പരിശീലന ക്ലാസ്സു കളാണ് ‘ആസ്‌ക് ഐ. ഐ. ടി.യൻസ്’ നൽകി വരുന്നത്.

അബുദാബി ഇലക്ട്ര റോഡിലെ ഹോണ്ടാ ഷോറൂമിനു പിന്നിലെ എ. ഡി.സി. പി. ടവർ (ബി) യിലാണ് അത്യാ ധുനിക സാങ്കേതിക സൗകര്യങ്ങളോടെ ‘ആസ്‌ക് ഐ. ഐ. ടി. യൻസ്’ പ്രവർത്തനം ആരംഭിച്ചത്.

പ്രവാസി വിദ്യാർത്ഥി കൾക്ക് ജീ, നീറ്റ്, സാറ്റ്, എം-സാറ്റ് പരീക്ഷകൾക്കായുള്ള പരിശീലന ത്തിന് വൻ തുക മുടക്കി നാട്ടിലേക്ക് പോകാതെ യു. എ. ഇ. യിൽ തന്നെ പഠനാവസരം ഒരുക്കുക യാണ് ആസ്‌ക് ഐ. ഐ. ടി. യൻസി ന്റെ ലക്ഷ്യം എന്ന് ഡയറക്ടർ രമേഷ് പണിക്കർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഐ. ഐ. ടി. യിൽ നിന്ന് ഉന്നത വിജയം നേടിയ വരും സമർത്ഥരുമായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ‘ആസ്‌ക് ഐ. ഐ. ടി. യൻസിന്റെ പ്രത്യേകത ആയിരിക്കും എന്ന് ഡയറ ക്ടറും കോ – ഫൗണ്ടറു മായ നിഷാന്ത് സിൻഹ പറഞ്ഞു.

യു. എ. ഇ. യിലെ അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ഏപ്രിൽ ആദ്യവാരം ആദ്യ ബാച്ചി ന്റെ ക്ലാസ്സു കൾക്ക് തുടക്കമാവും. ഏഴാം തരം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടി കൾക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നും അധി കൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് യുവ തലമുറ യുടെ താൽപര്യ ങ്ങൾക്ക് അനു സരിച്ച് ഏറ്റവും നവീനമായ വിവര സാങ്കേതിക സംവി ധാനങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് ‘ആസ്‌ക് ഐ. ഐ. ടി. യൻസി ന്റെ ക്ലാസ്സുകൾ ഒരുക്കുന്നത്.

വിദ്യാർത്ഥി കൾക്കും രക്ഷിതാ ക്കൾ ക്കും ഉപകാര പ്രദ മാകും വിധം മൊബൈൽ ആപ്പ് വഴി യുള്ള പഠന രീതി യും അവലംബിക്കുന്നു എന്നും അധികൃതർ അറി യിച്ചു.

ആസ്‌ക് ഐ. ഐ. ടി.യൻസ് ജനറൽ മാനേജർ സതീഷ് റാവു, ഡയറക്ടർ എൻ. വി. മോഹൻ ദാസ്, അബുദാബി സെന്റർ മാനേജർ വിനീത് ഗാന്ധി, ഹൈ ലൈൻ ഗ്രൂപ്പ് ഡയറക്ടർ വി. ജി. ശ്രീജൻ എന്നിവർ വാര്‍ത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : +971 2 44 42 245. 📱 +971 55 814 5487 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് ഒന്നു മുതല്‍ ദേശീയ വായന മാസാചരണം

January 26th, 2020

uae-president-issues-national-law-of-reading-ePathram
അബുദാബി : യു. എ. ഇ. സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രാലയ ത്തി ന്റെ നേതൃത്വ ത്തിൽ  2020 മാർച്ച് മാസം, ദേശീയ വായനാ മാസമായി ആചരിക്കും എന്നു വകുപ്പു മന്ത്രി നൂറ അൽ കഅബി.  വായന യില്‍ അധി ഷ്ഠിത മായ ഒരു സമൂഹ ത്തെ വാർത്തെടു ക്കുന്ന തിന് സാമൂഹിക മായ പങ്കു വെക്കലുകൾ അനി വാര്യ മാണ്.

വിവിധ സർ ക്കാർ വകുപ്പു കളു മായും സാംസ്കാരിക സംഘടന കളു മായും ചേര്‍ന്ന് ഇതു മായി ബന്ധ പ്പെട്ട പ്രരംഭ ഘട്ട പ്രവർ ത്തന ങ്ങൾ നടന്നു വരിക യാണ് എന്നും മന്ത്രി സൂചിപ്പിച്ചു.

വായന യുമായി ബന്ധപ്പെട്ട പ്രവർ ത്തന ങ്ങൾ ‘യു. എ. ഇ. 2020’ എന്ന ആശയ ത്തി ലാണ് നടപ്പിലാക്കുന്നത്. വായന ജീവിത ത്തിന്റെ പ്രധാന ഭാഗം ആക്കി മാറ്റുന്ന തിനുള്ള സാഹ ചര്യം സമൂഹ ത്തിന്റെ എല്ലാ മേഖല കളിലും ഒരുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌദിയിൽ വിവാഹത്തിന് പ്രായപരിധി വരാൻ സാദ്ധ്യത

April 20th, 2012

child-crying-epathram

ജെദ്ദ : സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി നീതിന്യായ വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ശൈശവ വിവാഹം വ്യാപകമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അന്താരാഷ്ട്ര വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു കഴിഞ്ഞതായി നീതിന്യായ വകുപ്പിന്റെ കീഴിലുള്ള വിവാഹ കാര്യ വിഭാഗം തലവൻ അറിയിച്ചു. ഇത് നിയമമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതിൽ ഭരണകൂടത്തിന് ഉപദേശം നൽകുന്ന ഷൂറാ കൌൺസിൽ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി കൊണ്ടു വരണം എന്ന് നിർദ്ദേശിച്ചതായി കഴിഞ്ഞ വർഷം വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ പുരോഗതിയൊന്നും ഉണ്ടായില്ല.

പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യമാണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആ‍വശ്യപ്പെടുന്നുണ്ട്.

സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമായ സ്ഥിതിക്ക് പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2009ൽ 8 വയസുള്ള ഒരു പെൺകുട്ടിയെ 50 വയസുള്ള ഒരാൾ വിവാഹം ചെയ്തത് അസാധുവാക്കണം എന്ന പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം കോടതി തള്ളിയത് എറെ വിവാദമായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.

2010ൽ 12 വയസുള്ള ഒരു പെൺകുട്ടിയ്ക്ക് 80 വയസുള്ള ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനായി സൌദിയിലെ മനുഷ്യാവകാശ കമ്മീഷൻ തന്നെ നിയമ സഹായം നൽകിയത് പെൺകുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കപ്പെടാനുള്ള പ്രതീക്ഷ ഉണർത്തിയിരുന്നു.

18 വയസിന് താഴെ പ്രായം ഉള്ളവരെ കുട്ടികളായി പരിഗണിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഉടമ്പടിയിൽ സൌദി അറേബ്യയും ഒപ്പു വെച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാര്‍ക്ക്‌ കുറഞ്ഞതിനു ശകാരം – വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒളിച്ചോടി

October 29th, 2010

girl-child-crying-epathram

ദുബായ്‌ : പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിനു ഇന്നലെ രാത്രി അച്ഛനും അമ്മയും മാറി മാറി ശകാരിച്ചപ്പോള്‍ പത്തു വയസുകാരി അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. രാത്രി മുഴുവന്‍ കരഞ്ഞ അവള്‍ വെളുപ്പിന് ആരും കാണാതെ വീട് വിട്ടു ഇറങ്ങി. സ്ക്കൂള്‍ ബസ്‌ പോകുന്ന വഴിയിലൂടെ നടന്നു. രാവിലെ കുഞ്ഞിനെ കാണാതായ അച്ഛനും അമ്മയും നെട്ടോട്ടമായി. ഹിറ്റ്‌ എഫ്. എം. റേഡിയോയില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റേഡിയോയിലും അറിയിപ്പ്‌ നല്‍കി. പോലീസും സി. ഐ. ഡി. യുമെല്ലാം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഒരു കൂട്ടുകാരിയുടെ ഫോണിലേക്ക് കുട്ടിയുടെ ഫോണ്‍ വന്നു. താന്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കിനടുത്തുണ്ട് എന്നായിരുന്നു സന്ദേശം. ഹിറ്റ്‌ എഫ്. എം. പ്രവര്‍ത്തകരും പോലീസും ബന്ധുക്കളും ഉടന്‍ തന്നെ ക്രീക്ക് പാര്‍ക്കിലേക്ക്‌ കുതിച്ചു. പാര്‍ക്കിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് സുരക്ഷിതയായി കുട്ടിയെ കണ്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു കുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചത്.

അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഗള്‍ഫിലെ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന മാനസിക പിന്തുണയും ആത്മ ധൈര്യവും ഏറെ ആവശ്യമാണ്‌ എന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ജിതേഷ് മോഹന്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ബന്ധുക്കളോ, നാട്ടുകാരോ ഒന്നും സഹായത്തിനില്ലാത്ത പ്രവാസ ജീവിതത്തില്‍ കുട്ടികളെ നേരാംവണ്ണം ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനോ ജോലി തിരക്കിനിടയില്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. തങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കു പുറകെ പായുന്നതിനിടയില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ആരും ഗൌനിക്കാറുമില്ല. എന്നാല്‍ പെട്ടെന്ന് ഒരു നാള്‍, പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ അച്ഛനും അമ്മയും മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനത്തില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കുട്ടികള്‍ ആശയ കുഴപ്പത്തില്‍ ആകുന്നു. ഇത്രയും നാള്‍ തന്നെ ശ്രദ്ധിക്കാഞ്ഞവര്‍ പൊടുന്നനെ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതോടെ കുട്ടി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഒരു സാന്ത്വനത്തിന് പോലും എവിടെയ്ക്കും തിരിയാന്‍ ഇല്ലാത്ത കുട്ടിക്ക്‌ വീട് വിട്ടു എവിടേയ്ക്കെങ്കിലും കടന്നു കളയാനുള്ള തോന്നല്‍ സ്വാഭാവികമാണ് എന്നും ഡോ. ജിതേഷ് വിശദീകരിച്ചു.

പ്രവാസികള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സ്വീകരിച്ചേ മതിയാവൂ എന്നും ഡോക്ടര്‍ പറയുന്നു. നിര്‍ബന്ധമായും ദിവസേന അല്‍പ്പ നേരം കുട്ടികളുമായി സരസ സംഭാഷണം നടത്താന്‍ അച്ഛനും അമ്മയും സമയം കണ്ടെത്തണം. കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളും കൂട്ടുകാരെ പറ്റിയും ചോദിച്ചു മനസിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങള്‍ മറ്റു കുട്ടികളുമായി വളര്‍ത്തി എടുക്കുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കണം. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കുവാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രത്യേക ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ എടുക്കേണ്ടത്‌ ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു അത്യാവശ്യമാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

*പേര് സാങ്കല്‍പ്പികം

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

പ്രേരണ ദെയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരിച്ചു

September 22nd, 2010

prerana-deira-horalans-unit-epathram

ദുബായ്‌ : പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും കരാമ കോണ്ടിനെന്‍റല്‍ സ്റ്റാര്‍ റെസ്റ്റോറെന്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 17ന് നടന്നു. പരിപാടി പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിര്‍വഹിച്ചു. എം. പി. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി. ഇ. പി. സ്വാഗതം പറഞ്ഞു.

പ്രേരണയുടെ സമീപന രേഖയില്‍ ഊന്നി നിന്നു കൊണ്ട് സംഘടനയുടെ കേന്ദ്ര കമ്മറ്റി സെക്രട്ടറി പ്രദോഷ്‌ കുമാര്‍ സംസാരിച്ചു. വിവിധ സാമ്പത്തിക കാരണങ്ങളാല്‍ സ്വന്തം സാംസ്കാരിക ധാരയില്‍ നിന്നും പലായനം ചെയ്യപ്പെട്ട് ഇവിടെ എത്തി ച്ചേര്‍ന്നിരിക്കുന്ന മലയാളികളുടെ, അവന്‍ എത്തി ച്ചേര്‍ന്നിരിക്കുന്ന ബഹുസ്വരമായ സാംസ്കാരിക അവസ്ഥയില്‍ മറ്റു ഭാഷാ സംസ്കാരങ്ങളോട് ഇടപഴകാനും പുതിയ സംസ്കാരത്തില്‍ വേരുറപ്പിക്കാനും ഉതകുന്ന, സാംസ്കാരിക പ്രതിരോധത്തിലൂടെ അവരെ ആശയങ്ങളുടെ ലോകത്തേക്ക്‌ അടുപ്പിക്കാനുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് പ്രേരണ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ വിട്ടു വന്ന കേരള സംസ്കാരത്തെ അതേ പടി പുതിയ സാഹചര്യത്തില്‍ പറിച്ചു നടാനും അതിനു കഴിയാത്ത തിനാലുണ്ടാകുന്ന ഗൃഹാതുരത്വവും, അത് സൃഷ്ടിക്കുന്ന പ്രതിലോമ ചിന്തകളുടെയും സ്ഥാനത്ത്‌ പുരോഗമന പരമായ ആശയങ്ങളുടെയും സഹവര്‍ത്തി ത്വത്തിന്റെയും സഹ വാസത്തിന്റെയും പുതിയ തിരിച്ചറിവുകള്‍, സമകാലീനമായ സാംസ്കാരിക അന്തരീക്ഷത്തിലൂടെ സൃഷ്ടിച്ചെടുക്കാനാണ് പ്രേരണ ശ്രമിക്കുന്നത്. വിവിധ മതങ്ങളുടെ പേരിലും ജാതി – ഉപജാതികളുടെ പേരിലും, മറ്റു പ്രാദേശിക ചിന്തകളുടെ പേരിലും സംഘടിപ്പിക്കപ്പെട്ട് കിടക്കുന്ന പ്രവാസി സമൂഹത്തെ സാമ്രാജ്യത്വ വിരുദ്ധമായ, മതേതരവും ജാതി – ഉപജാതി വിരുദ്ധവും, പ്രാദേശിക ചിന്തകള്‍ക്ക് അതീതവുമായ ഒരു ബൃഹത്താവി ഷ്കാരത്തിന്റെ സംസ്കാരം പകര്‍ന്ന് കൊടുക്കാനാണ് പ്രേരണ നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് യൂനിറ്റ്‌ ഭാരവാഹികളായി സെക്രട്ടറി ശശി ഇ. പി., പ്രസിടന്റ്റ്‌ സുരേഷ് തെണ്ടല്‍കണ്ടി, ജോ. സെക്രട്ടറി സത്യന്‍ കണ്ടോത്ത്‌, വൈ. പ്രസിഡന്റ് രാജേഷ്‌, ട്രഷറര്‍ പി. വി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 അംഗ കമ്മറ്റി തിരഞ്ഞെടുത്തു. പ്രേരണ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് ഡോ. അബ്ദുള്‍ ഖാദര്‍, കേന്ദ്ര കമ്മറ്റി അംഗം രാജീവ്‌ ചേലനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രശസ്ത ഡോക്യൂമെന്ററി സംവിധായ കനായിരുന്ന ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള “1000 ഡേയ്സ് ആന്‍റ് എ ഡ്രീം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 6456

« Previous Page « പി. മണികണ്ഠനെ ആദരിക്കുന്നു
Next » എം.എം. അക്ബര്‍ ഖോര്‍ ഫക്കാനില്‍ »



  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine