സൌജന്യ ആയുര്‍വേദ ക്യാമ്പ്‌

November 18th, 2010

ദുബായ്‌ : ലോക പ്രമേഹ ദിനമായ നവംബര്‍ 19 വെള്ളിയാഴ്ച ദുബായില്‍ സൌജന്യ ആയുര്‍വേദ ക്യാമ്പ്‌ നടത്തുന്നു. ബര്‍ ദുബായ്‌ അല്‍ റഫ പോലീസ്‌ സ്റ്റേഷന് എതിര്‍ വശത്തുള്ള ജാന്സന്‍സ്‌ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ്‌ നടത്തുന്നത്. ക്യാമ്പില്‍ പ്രമേഹ നിര്‍ണ്ണയവും നടത്തുന്നതാണ്. ഡോ. ഷമീമ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ ലൈഫ്‌ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04-3939011, 055-7685758 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

November 3rd, 2010

blood-donation-camp-epathram

അബുദാബി : ഓര്‍ത്തഡോക്‍സ്‌ യുവജന പ്രസ്ഥാനം അബുദാബി യൂണിറ്റ് അബുദാബി ബ്ലഡ്‌ ബാങ്കുമായി ചേര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം നടത്തി വരുന്ന മാര്‍ത്തോമ സ്മൃതിയുടെ ഭാഗമാണ് ഇത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജബ്ബാരി സുഖം പ്രാപിച്ചു വരുന്നു

October 14th, 2010

jabbari-kaദുബായ്‌ : സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി കെ. എ. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ നില സുസ്ഥിരമാണ് എന്നും ഇദ്ദേഹത്തെ ഉച്ചയ്ക്ക് രണ്ടു മണി വരെ സന്ദര്‍ശകര്‍ക്ക്‌ തീവ്ര പരിചരണ വിഭാഗത്തില്‍ നേരിട്ട് വന്ന് സന്ദര്‍ശിക്കാന്‍ ആവും എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഉദര സംബന്ധമായ രോഗം വഷളായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ദുബായ്‌ ഗര്ഹൂദിലെ വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശാസ്ത്ര ക്രിയ നടത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച തനുസരിച്ച് ഇന്നലെ (ബുധന്‍) ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാ ക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌജന്യ വൈദ്യ സഹായ ക്യാമ്പ്‌

September 21st, 2010

medical-camp-epathramദുബായ്‌ : ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ്‌ ദുബായ്‌ സോനാപൂര്‍ തൊഴില്‍ ക്യാമ്പ്‌ പരിസരത്ത് സൌജന്യ വൈദ്യ സഹായ ക്യാമ്പ്‌ നടത്തുന്നു. സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ്‌ ക്യാമ്പ്‌ തുടങ്ങുന്നത്. ഉച്ചയ്ക്ക് 1 മണി വരെ രെജിസ്ട്രേഷന്‍ തുടരും. ഇന്ത്യന്‍ കോണ്‍സുലെറ്റുമായി സഹകരിച്ചു ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ്‌ നടത്തി വരുന്ന സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് തൊഴില്‍ ക്യാമ്പിന്റെ അങ്കണത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പ്‌ ഡി.എം. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ഉദ്ഘാടനം ചെയ്യും.

ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുമുള്ള 12 ഡോക്ടര്‍മാരും 20 ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കും. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് കമ്പനിയിലെ ജീവനക്കാരും ഡി. എം. ഹെല്‍ത്ത്‌ കെയര്‍ ജീവനക്കാരും വളണ്ടിയര്‍മാരായി പങ്കെടുക്കും.

അര്‍ഹരായവര്‍ക്ക് സൌജന്യമായി മരുന്നും തുടര്‍ന്നുള്ള ചികില്‍സയ്ക്കുള്ള പ്രത്യേക ഏര്‍പ്പാടുകളും ചെയ്തു കൊടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ക്യാമ്പ്‌ ബോസിനെയോ അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് സൂപ്പര്‍വൈസര്‍ വല്സനെയോ (050 6784243), കോര്‍ഡിനേറ്റര്‍ നവാസ്‌ ഇബ്രാഹിനിനെയോ (050 6059650) സെപ്തംബര്‍ 23നകം ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയുള്ള സമയത്ത് ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാന്തിഗിരി ആരോഗ്യ സമ്മേളനം പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യും

September 5th, 2010

br-shetty-epathram

ദുബായ്‌ : ശാന്തിഗിരി അന്താരാഷ്‌ട്ര സമ്മേളനത്തിന് അനുബന്ധമായി സെപ്റ്റംബര്‍ 10നു ശാന്തിഗിരിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ്‌ ആരോഗ്യ സമ്മേളനം എന്‍. എം. സി. ആശുപത്രി ചീഫ്‌ മാനേജിംഗ് ഡയറക്ടറും, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്‍ ആണെന്ന് അംഗീകരിക്കുമ്പോഴും, അവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട്. ഗള്‍ഫില്‍ മാത്രം 180തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.അ.ഇ. യിലെ മൊത്തം പ്രവാസികളില്‍ 50% ഇന്ത്യക്കാരും അതില്‍ 50% മലയാളികളും ആണെന്ന് ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവിധ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി ചുറ്റുപാടുകളില്‍ നിന്നും ഹ്രസ്വ ദീര്‍ഘ കാലങ്ങ ളിലേക്കായ്‌ ജോലി നോക്കുന്ന പ്രവാസികള്‍ ജീവിത രീതിയിലും ജീവിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും വരുന്ന വ്യതിയാനങ്ങള്‍ കാരണം പല വിധത്തിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ (SRF – Santhigiri Research Foundation) നടത്തിയ പ്രാഥമിക അവലോകനത്തിലെ കണ്ടെത്തലുകള്‍.

ഈ സാഹചര്യങ്ങളില്‍, സമഗ്രമായ ഒരു ഇടപെടല്‍ നടത്താന്‍ ഉതകുന്ന വിവരങ്ങള്‍ സമാഹരിക്കുകയും, നയ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രസ്തുത ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ മിഡില്‍ ഈസ്റ്റ്‌ കണ്‍വീനര്‍ അറിയിച്ചു.

അലോപതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങി വിവിധ ആരോഗ്യ ശ്രേണികളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 350 ഓളം പ്രവാസികളും, വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായ്‌ 9287201275 എന്ന നമ്പരിലോ santhigirisis അറ്റ്‌ gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

76 of 761020747576

« Previous Page « പ്രവാസി വോട്ടവകാശം അത്യന്തം സ്വാഗതാര്‍ഹം – പുന്നക്കന്‍ മുഹമ്മദലി
Next » ഇരുട്ടില്‍ ഒരു ഇഫ്താര്‍ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine